സ്വന്തം ലേഖകൻ: തിങ്കളാഴ്ച ഡാലസ് വിമാനത്താവളത്തിൽ അറസ്റ്റിലായ എമ്മ കൊറോനെൽ ഐസ്പുറോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയങ്ങളിലൊന്ന്. യിലിൽ കഴിയുന്ന മെക്സിക്കൻ ലഹരിമരുന്നു മാഫിയ തലവൻ ‘എൽ ചാപ്പോ’ ജോക്വിം ഗുസ്മാന്റെ ഭാര്യയാണ് എമ്മ. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന എൽ ചാപ്പോയെ രണ്ടുവട്ടം ജയിൽചാടാൻ സഹായിച്ച എമ്മയാണ് നിലവിൽ എൽ ചാപ്പോയുടെ ലഹരിസാമ്രാജ്യം നിയന്ത്രിക്കുന്നത്. …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. പത്തനംതിട്ട 512, കോഴിക്കോട് 483, എറണാകുളം 473, കൊല്ലം 447, കോട്ടയം 354, തൃശൂര്‍ 341, മലപ്പുറം 329, തിരുവനന്തപുരം 263, ആലപ്പുഴ 246, കണ്ണൂര്‍ 199, കാസര്‍ഗോഡ് 126, വയനാട് 121, പാലക്കാട് 109, ഇടുക്കി 103 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ കൊവിഡ് വ്യാപനവും തുടർച്ചയായ ലോക്ക്ഡൗണുകളും കാരണം ക്ലാസുകൾ നഷ്ടമായ വിദ്യാർത്ഥികൾക്ക് സഹായഹസ്തവുമായി സർക്കാർ. പദ്ധതിയുടെ ഭാഗമായി വേനലവധിയ്ക്ക് ക്ലാസുകൾ നടത്താൻ സെക്കൻഡറി സ്കൂളുകളോട് സർക്കാർ ആവശ്യപ്പെടും. സ്‌കൂളുകളിൽ സമ്മർ ക്ളാസ് പദ്ധതി ആരംഭിക്കുന്നതിലൂടെ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾക്ക് നഷ്ടമായ പാഠഭാഗങ്ങൾ നികത്താൻ കഴിയുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.പദ്ധതി നടത്തിപ്പിനായി 400 മില്യൺ …
സ്വന്തം ലേഖകൻ: അമേരിക്കൻ പൗരത്വം ലഭിക്കുന്നതിനുള്ള പരീക്ഷ ലളിതമാക്കി ബൈഡൻ ഭരണകൂടം ഉത്തരവിറക്കി. ട്രംപ് ഭരണകൂടം പരിഷ്ക്കരിച്ച പൗരത്വ പരീക്ഷ സംബന്ധിച്ച് വിവിധ സംഘടനകളിൽ നിന്നും ഉയർന്ന പരാതിയും പരീക്ഷാർഥികളുടെ ബുദ്ധിമുട്ടും കണക്കിലെടുത്താണു പഴയ രീതിയിലേക്ക് പരീക്ഷ മാറ്റിയത്. മാർച്ച് 1 മുതലാണ് ഇത് പ്രാബല്യത്തിൽ വരുക. 2020–ൽ ട്രംപ് പരിഷ്ക്കരിച്ച പൗരത്വ പരീക്ഷയ്ക്ക് 128 …
സ്വന്തം ലേഖകൻ: മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ വിശദീകരണം തേടി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സൗദി അറേബ്യയിലേക്ക് വിളിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ജമാല്‍ ഖഷോഗ്ജി വധവുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് വിവരങ്ങള്‍ അമേരിക്ക ഉടന്‍ പുറത്തുവിടുമെന്നും ഇതിന് പിന്നാലെ സൗദിയിലേക്ക് വിളിക്കുമെന്നുമാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. സൗദി രാജാവിന്റെ മക്കളില്‍ ഒരാള്‍ക്ക് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തു …
