സ്വന്തം ലേഖകന്‍: വാറ്റ്‌ഫോര്‍ഡ് ജനറല്‍ ആശുപത്രി നഴ്‌സായിരുന്ന ചങ്ങനാശേരി സ്വദേശിനി ബിന്‍സി ജോസഫ് മരണമടഞ്ഞു. ശ്വാസകോശ അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു ബിന്‍സി. ഇന്നലെ രാവിലെ ഒമ്പതു മണിക്ക് വാട്‌ഫോര്‍ഡ് ജനറല്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാട്‌ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി നോക്കിയിരുന്ന ബിന്‍സി ചങ്ങനാശേരി സ്വദേശിനിയാണ്. ഒന്നര വര്‍ഷമായി ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു. എടത്വ …
സ്വന്തം ലേഖകന്‍: നിയമക്കുരുക്ക്, ഡല്‍ഹിയില്‍ നടത്താനിരുന്ന സൗദി നഴ്‌സിങ് റിക്രൂട്ട്‌മെന്റ് മാറ്റിവച്ചു, അഞ്ഞൂറോളം മലയാളികള്‍ പെരുവഴിയില്‍. ഡല്‍ഹിയിലെ ഇറോസ് ഹോട്ടലില്‍ സൗദി ആരോഗ്യമന്ത്രാലയം നടത്താന്‍ നിശ്ചയിച്ചിരുന്ന നിയമന അഭിമുഖമാണ് മാറ്റിവച്ചത്. അഭിമുഖം നിയമവിരുദ്ധമാണെന്ന് ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് അവസാനനിമിഷം മാറ്റിവെച്ചത്. സ്വകാര്യഏജന്‍സികള്‍വഴി വിദേശരാജ്യങ്ങളിലേക്ക് നഴ്‌സിങ് നിയമനം നടത്തുന്നത് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതിനുശേഷം സര്‍ക്കാര്‍ ഏജന്‍സികളിലൂടെ …
സ്വന്തം ലേഖകന്‍: ഷാര്‍ജയിലെ ടാക്‌സിയില്‍ കയറിയാല്‍ ഇനി കീശ കാലിയാകും, നിരക്കുകളില്‍ കുത്തനെ വര്‍ദ്ധനവ്. പത്ത് ദിര്‍ഹത്തില്‍ നിന്നും പതിനൊന്നര ദിര്‍ഹമായാണ് കുറഞ്ഞ ടാക്‌സി നിരക്കുകള്‍ ഉയര്‍ത്തിയത്. എണ്ണവിലയില്‍ ഉണ്ടായ വര്‍ധനവാണ് ടാക്‌സി നിരക്ക് ഉയര്‍ത്താന്‍ കാരണം. രാജ്യാന്തര വിപണിയില്‍ എണ്ണ വിലിയിടിവിനെ തുടര്‍ന്ന് പല ഗള്‍ഫ് രാജ്യങ്ങളും സബ്‌സിഡി പിന്‍വലിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആഗോള …
സ്വന്തം ലേഖകന്‍: അട്ടപ്പാടിയില്‍ പോലീസ് സംഘത്തിനു നേരെ വെടി, മാവോയിസ്റ്റ് ആക്രമണമെന്ന് പോലീസ്. ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം നടന്നത്. അട്ടപ്പാടിയിലെ കടുകുമണ്ണ ഊരില്‍ നിരീക്ഷണത്തിന് പോയ പോലീസ് സംഘത്തിന് നേര്‍ക്ക് ഒരു സംഘം വെടിയുതിര്‍ക്കുകയായിരുന്നു. മാവോയിസ്റ്റുകളെന്ന് പോലീസ് അവകാശപ്പെടുന്ന സംഘം വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് പോലീസും വെടിവക്കുകയായിരുന്നെന്ന് പാലക്കാട് ജില്ലാ കളക്ടറും പോലീസ് മേധാവിയും …
സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം, ഇരകള്‍ അഞ്ചും രണ്ടരയും വയസുള്ള രണ്ടു പെണ്‍കുട്ടികള്‍, മോദിയും സര്‍ക്കാരും എവിടെയെന്ന് കെജ്രിവാളിന്റെ ട്വീറ്റ്.രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് അഞ്ചും രണ്ടരയും വയസ്സുള്ള രണ്ട് പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടത്. ഒരാഴ്ചയ്ക്കിടെയാണ് രണ്ട് സംഭവങ്ങളും. പടിഞ്ഞാറന്‍ ദില്ലിയിലെ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന രണ്ടര വയസ്സുകാരിയെ രണ്ടുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സമീപത്തുള്ള പാര്‍ക്കില്‍ …
