സ്വന്തം ലേഖകൻ: മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയെ കൊലപ്പെടുത്താന്‍ സൗദി ഏജന്റുമാര്‍ ഉപയോഗിച്ച രണ്ട് സ്വകാര്യ ജെറ്റുകള്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പിടിച്ചെടുത്തവയാണെന്ന് റിപ്പോര്‍ട്ടുകള്‍. സ്വകാര്യ ജെറ്റുകള്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്വന്തമാക്കിയിട്ട് ഒരു വര്‍ഷത്തിനുള്ളിലാണ് കൊലപാതകം നടന്നതെന്നും സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌കൈ പ്രൈം ഏവിയേഷന്റേതാണ് ഈ ജെറ്റുകള്‍. മുന്‍ സൗദി ഉദ്യോഗസ്ഥന്‍ …
സ്വന്തം ലേഖകൻ: കൊവിഡ് സാഹചര്യത്തിൽ ഏകീകൃത ജി.സി.സി ഹെൽത്ത് പാസ്പോർട്ട് ആലോചനയിലാണെന്ന് ഒമാൻ ഡിസീസസ് സർവൈലൻസ് വിഭാഗം ഡയറക്ടർ ജനറൽ ഡോ.സാലിം അൽ അബ്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇത് സംബന്ധിച്ച തീരുമാനം അടുത്ത ആഴ്ചകളിലായി ഉണ്ടാകും. കൊവിഡ് വാക്സിൻ സ്വീകരിച്ചവരാണെങ്കിലും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ ഇളവില്ലെന്നും ഡോ. അബ്രി പറഞ്ഞു. സ്കൂളുകളിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും കൊവിഡ് …
സ്വന്തം ലേഖകൻ: 60ാം ദേശീയ ദിനാഘോഷത്തിൻ്റെ നിറവിൽ കുവൈത്ത്. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ആഘോഷ പരിപാടികളും ഒത്തുകൂടലുകളും വിലക്കിയിട്ടുണ്ടെങ്കിലും കെട്ടിടങ്ങളും തെരുവുകളും അലങ്കരിച്ചും കൊടി തോരണങ്ങൾ തൂക്കിയും വ്യാഴാച രാജ്യം ദേശീയദിനം ആഘോഷിക്കുകയാണ്. വെള്ളിയാഴ്ചയാണ് കുവൈത്ത് വിമോചന ദിനം ആഘോഷിക്കുന്നത്. മുൻ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ വിയോഗവും കൊവിഡ് …
സ്വന്തം ലേഖകൻ: ലോക്ഡൗൺ കാലത്ത് വിമാന സർവിസ് മുടങ്ങിയതിനാൽ ഉപയോഗിക്കാൻ കഴിയാത്ത ടിക്കറ്റുകൾക്ക് റീഫണ്ട് നൽകുന്നത് എയർ ഇന്ത്യ എക്സ്പ്രസ് നിർത്തിയതായി യാത്രക്കാരുടെ പരാതി. ബഹ്റൈനിലെ ട്രാവൽ ഏജൻസികൾ വഴി ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് റീഫണ്ട് ലഭിക്കാത്തത്. റീഫണ്ടിന് പകരം മറ്റൊരു സമയത്തേക്ക് ഉപയോഗിക്കാവുന്ന വൗച്ചറാണ് ഇപ്പോൾ യാത്രക്കാർക്ക് നൽകുന്നത്. എന്നാൽ, ഇതിനകം തന്നെ മറ്റു …
സ്വന്തം ലേഖകൻ: കഴിഞ്ഞ 50 വർഷത്തിനുള്ളിൽ ചൊവ്വയിലേക്ക് പറന്നുവെങ്കിൽ അടുത്ത 50 വർഷത്തിനുള്ളിൽ വലിയ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമെന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. അടുത്ത അര നൂറ്റാണ്ടിലേക്കുള്ള വികസന ചട്ടക്കൂട് തയ്യാറാക്കുന്ന യോഗത്തിന്റെ സമാപനത്തിലാണ് മക്തൂമിന്റെ പ്രസ്താവന. മരുഭൂമിയിൽനിന്ന് നമ്മുടെ സ്വപ്നങ്ങൾ ചൊവ്വയിലെത്തിയിരിക്കുന്നു. ലോകത്തിന് …
