1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സിറിയയിൽ ബോംബ് വർഷ വുമായി യുഎസ് യുദ്ധ വിമാന ങ്ങൾ; പ്രസിഡൻ്റായി ബൈഡ ൻ്റെ ആദ്യ സൈനിക നടപടി
സിറിയയിൽ ബോംബ് വർഷ വുമായി യുഎസ് യുദ്ധ വിമാന ങ്ങൾ; പ്രസിഡൻ്റായി ബൈഡ ൻ്റെ ആദ്യ സൈനിക നടപടി
സ്വന്തം ലേഖകൻ: ഇറാന്റെ പിന്തുണയുള്ള ഭീകരർക്കെതിരെ സിറിയയിൽ അമേരിക്കൻ വ്യോമസേന ബോംബുകൾ വർഷിച്ചു. ഫെബ്രുവരി 25 വ്യാഴാഴ്ചയാണ് സൈനിക നടപടികൾക്കു ബൈഡൻ ഉത്തരവിട്ടത്. കഴിഞ്ഞ രണ്ട് ആഴ്ചകളായി സിറിയയിലുള്ള അമേരിക്കൻ സൈനികർക്കെതിരെ ഇറാനിയൻ പിന്തുണയുള്ള ഭീകരർ റോക്കറ്റാക്രമണം നടത്തിയതിനുള്ള തിരിച്ചടിയാണ് ആക്രമണം.] ആക്രമണത്തിൻ്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ഡിഫൻസ് സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ വിസമ്മതിച്ചു. വ്യോമാക്രമണത്തിൽ …
കുവൈത്തിൽ കൂട്ടംകൂടിയാൽ പിഴയും തടവും; സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലും വാക്സിൻ വിതരണം
കുവൈത്തിൽ കൂട്ടംകൂടിയാൽ പിഴയും തടവും; സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലും വാക്സിൻ വിതരണം
സ്വന്തം ലേഖകൻ: കുവൈത്തിൽ കൊവിഡ് വ്യാപനത്തിനെതിരായ പ്രതിരോധ നടപടികൾ കടുപ്പിക്കുന്നതിൻ്റെ ഭാഗമായി പൊതു ഇടങ്ങളിലെ കൂട്ടംചേരലും കർശനമായി വിലക്കി. നിയന്ത്രണം ലംഘിച്ചാൽ ശിക്ഷ കടുക്കുമെന്ന് പൊതുസുരക്ഷാവിഭാഗം അസി.അണ്ടർസെക്രട്ടറി മേജർ ജനറൽ ഫറാജ് അൽ സൂബി പറഞ്ഞു. നിയമലംഘകരെ കണ്ടെത്താൻ ആഭ്യന്തര മന്ത്രാലയത്തിലെ പൊതുസുരക്ഷ, ഗതാഗതം, റെസ്ക്യു, അന്വേഷണം, സ്പെഷൽ ഫോഴ്സ് വിഭാഗങ്ങൾ എകോപിപ്പിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം …
ഷാർജയിൽ ഹോട്ടൽ മേഖലയിലെ ജീവനക്കാർക്ക് രണ്ടാഴ്ച കൂടുമ്പോൾ കൊവിഡ് പരിശോധന നിർബന്ധം
ഷാർജയിൽ ഹോട്ടൽ മേഖലയിലെ ജീവനക്കാർക്ക് രണ്ടാഴ്ച കൂടുമ്പോൾ കൊവിഡ് പരിശോധന നിർബന്ധം
സ്വന്തം ലേഖകൻ: എമിറേറ്റിലെ ഭക്ഷണ വിതരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് രണ്ടാഴ്ച കൂടുമ്പോൾ കൊവിഡ് ടെസ്റ്റ് നിർബന്ധമാക്കി. പ്രതിരോധ വാക്സീനെടുത്തവരെ നിയമത്തിൽ നിന്ന് ഒഴിവാക്കി. റസ്റ്ററന്റുകൾ, ബേക്കറി, കഫറ്റീരിയ , ഇതര ഭക്ഷ്യസ്ഥാപനങ്ങളിലെ ജീവനക്കാർക്കാണ് രണ്ടാഴ്ചയിലൊരിക്കൽ പരിശോധന ഷാർജ മുനിസിപ്പാലിറ്റി നിർബന്ധമാക്കിയത്. ഇത് ഉറപ്പാക്കാൻ സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തും. തീൻമേശകൾ തമ്മിലുള്ള അകലം, മാസ്ക് ധരിക്കൽ …
ദാരിദ്രം ഇല്ലായ്മ ചെയ്യുന്നതിൽ ചൈന പൂർണമായും വിജയിച്ചതായി ഷി ജിന്‍പിങിൻ്റെ പ്രഖ്യാപനം
ദാരിദ്രം ഇല്ലായ്മ ചെയ്യുന്നതിൽ ചൈന പൂർണമായും വിജയിച്ചതായി ഷി ജിന്‍പിങിൻ്റെ പ്രഖ്യാപനം
