സ്വന്തം ലേഖകൻ: സൗദിയിലെ ഷോപ്പിങ് മാളുകളിലും അനുബന്ധ സേവനങ്ങളിലും സമ്പൂർണ സ്വദേശിവത്കരണം നടപ്പാക്കുമെന്ന് മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രി അഹ്‌മദ് അൽ റാജിഹി അറിയിച്ചു. പരിമിതമായ തൊഴിലുകൾ മാത്രമാണ് ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. മാളുകളുടെ അഡ്മിനിസ്ട്രേഷൻ തൊഴിലുകൾ ഉൾപ്പെടെ മുഴുവൻ മേഖലകളും 100 ശതമാനം സ്വദേശികൾക്ക് നീക്കിവെക്കണമെന്ന് മന്ത്രി പറഞ്ഞു. ഓഗസ്റ്റ് നാലു …
സ്വന്തം ലേഖകൻ: മുഖം തിരിച്ചറിയൽ രേഖയായി ഉപയോഗിക്കുന്ന ഫെയ്സ് ഐഡി സംവിധാനം യുഎഇ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. സർക്കാർ സേവനങ്ങൾക്കും ഇനി മുതൽ ഫെയ്സ് ഐഡി ആധികാരിക തിരിച്ചറിയൽ സംവിധാനമാകും. ഫെയ്സ് ഐഡി തിരിച്ചറിയൽ സംവിധാനമായി ഉപയോഗിക്കുന്ന ലോകത്തെ ആദ്യ രാജ്യങ്ങളിൽ ഒന്നാണ് യുഎഇ. സർക്കാർ മേഖലയിലേക്ക് ഫെയ്സ് ഐഡി വ്യാപിപ്പിക്കുന്നതിെൻറ ഭാഗമായി യുഎഇ പാസ് …
സ്വന്തം ലേഖകൻ: മറ്റ് രാജ്യങ്ങളിൽനിന്ന് കോവിഡ് വാക്സിനെടുത്തവർക്കും ഖത്തറിൽ ഇനി ക്വാറൻറീൻ വേണ്ട. ഖത്തർ ആരോഗ്യ മന്ത്രാലയത്തിെൻറ അംഗീകാരമുള്ള വാക്സിൻ സ്വീകരിച്ചവർക്കും നിശ്ചിതരേഖകൾ കൈവശമുള്ളവർക്കുമാണ് ക്വാറൻറീൻ ഒഴിവാക്കിയത്. ഖത്തറിൽനിന്ന് കുത്തിവെപ്പെടുത്തവർ പുറത്തുപോയി ആറു മാസത്തിനുള്ളിൽ തിരിച്ചെത്തിയാൽ അവർക്ക് ക്വാറൻറീൻ വേണ്ടെന്ന ഇളവ് നേരത്തേ നിലവിലുണ്ട്. ഫൈസർ ബയോൻടെക്, മൊഡേണ, ആസ്റ്റർ സെനക, ജോൺസൻ ആൻഡ് ജോൺസൺ …
സ്വന്തം ലേഖകൻ: സന്ദർശന വീസക്കാർക്ക് ഒമാനിലേക്കുള്ള പ്രവേശന വിലക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇന്ന് ഉച്ചക്ക് 12 മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. തൊഴിൽ, സന്ദർശന, എക്സ്പ്രസ് വീസകളടക്കം അനുവദിക്കുന്നത് തൽക്കാലത്തേക്ക് നിർത്തിവെച്ചിട്ടുമുണ്ട്.ഇതിനകം തൊഴിൽ,ഫാമിലി ജോയിനിങ് വീസകൾ ലഭിച്ചവർക്ക് പ്രവേശന വിലക്ക് ബാധകമായിരിക്കില്ലെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. വീസ സ്റ്റാമ്പ് ചെയ്യാത്തവർക്കും ഒമാനിലേക്ക് …
സ്വന്തം ലേഖകൻ: യുഎഇയിൽ സ്വദേശികൾക്കു കൂടുതൽ തൊഴിലവസരങ്ങളുമായി നഴ്സിങ്-മിഡ് വൈഫറി രംഗത്തു വൻമാറ്റത്തിനു പദ്ധതി. മികച്ച പഠനകേന്ദ്രങ്ങൾ സ്ഥാപിക്കുകയും രാജ്യാന്തര നിലവാരമുള്ള പരിശീലനം നൽകുകയും ചെയ്യുക, സ്പെഷലൈസേഷനും ഗവേഷണത്തിനും സൗകര്യമൊരുക്കുക എന്നിവ 2025 വരെ നീളുന്ന കർമപരിപാടികളിൽ ഉൾപ്പെടുന്നു. ശാസ്ത്രീയ ചട്ടക്കൂടിനുള്ളിൽ മികവുറ്റ പരിശീലനം, പാഠ്യപദ്ധതിയുടെ പരിഷ്കരണം എന്നിവയടക്കം 5 തലങ്ങളിലാണു പദ്ധതി നടപ്പാക്കുക. ലോകാരോഗ്യ …