സ്വന്തം ലേഖകൻ: രാജ്യത്തെ പ്രവാസികൾക്കും സന്ദർശകർക്കും അടിസ്ഥാന ആരോഗ്യ സേവനങ്ങൾക്കായി ഇൻഷുറൻസ് നിർബന്ധമാക്കിക്കൊണ്ടുള്ള കരട് നിയമത്തിന് മന്ത്രിസഭയുടെ അനുമതി. സമഗ്രവും ഉയർന്ന നിലവാരത്തിലുമുള്ള ആരോഗ്യ സംവിധാനം ജനങ്ങൾക്ക് നൽകുകയാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രവാസികൾക്കും സന്ദർശകർക്കും അടിസ്ഥാന ആരോഗ്യ സേവനങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് വേണമെന്നതിന് പുറമേ സർക്കാർ, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ മികച്ച സേവനങ്ങൾ ലഭ്യമാക്കാനുള്ള പദ്ധതികൾ, …
സ്വന്തം ലേഖകൻ: മലയാളത്തിൻ്റെ പ്രിയ കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു. 81 വയസായിരുന്നു. തിരുവനന്തപുരത്ത് തൈക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. മറവി രോഗം ബാധിച്ചതിനാൽ ഒരു വർഷമായി വിശ്രമത്തിലായിരുന്നു. അധ്യാപകൻ, പത്രാധിപർ തുടങ്ങിയ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു. 2014 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. കേന്ദ്ര – കേരള സാഹിത്യ അക്കാദമി അവാർഡുകളും എഴുത്തച്ഛൻ …
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം നിമിത്തം നീട്ടിവച്ച കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ ഇത്തവണ പങ്കെടുക്കാൻ ഇന്ത്യൻ ഫുട്ബോൾ ടീമിനും അവസരം ലഭിച്ചതായി റിപ്പോർട്ട്. എന്നാൽ മറ്റു തിരക്കുകൾ കാരണം ക്ഷണം സ്വീകരിക്കാൻ കഴിഞ്ഞില്ലെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന കോപ്പ അമേരിക്ക ടൂർണമെന്റ് ഈ വർഷം ജൂൺ 11നാണ് …
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം രൂക്ഷമായ കേരളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നുള്ള യാത്രികര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കൂടുതല്‍ സംസ്ഥാനങ്ങള്‍. തമിഴ്നാടും ബംഗാളുമാണ് പുതുതായി നയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. നേരത്തേ കര്‍ണാടക, ഉത്തരാഖണ്ഡ്, മഹാരാഷ്ട്രം ഡല്‍ഹി സര്‍ക്കാരുകളും യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് തമിഴ്‌നാട് ഒരാഴ്ച ഹോം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. കേരളത്തില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്കു നിയന്ത്രണം …
സ്വന്തം ലേഖകൻ: വിവാദ ഡയമണ്ട് വ്യാപാരി നീരവ് മോദിയെ വിചാരണയ്ക്കായി ഇന്ത്യയിലേക്ക് കൈമാറാമെന്ന് യുകെ കോടതി. മോദിക്കെതിരെ ഒരു പ്രഥമദൃഷ്ട്യാ കേസ് ഉണ്ടെന്നും അദ്ദേഹത്തിന് “ഇന്ത്യയിൽ ആ കേസിൽ ഉത്തരം നൽകാനുണ്ടെന്നും,” കോടതിയ വിധിയിൽ പറയുന്നു. പിഎൻബി വായ്പാ തട്ടിപ്പ് കേസിലും അതുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലും മോദിക്കെതിരെ രണ്ട് ക്രിമിനൽ വിചാരണാ നടപടികൾ നിലനിൽക്കുന്നുവെന്ന് കോടതി …