സ്വന്തം ലേഖകന്‍: ആന്‍സി വര്‍ഗീസിന് യുകെ ഇന്ന് വിടനല്‍കും, ശവസംസ്‌കാരം തിങ്കളാഴ്ച വൈകീട്ടു നാലു മണിക്ക് മേരിഗിരി സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ചില്‍. അബര്‍ദീനില്‍ മരണമടഞ്ഞ ആന്‍സിയുടെ മൃതദേഹം വെള്ളിയാഴ്ച പൊതുദര്‍ശനത്തിന് വച്ചതിനു ശേഷം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. ഇന്നലെ രാവിലെ 11 മണി മുതലായിരുന്നു അന്ത്യോപചാര ശുശ്രൂഷ. മാസ്ട്രിക്കിലെ ഹോളിഫാമിലി ചര്‍ച്ചില്‍ നൂറുകകണക്കിന് യുകെ മലയാളികള്‍ …
സ്വന്തം ലേഖകന്‍: പത്താം ക്ലാസ് വിദ്യാര്‍ഥിയായ വിഷ്ണുവിന് ഇനി സ്‌കൂളിലേക്ക് സ്വന്തം കാലില്‍ നടന്നു പോകാം, തുണയായത് മാതൃഭൂമി വാര്‍ത്തയും ലയണ്‍സ് ക്ലബും. പാലക്കാട് ലയണ്‍സ് ക്ലബ്ബും എം.എ. പ്ലൈ ഫൗണ്ടേഷനും ചേര്‍ന്നാണ് വിഷ്ണുവിന് പുതിയ കൃത്രിമക്കാല്‍ നല്‍കാന്‍ മുന്നോട്ടു വന്നത്. ഇപ്പോള്‍ ഒടിഞ്ഞ കൃത്രിമക്കാല്‍ കെട്ടിവച്ചാണ് വിഷ്ണുവിന്റെ നടത്തം. സൗകര്യപ്രദമായ, ഒരു ലക്ഷംരൂപ ചെലവു …
സ്വന്തം ലേഖകന്‍: 2018 ല്‍ ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ തീവണ്ടിയോടും, ജിസിസി റെയില്‍ പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാകുന്നു. 2018 ഗള്‍ഫ് റയില്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് ഖത്തര്‍ ഗതാഗതവകുപ്പ് മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈത്തി പറഞ്ഞു. പദ്ധതിയുടെ നടത്തിപ്പിനായി ജി.സി.സി. റെയില്‍വേ അതോറിറ്റി രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജി.സി.സി. ഗതാഗതമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജി.സി.സി. …
സ്വന്തം ലേഖകന്‍: ഐഎസ്എല്‍, എഫ് സി ഗോവ സ്വന്തം തട്ടകത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പൊരിച്ചു. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് എഫ്‌സി ഗോവ മുന്നേറ്റം നടത്തിയത്. 12 മത്തെ മിനുറ്റില്‍ ഘാനക്കാരന്‍ ഫ്രാന്‍സിസ് ഡാഡ്‌സിയിലൂടെയാണ് നോര്‍ത്ത് ഈസ്റ്റിന്റെ ആദ്യ ഗോള്‍. എന്നാല്‍ ജൊനാഥന്‍ ലൂക്ക,(28),റെയ്‌നാല്‍ഡോ(30),റാവു ദേശായി(70) എന്നിവരിലൂടെ ഗോവ മറുപടി നല്‍കുകയായിരുന്നു. ഇരു ടീമുകളും ഉശിരന്‍ …
സ്വന്തം ലേഖകന്‍: മാഗി നൂഡില്‍സ് തിരിച്ചെത്തുന്നു, നൂറു ശതമാനം സുരക്ഷിതമെന്ന് നെസ്‌ലെയുടെ ഉറപ്പോടെ. മാഗി വീണ്ടും ഇന്ത്യന്‍ വിപണികളിലേക്ക് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ബോംബൈ ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം മൂന്ന് ലബോറട്ടറികളില്‍ നടത്തിയ പരിശോധനയില്‍ മാഗി സാമ്പിളുകള്‍ നൂറ് ശതമാനം സുരക്ഷിതമാണെന്ന് കണ്ടെത്തിയതായി നിര്‍മ്മാതാക്കളായ നെസ്ലേ അവകാശപ്പെടുന്നു. ലബോറട്ടറികളില്‍ നടത്തിയ പരിശോധനയില്‍ മാഗി സുരക്ഷിതമായ പദാര്‍ത്ഥമാണെന്ന് …