സ്വന്തം ലേഖകൻ: രാജ്യത്ത് നിയമവിരുദ്ധമായി തങ്ങുന്നവര്‍ ബഹ്റൈനില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ഡിസംബര്‍ 31 വരെ പ്രഖ്യാപിച്ചിട്ടുള്ള പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യന്‍ അംബാസഡര്‍ പിയുഷ് ശ്രീവാസ്തവ. ഏതു രാജ്യത്തായാലും അവിടുത്തെ നിയമങ്ങള്‍ അനുസരിക്കാന്‍ നാം തയ്യാറാവണം. കഴിഞ്ഞ ഏപ്രില്‍ ഏഴിന് ഒന്‍പതു മാസത്തേക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് ഇനി നീട്ടുകയില്ല. അതിനാല്‍ നിയമവിരുദ്ധമായി രാജ്യത്തു തങ്ങുന്ന …
സ്വന്തം ലേഖകൻ: കേരളത്തില്‍ 3527 പേര്‍ക്ക് കൊവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,586 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.91. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങൾ കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ആകെ മരണം 2951 ആയി. ചികിത്സയിലായിരുന്ന 3782 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പോസിറ്റീവായവർ കോഴിക്കോട് 522 മലപ്പുറം 513 എറണാകുളം 403 …
സ്വന്തം ലേഖകൻ: ഫ്രാൻസിൽ ആദ്യമായി ബ്രിട്ടനിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. അതിവ്യാപന ശേഷിയുള്ള വൈറസായതിനാൽ രാജ്യത്ത് കടുത്ത നിരീക്ഷണം ഏർെപ്പടുത്തി. 50ഓളം രാജ്യങ്ങൾ നിലവിൽ യു.കെയിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഡിസംബർ 19ന് ബ്രിട്ടനിൽ നിന്ന് ലണ്ടനിലേക്ക് തിരിച്ചെത്തിയ പൗരനാണ് രോഗം സ്ഥിരീകരിച്ചത്. ഡിസംബർ 21ന് പരിശോധനക്ക് വിധേയമാക്കിയ അദ്ദേഹത്തിന് കൊവിഡ് …
സ്വന്തം ലേഖകൻ: അമേരിക്കയിൽ ജോർജ് ഫ്ലോയിഡ് എന്ന കറുത്തവർഗക്കാരനെ പൊലീസ് ക്രൂരമായി കൊലപ്പെടുത്തിയതിനെ ചൊല്ലിയുള്ള പ്രതിഷേധങ്ങൾ അടങ്ങും മുമ്പ് തന്നെ യുഎസ് പൊലീസിന്റെ വംശീയ വേട്ടയ്ക്കെതിരെ പരാതിയുമായി ഒരു ഇരകൂടി. മിയ റൈറ്റ് എന്ന 25കാരിയാണ് ഷിക്കാഗോ പൊലീസിന്റെ ക്രൂരതയ്ക്കെതിരെ നിയമനടപടികളുമായി രംഗത്തു വന്നത്. സംഭവത്തെ കുറിച്ച് മിയ പറയുന്നത് ഇങ്ങനെ: കഴിഞ്ഞ മേയ് 31ന് …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ പുതിയ രോഗങ്ങളും വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. ഇക്കൂട്ടത്തിൽ ഏറെ മാരകം എന്ന വിശേഷിപ്പിക്കുന്ന ഒന്നാണ് അമേരിക്കയിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന തലച്ചോര്‍ കാര്‍ന്നു തിന്നുന്ന അമീബ. നെഗ്ലേരിയ ഫൗലറി എന്ന ഈ അമീബ തലച്ചോറില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ അതിന്റെ കോശങ്ങളെ നശിപ്പിച്ച് അണുബാധയും നീര്‍ക്കെട്ടും ഉണ്ടാക്കും. അമേരിക്കയുടെ …
