സ്വന്തം ലേഖകൻ: ഇന്തോനേഷ്യയെ ഭീതിയുടെ മുനയിലാക്കി തുടരുന്ന പ്രളയത്തിലും മണ്ണിടിച്ചിലിലും മരണസംഖ്യ 160 കവിഞ്ഞു. ഇന്തോനേഷ്യയിലെയും കിഴക്കൻ തിമോറിലെയും നിരവധി ഗ്രാമങ്ങൾ ഒലിച്ചുപോയതായി റിപ്പോർട്ടുകൾ പറയുന്നു. ആയിരങ്ങൾക്ക് വീടു നഷ്ടപ്പെട്ടിട്ടുമുണ്ട്. സിറോജ കൊടുങ്കാറ്റിനു പിന്നാലെയെത്തിയ പെരുമഴയാണ് രാജ്യത്തെ മുക്കിയത്. തുടർച്ചയായി പെയ്ത മഴയിൽ നിരവധിയിടങ്ങളിൽ മണ്ണിടിയുകയും പ്രളയജലം നിയന്ത്രണാതീതമായി ഉയരുകയും ചെയ്തതോടെ മരണസംഖ്യ കുത്തനെ കൂടുകയാണ്. …
സ്വന്തം ലേഖകൻ: സ്വദേശികൾക്ക് നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ഒഴിവാക്കാൻ സുപ്രീം കമ്മിറ്റി തീരുമാനം. ചൊവ്വാഴ്ച മുതൽതന്നെ തീരുമാനം പ്രാബല്യത്തിലായി. വ്യാഴാഴ്ച ഉച്ച മുതൽ ഒമാനിലേക്കുള്ള പ്രവേശനം സ്വദേശികൾ, താമസ വിസയുള്ളവർ എന്നിവർക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്യുന്നതോടെ ഹോട്ടൽ ക്വാറൻറീൻ നിരക്കുകൾ കുറയാനിടയുണ്ട്. ഇതോടൊപ്പം ഇന്ത്യയിൽനിന്നുള്ള വിമാന നിരക്കുകളും കുറയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. കോവിഡ് ഭീഷണിയുള്ള രാജ്യങ്ങളിൽ …
സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബഹ്റൈനിൽ പുതിയ നിബന്ധനകൾ കൊണ്ടുവരുന്നു. കോവിഡ് പ്രതിരോധത്തിനുള്ള നാഷനൽ മെഡിക്കൽ ടീം ആണ് ഇതുസംബന്ധിച്ച തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. ബഹ്റൈനിലേക്ക് വരുന്ന, വാക്സിൻ എടുത്ത യാത്രക്കാർക്ക് ഇൗദ് മുതൽ കോവിഡ് ടെസ്റ്റ് വേണ്ട എന്നതാണ് പ്രധാന തീരുമാനം. കോവിഡ് മുക്തരായവർക്കും ടെസ്റ്റിൽനിന്ന് ഇളവ് നൽകിയിട്ടുണ്ട്. ഇവർ ‘ബി അവെയർ’ …
സ്വന്തം ലേഖകൻ: കോവിഡ് വാക്സിൻ സ്വീകരിക്കാൻ ഹെൽത്ത് കാർഡ് വേണമെന്ന നിബന്ധന ആരോഗ്യ മന്ത്രാലയം ഒഴിവാക്കി. വാക്സിൻ സ്വീകരിക്കാൻ ഇനി മുതൽ ഹമദ് ഹെൽത്ത് കാർഡിെൻറ ആവശ്യമില്ലെന്ന് മന്ത്രാലയം അറിയിച്ചു. എന്നാൽ, സാധുവായ ഖത്തർ ഐ.ഡി കാർഡ് നിർബന്ധമാണ്. മൊൈബലിലെ ഇഹ്തിറാസ് ആപ്പിൽ പച്ച സ്റ്റാറ്റസ് ഉണ്ടാവുകയും വേണം. നിലവിൽ ഖത്തറിെൻറ വിവിധ ഭാഗങ്ങളിലുള്ള 27 …
സ്വന്തം ലേഖകൻ: പവിലിയനുകളിൽ ആയിരക്കണക്കിനു തൊഴിലവസരങ്ങളൊരുക്കി ഒക്ടോബർ ഒന്നിന് എക്സ്പോ തുടങ്ങും. ഇതിനു മുൻപ് നിയമന നടപടികളും പരിശീലനവും പൂർത്തിയാക്കും. ടൂർ ഗൈഡുകൾ, ഷെഫ്, സൈറ്റ് മാനേജർമാർ, മീഡിയ ഓഫിസർ, റിസപ്ഷനിസ്റ്റ്, പ്രോട്ടോകോൾ ഓഫിസർ തുടങ്ങിയ തസ്തികകളിൽ ആകർഷക ശമ്പളവ്യവസ്ഥയോടു കൂടിയാണു നിയമനം. സൈറ്റ്: https://careers.expo2020dubai.com. വിദ്യാഭ്യാസം, തൊഴിൽ പരിചയം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണു നിയമനം. അറബിക് …
