1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 7, 2021

സ്വന്തം ലേഖകൻ: പവിലിയനുകളിൽ ആയിരക്കണക്കിനു തൊഴിലവസരങ്ങളൊരുക്കി ഒക്ടോബർ ഒന്നിന് എക്സ്പോ തുടങ്ങും. ഇതിനു മുൻപ് നിയമന നടപടികളും പരിശീലനവും പൂർത്തിയാക്കും. ടൂർ ഗൈഡുകൾ, ഷെഫ്, സൈറ്റ് മാനേജർമാർ, മീഡിയ ഓഫിസർ, റിസപ്ഷനിസ്റ്റ്, പ്രോട്ടോകോൾ ഓഫിസർ തുടങ്ങിയ തസ്തികകളിൽ ആകർഷക ശമ്പളവ്യവസ്ഥയോടു കൂടിയാണു നിയമനം. സൈറ്റ്: https://careers.expo2020dubai.com.

വിദ്യാഭ്യാസം, തൊഴിൽ പരിചയം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണു നിയമനം. അറബിക് അറിയാവുന്നവർക്കു മുൻഗണന ലഭിക്കും. ഗൈഡുകളും റിസപ്ഷനിസ്റ്റുകളും ഇംഗ്ലിഷ്, ഹിന്ദി, അറബിക്, തഗലോഗ് (ഫിലിപ്പീൻസ്) ഭാഷകൾ അറിഞ്ഞിരിക്കണം. ഏതു രാജ്യത്തിന്റെ പവിലിയൻ ആയാലും ഇതര പൗരന്മാർക്കു നിയമനം ലഭിക്കും. വിവിധ തസ്തികകൾക്ക് 2000 – 30,000 ദിർഹം വരെയാണ് പ്രതിമാസ വേതനം.

പവിലിയനുകളുടെ വലുപ്പവും സംവിധാനങ്ങളും അനുസരിച്ചാണ് തസ്തികകളുടെ എണ്ണം നിശ്ചയിക്കുക. വലിയ പവിലിയനാണെങ്കിൽ 200 ജീവനക്കാർവേണ്ടിവരും. ഫുൾ ടൈം, പാർട് ടൈം ജോലികളുണ്ട്. അടുത്തവർഷം മാർച്ച് 31 വരെ നീളുന്ന േമളയിൽ ഇന്ത്യയടക്കം 192 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. 2 കോടിയിലേറെ സന്ദർശകർ എത്തുമെന്നാണു പ്രതീക്ഷ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.