സ്വന്തം ലേഖകൻ: കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ കാലത്ത് റദ്ദാക്കപ്പെട്ട വിമാന യാത്രകളുടെ മുഴുവന്‍ ടിക്കറ്റ് പണവും യാത്രക്കാര്‍ക്് തിരിച്ചുനല്‍കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. വിമാന കമ്പനി പ്രതിനിധികളുമായി മന്ത്രാലയം സെക്രട്ടറി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നിര്‍ദേശം. വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെ മുന്‍കൂട്ടി ടിക്കറ്റ് എടുത്തിരുന്ന യാത്രക്കാര്‍ക്ക് പണം മടക്കി നല്‍കുന്നതിനു പകരം ഭാവിയില്‍ ബുക്കിംഗിന് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 111 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. …
സ്വന്തം ലേഖകൻ: യുകെയിൽ മോഡേണ വാക്സിൻ വിതരണത്തിന് തുടക്കമായി. അമ്മാൻഫോർഡിൽ നിന്നുള്ള 24 കാരിയായ എല്ലി ടെയ്ലർ മോഡേൺ വാക്സിൻ സ്വീകരിച്ച യുകെയിലെ ആദ്യത്തെ വ്യക്തിയായി. രാജ്യത്തെ വാക്സിനേഷൻ പ്രോഗ്രാമിലെ ഏറ്റവും പുതിയ വാക്സിനാണ് മോഡേണ. ലാനെല്ലിയിലെ ഒരു തുടർ വിദ്യാഭ്യാസ കോളേജിൽ ജോലി ചെയ്യുന്ന ടെയ്‌ലർക്ക് കാർമാർത്തനിലെ വെസ്റ്റ് വെയിൽസ് ജനറൽ ആശുപത്രിയിലാണ് കുത്തിവെപ്പെടുത്തത്. …
സ്വന്തം ലേഖകൻ: എല്ലാ മുതിര്‍ന്നവരെയും കൊറോണ വൈറസ് വാക്‌സീനായി യോഗ്യരാക്കാനുള്ള സംസ്ഥാനങ്ങളുടെ സമയപരിധി ഏപ്രില്‍ 19 വരെ നീട്ടി. പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും കുത്തിവയ്പ്പിനുള്ള സമയപരിധി വേഗത്തിലാക്കാന്‍ ഫെഡറല്‍ നിര്‍ദ്ദേശമുണ്ട്. നേരത്തെ പ്രസിഡന്റ് ജോ ബൈഡന്‍ സംസ്ഥാനങ്ങളോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനങ്ങള്‍ ഇതിനോട് മികച്ച നിലയിലാണ് പ്രതികരിച്ചിരിക്കുന്നത്. 16 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍ക്ക് ഏപ്രില്‍ 19 …
സ്വന്തം ലേഖകൻ: ഭരണാധികാരി അബ്ദുള്ള രാജാവിന്റെ അര്‍ധ സഹോദരന്‍ ഹംസ രാജകുമാരനെ കുറിച്ചുള്ള ഒരു വിവരവും പ്രസിദ്ധീകരിക്കരുതെന്ന് കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ച് ജോര്‍ദാന്‍. ഹംസ രാജകുമാരന്‍ ജോര്‍ദാനിലെ രാജഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജകുമാരനെ കുറിച്ചോ അട്ടിമറിശ്രമത്തെ കുറിച്ചോ യാതൊന്നും പ്രസിദ്ധീകരിക്കരുതെന്ന് മാധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡിയക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്. ‘ഇപ്പോള്‍ …