1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 8, 2021

സ്വന്തം ലേഖകൻ: സ​ന്ദ​ർ​ശ​ന വീസ​ക്കാ​ർ​ക്ക് ഒ​മാ​നി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന വി​ല​ക്ക് ഇ​ന്ന് മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഇ​ന്ന് ഉ​ച്ച​ക്ക് 12 മു​ത​ൽ വി​ല​ക്ക് പ്രാ​ബ​ല്യ​ത്തി​ൽ വ​രും. തൊ​ഴി​ൽ, സ​ന്ദ​ർ​ശ​ന, എ​ക്സ്പ്ര​സ് വീസ​ക​ള​ട​ക്കം അ​നു​വ​ദി​ക്കു​ന്ന​ത് ത​ൽ​ക്കാ​ല​ത്തേ​ക്ക് നി​ർ​ത്തി​വെ​ച്ചി​ട്ടു​മു​ണ്ട്.ഇ​തി​ന​കം തൊ​ഴി​ൽ,ഫാ​മി​ലി ജോ​യി​നി​ങ്​ വീസ​ക​ൾ ല​ഭി​ച്ച​വ​ർ​ക്ക് പ്ര​വേ​ശ​ന വി​ല​ക്ക് ബാ​ധ​ക​മാ​യി​രി​ക്കി​ല്ലെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു. വീസ സ്​​റ്റാ​മ്പ് ചെ​യ്യാ​ത്ത​വ​ർ​ക്കും ഒ​മാ​നി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​ൻ ത​ട​സ്സ​ങ്ങ​ളി​ല്ല.

ഏ​പ്രി​ൽ അ​ഞ്ചി​ന് ന​ട​ന്ന സു​പ്രീം ക​മ്മി​റ്റി​യോ​ഗ​മാ​ണ് ഒ​മാ​നി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം വ്യാ​ഴാ​ഴ്ച മു​ത​ൽ സ്വ​ദേ​ശി​ക​ൾ​ക്കും റെ​സി​ഡ​ൻ​സ് വീസ​യു​ള്ള​വ​ർ​ക്കും മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.ഇ​തേ തു​ട​ർ​ന്ന് പു​തു​താ​യി വീസ​ല​ഭി​ച്ച​വ​ർ​ക്ക് വ​രാ​ൻ സാ​ധി​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ളും ഊ​ഹാ​പോ​ഹ​ങ്ങ​ളും പ്ര​ച​രി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം പ​ത്ത് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് ഒ​മാ​നി​ലു​ള്ള പ്ര​വേ​ശ​ന വി​ല​ക്ക് നി​ല​നി​ൽ​ക്കും. സു​ഡാ​ൻ, ല​ബ​ന​ൻ, സൗ​ത്ത് ആ​ഫ്രി​ക്ക, ബ്ര​സീ​ൽ, നൈ​ജീ​രി​യ, താ​ൻ​സാ​നി​യ, ഘാ​ന, ഗി​നി​യ, സി​യ​റ ലി​യോ​ൺ, ഇ​തോ​പ്യ എ​ന്നി​വ​യാ​ണ് അ​വ. ഒ​മാ​നി​ൽ വ​രു​ന്ന​തി​ന് 14 ദി​വ​സം മു​മ്പ് ഈ ​രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​വ​ർ​ക്കും വി​ല​ക്ക് ബാ​ധ​ക​മാ​യി​രി​ക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.