1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2021

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 3677 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 4652 പേർ രോഗമുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങൾ കൊവിഡ് കാരണമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. 518779 പേരാണ് നിലവിൽ സംസ്ഥാനത്ത് രോഗം ബാധിച്ച് കഴിയുന്നത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 3351 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 228 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 20 പേർ ആരോഗ്യപ്രവർത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63582 സാംപിളുകളാണ് പരിശോധിച്ചത്.

പോസിറ്റീവായവർ

കോഴിക്കോട് 480
എറണാകുളം 408
കോട്ടയം 379
കണ്ണൂര്‍ 312
കൊല്ലം 311
പത്തനംതിട്ട 289
ആലപ്പുഴ 275
മലപ്പുറം 270
തിരുവനന്തപുരം 261
തൃശൂര്‍ 260
കാസർകോട് 141
പാലക്കാട് 112
വയനാട് 93
ഇടുക്കി 86

നെഗറ്റീവായവർ

തിരുവനന്തപുരം 382
കൊല്ലം 234
പത്തനംതിട്ട 482
ആലപ്പുഴ 534
കോട്ടയം 676
ഇടുക്കി 146
എറണാകുളം 490
തൃശൂര്‍ 366
പാലക്കാട് 132
മലപ്പുറം 408
കോഴിക്കോട് 477
വയനാട് 117
കണ്ണൂര്‍ 165
കാസർകോട് 43

ഇതോടെ 51,879 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 9,92,372 പേര്‍ ഇതുവരെ കോവിഡില്‍നിന്നും മുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 3351 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 228 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 460, എറണാകുളം 393, കോട്ടയം 357, കണ്ണൂര്‍ 247, കൊല്ലം 305, പത്തനംതിട്ട 270, ആലപ്പുഴ 272, മലപ്പുറം 257, തിരുവനന്തപുരം 197, തൃശൂര്‍ 249, കാസർകോട് 125, പാലക്കാട് 49, വയനാട് 88, ഇടുക്കി 82 എന്നിങ്ങനെയാണ് സമ്പര്‍ക്ക ബാധ.

20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 6, എറണാകുളം 3, കൊല്ലം, തൃശൂര്‍, കാസർകോട് 2, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, വയനാട് 1 വീതം. വിവിധ ജില്ലകളിലായി 2,23,191 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,15,245 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലും 7946 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 905 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 3 പുതിയ ഹോട്സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഒഴിവാക്കിയിട്ടില്ല; ആകെ 372 ഹോട്സ്‌പോട്ടുകളാണ് ഉള്ളത്.

കൊവിഡ് നിയന്ത്രണവിധേയമാകാതെ തുടരുന്നതിനിടെ കേരളം മറ്റു സംസ്ഥാനങ്ങൾക്കിടയിൽ ഒറ്റപ്പെടുന്നു. കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കൂടുതൽ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിത്തുടങ്ങി. മഹാരാഷ്ട്ര, കർണാടക, ഡൽഹി സംസ്ഥാനങ്ങൾക്കു പുറമെ തമിഴ്നാട്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളും കേരളത്തിൽ നിന്നുള്ളവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കേരളത്തിൽനിന്നുള്ളവർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഇതര സംസ്ഥാന നഗരങ്ങളിലേക്കുള്ള യാത്രയ്ക്കാണ് ഇതോടെ നിയന്ത്രണം വന്നിരിക്കുന്നത്–ബെംഗളൂരു, മുംബൈ, ഡൽഹി, ചെന്നൈ എന്നിവ.

ജോലി, വിദ്യാഭ്യാസം, ബിസിനസ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ദിവസേന പതിനായിരക്കണക്കിനു പേരാണ് ഈ നഗരങ്ങളിലേക്കു കേരളത്തിൽനിന്നു യാത്ര ചെയ്യുന്നത്. ഓരോ തവണ പോകുമ്പോഴും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന കർശനമാക്കിയതോടെ യാത്രാച്ചെലവിനേക്കാൾ ഉയർന്ന തുകയാണ് മുടക്കേണ്ടിവരിക. മറ്റു സംസ്ഥാനങ്ങളിൽ ആർടി പിസിആറിന് 400 രൂപ മുതലാണ് നിരക്കെങ്കിൽ കേരളത്തിൽ ഇത് 1700 രൂപയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.