സ്വന്തം ലേഖകൻ: കുവൈത്തിൽ അടുത്ത ജനുവരിയോടെ ഒരു ലക്ഷത്തോളം വിദേശികൾക്ക് തൊഴിൽ നഷ്ടമാകും. 60 വയസ്സ് പൂർത്തിയായവരുടെ തൊഴിൽ പെർമിറ്റ് പുതുക്കാൻ മാൻപവർ അതോറിറ്റി ഏർപ്പെടുത്തിയ നിബന്ധന പ്രാബല്യത്തിൽ വരുന്നതോടെയാണ് ഇത്രയും പേർക്ക് തൊഴിൽ നഷ്ടമാകുക. സിവിൽ ഇൻഫർമേഷൻ അതോറിറ്റി പുറത്തുവിട്ട കണക്കനുസരിച്ച് 60 വയസ്സ് പൂർത്തിയായ വിദേശികളിൽ 97,612 പേർ സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റോ …
സ്വന്തം ലേഖകൻ: ഖത്തറിലേക്ക് മടങ്ങുന്നവർക്കുള്ള ഹോട്ടൽ ക്വാറൻറീൻ ബുക്കിങ് നിർദേശങ്ങളിൽ ഡിസ്കവർ ഖത്തർ ഭേദഗതി വരുത്തി. യാത്ര ഉറപ്പാക്കിയതിനു ശേഷം മാത്രമേ ഹോട്ടലുകൾ ബുക്ക് ചെയ്യാൻ പാടുള്ളൂവെന്നും ഡിസ്കവർ ഖത്തർ അറിയിച്ചു. പുതിയ ഭേദഗതി പ്രകാരം 2020 ആഗസ്റ്റ് 20നും അതിന് ശേഷവും ഹോട്ടലുകൾ ബുക്ക് ചെയ്തവർക്ക് ബുക്കിങ്ങുകളിൽ ഒരിക്കലും മാറ്റം വരുത്താനാകില്ല. ഹോട്ടലുകൾ ബുക്ക് …
സ്വന്തം ലേഖകൻ: കൊവിഡ് ഭേദമായ യുവാവിന് മാസങ്ങള്‍ക്കു ശേഷം വീണ്ടും വൈറസ് ബാധ ഉണ്ടായെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുമായി ഹോങ്കോങ്. മുപ്പത്തിമൂന്ന് വയസ്സുള്ള യുവാവിലാണ് നാലരമാസത്തിനു ശേഷം വീണ്ടും വൈറസ് ബാധ കണ്ടെത്തിയതെന്ന് ഹോങ്കോങ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. രോഗം വന്ന് ഭേദമായി മാസങ്ങൾക്കുള്ളിൽ വീണ്ടും ഉണ്ടാകുന്ന സാഹചര്യം ലോകത്ത് ആദ്യമായാണ് കണ്ടെത്തുന്നത്. ജിനോം സീക്വൻസിങ്ങിൽ യുവാവിനെ ബാധിച്ച …
സ്വന്തം ലേഖകൻ: വിദേശത്ത് കുടുങ്ങിയവരുടെ ഇഖാമയും കുവൈത്തിലുള്ളവരുടെ സന്ദർശക വീസയും പുതുക്കുന്നത് സംബന്ധിച്ച് പുതിയ നിർദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് താമസാനുമതികാര്യ വിഭാഗം. പുതുതായി നിർദേശങ്ങളൊന്നും ലഭിച്ചില്ലെങ്കിൽ ഇന്ത്യ ഉൾപ്പെടെ യാത്രാവിലക്ക് നിലവിലുള്ള 31 രാജ്യങ്ങളിൽ കുടുങ്ങിയവർക്ക് സെപ്റ്റംബർ ഒന്നുമുതൽ ഇഖാമ പുതുക്കി നൽകില്ല. കുവൈത്തിൽ കുടുങ്ങിക്കിടക്കുന്നവരുടെ സന്ദർശക വീസ ഓഗസ്റ്റ് 31ന് ശേഷം നീട്ടുകയും ഇല്ല. കൊവിഡ് …
സ്വന്തം ലേഖകൻ: ആറു മാസത്തിലധികം വിദേശത്ത് കുടുങ്ങിയ റെസിഡൻസ് വീസക്കാർക്ക് ഒമാനിലേക്ക് മടങ്ങാൻ എൻ.ഒ.