1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 8, 2021

സ്വന്തം ലേഖകൻ: മു​ഖം തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഫെയ്സ് ഐഡി സം​വി​ധാ​നം യുഎഇ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ന്നു. സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ​ക്കും ഇ​നി മു​ത​ൽ ഫെയ്സ് ഐഡി ആ​ധി​കാ​രി​ക തി​രി​ച്ച​റി​യ​ൽ സം​വി​ധാ​ന​മാ​കും. ഫെയ്സ് ഐഡി തി​രി​ച്ച​റി​യ​ൽ സം​വി​ധാ​ന​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ലോ​ക​ത്തെ ആ​ദ്യ രാജ്യങ്ങളിൽ ഒന്നാണ് യുഎഇ.

സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലേ​ക്ക് ഫെയ്സ് ഐഡി വ്യാ​പി​പ്പി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി യുഎഇ പാ​സ് എ​ന്ന മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നി​ൽ ഇ​നി മു​ത​ൽ യുഎഇ നി​വാ​സി​ക​ളു​ടെ വി​ര​ല​ട​യാ​ള​ത്തി​നും മ​റ്റു ബ​യോ മെ​ട്രി​ക്ക​ൽ രേ​ഖ​ക​ൾ​ക്കും പു​റ​മെ ഫെയ്സ് ഐഡി​യും ശേ​ഖ​രി​ക്കും. വി​വി​ധ സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ​ക്ക് അ​പേ​ക്ഷ​ക​നെ തി​രി​ച്ച​റി​യാ​നും ഇ​ല​ക്ട്രോ​ണി​ക് സം​വി​ധാ​നം വ​ഴി സേ​വ​നം ല​ഭ്യ​മാ​ക്കാ​നും ഉ​പ​യോ​ഗി​ക്കു​ന്ന മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നാ​ണ് യുഎഇ പാ​സ്.

13.8 ല​ക്ഷം പേ​ർ ഉ​പ​യോ​ഗി​ക്കു​ന്ന ഈ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നിൽ 6,28,000 അ​ക്കൗ​ണ്ടു​ക​ൾ ബ​യോ​മെ​ട്രി​ക്ക് വി​വ​ര​ങ്ങ​ൾ സ​ഹി​തം ശേഖരിച്ചിരിക്കുന്നു. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പാ​സ്​​പോ​ർ​ട്ടി​ന് പ​ക​രം മു​ഖം ഉ​പ​യോ​ഗി​ക്കു​ന്ന സം​വി​ധാ​ന​ത്തി​ന്​ തു​ട​ക്കം കു​റി​ച്ച​ത് ആ​ഴ്ച​ക​ൾ​ക്കു ​മു​മ്പാ​ണ്.വി​വി​ധ സ്വ​കാ​ര്യ​ മേ​ഖ​ല​യി​ലും ഈ ​പ​രീ​ക്ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.