സ്വന്തം ലേഖകൻ: തീവ്ര ദാരിദ്ര്യം ഇല്ലായ്മ ചെയ്യുക എന്ന മനുഷ്യാദ്ഭുതം യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. കുറഞ്ഞ സമയം കൊണ്ട് കോടിക്കണക്കിന് ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കര കയറ്റാന്‍ മറ്റൊരു രാജ്യത്തിനും സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ബെയ്ജിങ്ങില്‍ നടന്ന പ്രത്യേക പരിപാടിയില്‍വെച്ചാണ് ഷീ ജിന്‍പിങ് പ്രഖ്യാപനം നടത്തിയത്. ചരിത്രത്തില്‍ രേഖപ്പെടുത്താന്‍ പോകുന്ന ഒരു …
മലയാളികളടക്കം 17 പേർ മരിച്ച ദുബായ് ബസ് അപകടം; ഡ്രൈവറുടെ ശിക്ഷവെട്ടിക്കുറച്ച് കോടതി
മലയാളികളടക്കം 17 പേർ മരിച്ച ദുബായ് ബസ് അപകടം; ഡ്രൈവറുടെ ശിക്ഷവെട്ടിക്കുറച്ച് കോടതി
സ്വന്തം ലേഖകൻ: മലയാളികളടക്കം 17 പേർ മരിക്കാനിടയായ ദുബായ് ബസ്സപകടത്തിൽ ഒമാൻ സ്വദേശി ബസ് ഡ്രൈവറുടെ തടവുശിക്ഷ ദുബായ് അപ്പീൽകോടതി കുറച്ചു. 55 വയസ്സുള്ള ഡ്രൈവറുടെ ശിക്ഷാകാലാവധി ഏഴ് വർഷത്തിൽനിന്ന് ഒരുവർഷമാക്കിയാണ് അപ്പീൽകോടതി കുറച്ചത്. ശിക്ഷാകാലാവധിക്ക് ശേഷം നാടുകടത്താനുള്ള ഉത്തരവും പിൻവലിച്ചിട്ടുണ്ട്. 50,000 ദിർഹം പിഴയടയ്ക്കുന്നതിന് പുറമെ 34 ലക്ഷം ദിർഹം നഷ്ടപരിഹാരത്തുക മരിച്ചവരുടെ ആശ്രിതർക്ക് …
ചെക്ക് ഇൻ ബാഗേജില്ലാത്ത വിമാന യാത്രക്കാര്‍ക്ക് ടിക്കറ്റ് തുകയില്‍ ഇളവ്‌ നൽകാൻ ഡിജിസിഎ അനുമതി
ചെക്ക് ഇൻ ബാഗേജില്ലാത്ത വിമാന യാത്രക്കാര്‍ക്ക് ടിക്കറ്റ് തുകയില്‍ ഇളവ്‌ നൽകാൻ ഡിജിസിഎ അനുമതി
സ്വന്തം ലേഖകൻ: ചെക്ക് ഇൻ ബാഗേജില്ലാതെ ക്യാബിന്‍ ബാഗേജ് മാത്രമായി യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് തുകയില്‍ ഇളവ് നല്‍കാൻ ആഭ്യന്തര വിമാനക്കമ്പനികള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിജ്ഞാപനം പുറത്തിറക്കി. ഇളവ് ലഭിക്കുന്നതിനായി ടിക്കറ്റ് ബുക്ക് ചെയ്യുന്ന അവസരത്തില്‍ യാത്രയില്‍ കരുതുന്ന ബാഗേജിന്റെ ഭാരം സംബന്ധിച്ച വിവരം യാത്രക്കാര്‍ പ്രസ്താവിക്കണമെന്ന് വ്യവസ്ഥയുണ്ട്. …
അതിർത്തിയിൽ വെടി നിര്‍ത്തലിന് ഇന്ത്യ- പാക് ധാരണ; ഹോട്ട്‌ലൈനും ഫ്ളാഗ് മീറ്റിങ്ങുകളും നിലനിർത്തും
അതിർത്തിയിൽ വെടി നിര്‍ത്തലിന് ഇന്ത്യ- പാക് ധാരണ; ഹോട്ട്‌ലൈനും ഫ്ളാഗ് മീറ്റിങ്ങുകളും നിലനിർത്തും
സ്വന്തം ലേഖകൻ: നിയന്ത്രണ രേഖയിലും മറ്റു സെക്ടറുകളിലും വെടി നിര്‍ത്തലിനുള്ള കരാറുകള്‍ കൃത്യമായി പാലിക്കാന്‍ ഇന്ത്യ-പാകിസ്താന്‍ സൈനികതല ചർച്ചയിൽ ധാരണയായി. അപ്രതീക്ഷിത സാഹചര്യങ്ങളും തെറ്റിദ്ധാരണകളും രമ്യമായി പരിഹരിക്കുന്നതിന് ഹോട്ട്‌ലൈന്‍ ബന്ധവും ഫ്ളാഗ് മീറ്റിങ്ങുകളും നടത്താനും തീരുമാനിച്ചതായി മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ തമ്മിലുള്ള ചര്‍ച്ചയ്ക്കു ശേഷം പുറത്തിറക്കിയ സംയുക്ത വാര്‍ത്താ കുറിപ്പിൽ പറയുന്നു. ഇരു കൂട്ടര്‍ക്കും …