സി സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. പാസ്പോർട്ട് ആൻറ് റെസിഡൻസ് ജനറൽ അഡ്മിനിസ്ട്രേഷനിലെ അഡ്മിനിസ്ട്രേറ്റീവ് ആൻറ് ഫൈനാൻഷ്യൽ അഫെയേഴ്സ് ഡയറക്ടർക്ക് തൊഴിലുടമയാണ് ഇതിനായി അപേക്ഷ നൽകേണ്ടത്. സാധുവായ വീസയുള്ള തൊഴിലാളിക്ക് തിരികെ വരാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള കമ്പനിയിൽ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ കുടുംബ ആശ്രിത വീസ പിതാവിന്റെ അഭവത്തില്‍ മാതാവിന്റെ സ്‌പോണ്‍സര്‍ഷിപ്പിലേക്ക് മാറ്റാന്‍ അവസരം. ഇതു സംബന്ധിച്ച നിര്‍ദേശം രാജ്യത്തെ ആറു ഗോവെര്‍ണാറേറ്റുകള്‍ക്കും താമസ കുടിയേറ്റ വിഭാഗം കൈമാറി. പിതാവിന്റെ അഭവത്തില്‍ കുട്ടികളുടെ താമസരേഖ മാതാവിന്റെ സ്‌പോണ്‍സര്‍ഷിപ്പിലേക്ക് മാറ്റുന്നതിനു നേരത്തെ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചതായും ആഭ്യന്തര മന്ത്രാലയം കുടിയേറ്റ വിഭാഗം വക്താവ് അറിയിച്ചു. കുട്ടികളുടെ …
സ്വന്തം ലേഖകൻ: നീറ്റ് പരീക്ഷയ്ക്ക് ഗൾഫിൽ പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്ന ഹർജി സുപ്രീംകോടതി തള്ളിയതിനെത്തുടർന്ന് പ്രവാസലോകത്ത് ആശങ്ക. വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടെ ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം വേണമെന്ന് ആവശ്യപ്പെടുന്നു. ഗൾഫിൽനിന്ന് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന അയ്യായിരത്തിലേറെ വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ക്വാറന്റീൻ സംവിധാനം ഒഴിവാക്കണം എന്ന ആവശ്യത്തിലും തീരുമാനമാകാത്തതിൽ കടുത്ത മാനസികവിഷമത്തിലാണ് ഏറെപ്പേരും. …
സ്വന്തം ലേഖകൻ: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകിയ കേന്ദ്ര നടപടി സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി. അടിയന്തിരമായി ഹർജി പരിഗണിക്കാനാവില്ലെന്ന് അറിയിച്ച ഹൈക്കോടതി കേസ് സെപ്റ്റംബർ 15ലേക്ക് വിശദമായ വാദം കേൾക്കുന്നതിനായി മാറ്റിവെച്ചു. വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരേ സംസ്ഥാന സർക്കാർ നേരത്തേ ഹർജി നൽകിയിരുന്നു. ഈ ഹർജിയിൽ വിധി വരും വരെ …
സ്വന്തം ലേഖകൻ: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും മുൻ ക്യാപ്റ്റൻ ധോണിയും മറ്റു താരങ്ങളും എത്തിയതോടെ യുഎഇ ഐപിഎൽ ആവേശത്തിലേക്ക്. ഐപിഎല്ലിലെ എട്ടു ടീമുകളും യുഎഇയിൽ എത്തിക്കഴിഞ്ഞു. ഡൽഹി ക്യാപിറ്റൽസും സൺറൈസ് ഹൈദരാബാദും ഞായറാഴ്ചയാണ് എത്തിയത്. ഇവർക്ക് ഇനി ആറു ദിനം ക്വാറന്റീൻ. ആദ്യമെത്തിയ രാജസ്ഥാൻ, കൊൽക്കൊത്ത, പഞ്ചാബ് ടീമുകൾക്ക് വ്യാഴാഴ്ച പരിശീലനത്തിന് ഇറങ്ങാൻ കഴിഞ്ഞേക്കും. …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 1242 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 182 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 112 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, കോട്ടയം ജില്ലയില്‍ …