സ്വന്തം ലേഖകൻ: 2021ൽ ഫോബ്സ് മാഗസിൻ തിരഞ്ഞെടുത്ത 10 അതിസമ്പന്ന ഇന്ത്യക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനി. 84.5 ബില്യൺ യുഎസ് ഡോളറാണ് അംബാനിയുടെ ആസ്തി. അദാനി ഗ്രൂപ് ചെയർമാൻ ഗൗതം അദാനിയും എച്ച്സിഎൽ സ്ഥാപകൻ ശിവ് നാടാറുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഫോബ്സിന്റെ കണക്കു പ്രകാരം ഇവർ മൂവരുടെയും …
സ്വന്തം ലേഖകൻ: മിസീസ്സ് ശ്രീലങ്ക സൗന്ദര്യ മത്സരത്തിനിടെ നാടകീയ രംഗങ്ങള്‍. മിസിസ്സ് ശ്രീലങ്കയായി തിരഞ്ഞെടുക്കപ്പെട്ട യുവതിയില്‍നിന്നും മിസിസ്സ് വേള്‍ഡ് ജേതാവ് കിരീടം പിടിച്ചുവാങ്ങുകയും ഫസ്റ്റ് റണ്ണറപ്പിനെ വിജയിയായി അണിയിക്കുകയും ചെയ്തതോടെയാണ് നാടകീയ സംഭവങ്ങള്‍ക്ക് കാണികള്‍ സാക്ഷിയായത്. പുഷ്പിക ഡിസില്‍വ എന്ന യുവതിയെയാണ് ഇത്തവണത്തെ മിസിസ്സ് ശ്രീലങ്കയായി വിധികർത്താക്കൾ തിരഞ്ഞെടുത്തത്. തുടര്‍ന്ന് കിരീടം അണിയിക്കുന്നതിനായി മുന്‍ മിസ്സിസ് …
സ്വന്തം ലേഖകൻ: ഇന്ത്യയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഇടപാട് ആയി വിശേഷിക്കപ്പെടുന്നതാണ് കഴിഞ്ഞ ദിവസം മുംബെെയിൽ നടന്നത്. 1001 കോടി രൂപയ്ക്കാണ് ദക്ഷിണ മുംബെെയിലെ ഇരുനില ബംഗ്ലാവ് വിൽപന നടത്തിയത്. ഡി-മാർട്ട് സൂപ്പർ മാർട്ട് ഉടമ രാധാകിഷൻ ദമാനിയും സഹോദരൻ ഗോപീകിഷൻ ദമാനിയുമാണ് ഈ ബംഗ്ലാവ് മോഹവില കൊടുത്ത് വാങ്ങിയത്. ദക്ഷിണ മുംബെെയിലെ മലബാർ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് കനത്ത പോളിങ്. വൈകുന്നേരം 6 വരെയുള്ള കണക്കനുസരിച്ച് 71.31 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍ കോഴിക്കോട് ജില്ലകളില്‍ ശക്തമായ പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. ഇരു ജില്ലകളിലും പോളിങ് ശതമാനം 75 പിന്നിട്ടു. നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് കേരളത്തിൽ പുരോഗമിക്കുമ്പോൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ് മൂന്ന് മുന്നണികളും. 957 സ്ഥാനാർഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. ചരിത്ര …
സ്വന്തം ലേഖകൻ: അൺലോക്ക് റോഡ്മാപ്പുമായി ബ്രിട്ടൻ മുന്നോട്ട്; പബ്ബുകളും കടകളും ബാർബർ ഷോപ്പുകളും ജിമ്മുകളും ഏപ്രിൽ 12 മുതൽ തുറക്കാം. കൂട്ടായ പരിശ്രമവും വാക്സിനേഷൻ പദ്ധതിയുടെ വിജയവും റോഡ്മാപ്പിൻ്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാനുള്ള ആത്മവിശ്വാസം നൽകിയതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്നലെ ഔദ്യോഗിക വസതിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എന്നാൽ ജാഗ്രത കൈവിടാതെ ഇളവുകൾ ഉപയോഗപ്പെടുത്തണമെന്നും …