സ്വന്തം ലേഖകൻ: ബ്രിട്ടനില്‍ നിന്നെത്തിയ എട്ടുപേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇവരുടേത് മ്യൂട്ടേഷന്‍ സംഭവിച്ച വൈറസ് ബാധയാണോ എന്ന് വ്യക്തമല്ല. ഇതിനായി ഇവരുടെ സ്രവം പൂനെ വൈറോളജി ലാബിലേക്ക് വിദഗ്ധ പരിശോധനയ്ക്ക് അയച്ചതായും മന്ത്രി പറഞ്ഞു. ബ്രിട്ടന്‍ അടക്കമുള്ള യൂറോപ്യന്‍ യൂണിയനില്‍ കൂറേക്കൂടി മാരകമായ ജനിതകമാറ്റം കണ്ടെത്തിയെന്നാണ് അറിയുന്നത്. …
സ്വന്തം ലേഖകൻ: 2020 ല്‍ ലോകം ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്ക് പുറത്തുവിട്ടു. മുന്‍കാലത്തു നിന്ന് വിപരീതമായൊരു വാക്കാണ് ഈ കൊവിഡ് കാലത്ത് ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞത്. കമ്പനി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം why എന്ന വാക്കാണ് ഗൂഗില്‍ സേര്‍ച്ചില്‍ ഏറ്റവുംകൂടുതല്‍ വന്നിട്ടുള്ളത്. കൊവിഡ് സംബന്ധിച്ചുള്ള ചോദ്യങ്ങളുടെ എണ്ണം കുറവല്ലെന്നാണ് ഗൂഗിളിന്റെ കണക്കുകള്‍ പറയുന്നത്. …
സ്വന്തം ലേഖകൻ: നടന്‍ അനില്‍. പി നെടുമങ്ങാട് മുങ്ങിമരിച്ചു. തൊടുപുഴ മലങ്കര ഡാമില്‍ വച്ചാണ് മുങ്ങിമരിച്ചത്. ഡാം സൈറ്റില്‍ കുളിക്കാനിറങ്ങിയ അനില്‍ കയത്തില്‍പ്പെട്ടു പോകുകയായിരുന്നു. മൃതദേഹം രക്ഷാ പ്രവര്‍ത്തകര്‍ കരയ്ക്ക് എത്തിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷൂട്ടിങ്ങിനായി തൊടുപുഴയിലുണ്ടായിരുന്ന അനിൽ വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനാണ് മുട്ടത്തിനു സമീപം മലങ്കര അണക്കെട്ടിൽ കുളിക്കാനിറങ്ങിയത്. അനിൽ കയത്തിൽ …
സ്വന്തം ലേഖകൻ: കേരളത്തില്‍ 5397 ഇന്ന് പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോട്ടയം 599, കോഴിക്കോട് 588, എറണാകുളം 586, പത്തനംതിട്ട 543, കൊല്ലം 494, മലപ്പുറം 466, തൃശൂര്‍ 374, ആലപ്പുഴ 357, പാലക്കാട് 303, തിരുവനന്തപുരം 292, കണ്ണൂര്‍ 266, വയനാട് 259, ഇടുക്കി …
സ്വന്തം ലേഖകൻ: : ബ്രെക്സിറ്റ് സമയപരിധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ യൂറോപ്യൻ യൂനിയനുമായുള്ള പുതിയ വ്യാപാര കരാറിൽ യു.കെ ഒപ്പുവെച്ചു. മത്സ്യബന്ധന അവകാശം, ഭാവി വ്യപാര നിയമങ്ങൾ എന്നിവയിൽ തട്ടി മാസങ്ങളായി തീരുമാനമാകാതിരുന്ന കരാറാണ് ഒടുവിൽ ഒപ്പുവെച്ചത്. 2016ലെ റഫറണ്ടത്തിലും കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പ് സമയത്തും വാഗ്ദാനം ചെയ്ത കാര്യങ്ങൾ കരാറിലൂടെ ബ്രിട്ടീഷ് …