സംസ്ഥാനത്ത് ഇന്ന് 3677 പേർക്ക് കൊവിഡ്; കോവി‍ഡ്‌ പേടിയിൽ രാജ്യത്ത് ഒറ്റപ്പെട്ട് കേരളം
സംസ്ഥാനത്ത് ഇന്ന് 3677 പേർക്ക് കൊവിഡ്; കോവി‍ഡ്‌ പേടിയിൽ രാജ്യത്ത് ഒറ്റപ്പെട്ട് കേരളം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 3677 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 4652 പേർ രോഗമുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങൾ കൊവിഡ് കാരണമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. 518779 പേരാണ് നിലവിൽ സംസ്ഥാനത്ത് രോഗം ബാധിച്ച് കഴിയുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 3351 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. …
ഇംഗ്ലണ്ടിൽ എ-ലെവൽ, ജിസിഎസ്ഇ ഗ്രേഡുകൾ നിർണയിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി; വേനലവധിയ്ക്ക് “മിനി-എക്സാം“ ഒഴിവാക്കും; അവധിക്കാലം ആഘോഷിക്കാൻ വാക്സിൻ പാസ്പോർട്ട് വേണമെന്ന ആവശ്യം ശക്തം
ഇംഗ്ലണ്ടിൽ എ-ലെവൽ, ജിസിഎസ്ഇ ഗ്രേഡുകൾ നിർണയിക്കാനുള്ള  പദ്ധതി പ്രഖ്യാപിച്ച്  വിദ്യാഭ്യാസ മന്ത്രി; വേനലവധിയ്ക്ക് “മിനി-എക്സാം“ ഒഴിവാക്കും; അവധിക്കാലം ആഘോഷിക്കാൻ വാക്സിൻ പാസ്പോർട്ട് വേണമെന്ന ആവശ്യം ശക്തം
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ വിദ്യാർത്ഥികൾക്കായി എ-ലെവൽ, ജിസിഎസ്ഇ ഗ്രേഡുകൾ നിർണ്ണയിക്കാൻ പരീക്ഷാ ബോർഡുകൾ സജ്ജമാക്കിയ ചോദ്യങ്ങൾ ഉപയോഗിക്കാൻ അധ്യാപകർക്ക് അനുമതി. എന്നാൽ ഈ വേനൽക്കാലത്ത് “മിനി എക്സാമുകൾ“ ഒഴിവാക്കാനാണ് മുൻഗണനയെന്ന് സർക്കാർ വൃത്തങ്ങൾ അ റിയിച്ചു. അതിനാൽ പരീക്ഷാ ബോർഡുകൾ സജ്ജമാക്കിയ ചോദ്യങ്ങൾ ഉപയോഗിക്കുന്ന കാര്യത്തിൽ അവസാന തീരുമാനം അധ്യാപകർക്കായിരിക്കും. കൊവിഡ് മഹാമാരി കാരണം ഈ …
ഗ്രീൻ കാർഡ്​ വിലക്ക്​ പിൻവലിച്ചു; ട്രംപിൻ്റെ കുടിയേറ്റ നയത്തിൽ വീണ്ടും തിരുത്തുമായി ബൈഡൻ
ഗ്രീൻ കാർഡ്​ വിലക്ക്​ പിൻവലിച്ചു; ട്രംപിൻ്റെ കുടിയേറ്റ നയത്തിൽ  വീണ്ടും തിരുത്തുമായി ബൈഡൻ
സ്വന്തം ലേഖകൻ: ഗ്രീൻ കാർഡ്​ അപേക്ഷകർക്ക്​ പ്രവേശനം വിലക്കിയ മുൻ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപിന്‍റെ ഉത്തരവ്​ പിൻവലിച്ച്​ ജോ ബൈഡൻ. അധികാരമേറ്റ ശേഷം നിരവധി തീരുമാനങ്ങളിൽ ട്രംപിനെ തിരുത്തിയ പുതിയ പ്രസിഡന്‍റിന്‍റെ ഏറ്റവും പുതിയ നയം ഇന്ത്യക്കാരുൾപെടെ നിരവധി ​പേർക്ക്​ തുണയാകും. കൊറോണയിൽ വലഞ്ഞ്​ വ്യാപക തൊഴിൽ നഷ്​ടം അലട്ടുന്ന രാജ്യത്ത്​ യു.എസ്​ പൗരന്മാരെ ബാധിക്കുന്നുവെന്ന്​ …