സ്വന്തം ലേഖകൻ: ഓസ്ട്രേലിയയിൽ വാർത്തകൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കുമെന്ന് ഫേസ്ബുക്ക്. ഓസ്ട്രേലിയ പാസാക്കിയ പുതിയ മാധ്യമ നിയമത്തിൽ ഏതാനും ഭേദഗതികൾ വരുത്താൻ സർക്കാർ തയാറായതിനെത്തുടർന്നാണ് ഫെയ്സ്ബുക്കിൻ്റെ നിലപാടു മാറ്റം. ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്ന എല്ലാ വാർത്തകളുടെയും പ്രസാധകർക്ക് പ്രതിഫലം നൽകുന്നതിനു പകരം തങ്ങൾ തെരഞ്ഞെടുക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കു മാത്രം പണം നൽകിയാൽ മതിയെന്നു സർക്കാർ സമ്മതിച്ചതായി കമ്പനി …
സ്വന്തം ലേഖകൻ: ദുബായിൽ കുട്ടികളെ സ്കൂളിൽ ചേർക്കുന്ന പ്രായത്തിൽ മാറ്റം വരുന്നു. നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ)യാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത വര്‍ഷം മക്കളെ സ്കൂളിൽ ചേർക്കാനൊരുങ്ങുന്ന മാതാപിതാക്കൾ ഇക്കാര്യം ശ്രദ്ധിക്കണമന്നും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം ഉടനുണ്ടാകുമെന്നും വെബ്സൈറ്റിൽ രക്ഷിതാക്കളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പ്രി– കെജി, കെജി, കെജി–1, ഗ്രേഡ് –1 …
സ്വന്തം ലേഖകൻ: പ്രവാസികള്‍ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.റ്റി.പി.സി.ആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന കേന്ദ്ര നിബന്ധനയിൽ കടുത്ത പ്രതിഷേധം. ഏകദേശം 5000 ഇന്ത്യന്‍ രൂപയോളം ചിലവഴിച്ചു വേണം ഗള്‍ഫ് രാജ്യങ്ങളില്‍ ടെസ്റ്റ് നടത്താന്‍. പ്രസ്തുത സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ നാട്ടില്‍ 1700 രൂപ ചിലവഴിച്ചു വീണ്ടുമൊരു ടെസ്റ്റ് ചെയ്യണമെന്ന നിബന്ധനയാണ് പ്രതിഷേധത്തിന് കാരണം. …
സ്വന്തം ലേഖകൻ: കോവിഡും ലോക്ഡൗണും ജനങ്ങളുടെ സാമൂഹിക ജീവിതത്തെയും മാനസികാരോഗ്യത്തെയും ചില്ലറയൊന്നുമല്ല ബാധിച്ചത്. കൊവിഡ് കാലത്ത് അനുഭവപ്പെട്ട ഒറ്റപ്പെടലിന്‍റെയും ഏകാന്തതയുടെയും ഫലമായുണ്ടായ ഉത്കണ്ഠയും മാനസിക സമ്മർദ്ദവും കാരണം നിരവധിയാളുകളാണ് ആത്മഹത്യ ചെയ്തത്. ഇക്കാലത്ത് ജപ്പാനിലാണ് ഏറ്റവും കൂടുതൽ ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തത്. ഇതിന് പരിഹാരം കാണുന്നതിനും രാജ്യത്തെ ആത്മഹത്യ നിരക്ക് കുറച്ച് ജനങ്ങളെ സന്തുഷ്ടരാക്കാൻ കാബിനറ്റ് …
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളം അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ആർടിപിസിആർ ഫലം നിർബന്ധമാക്കി ഡൽഹി സർക്കാർ. വെള്ളിയാഴ്ച മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവർ 72 മണിക്കൂറില്‍ കൂടാത്ത നെഗറ്റീവ് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണമെന്നാണ് ഡൽഹി …