1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നീറ്റ് പരീക്ഷയ്ക്ക് നാട്ടിൽ പോകുന്നവർ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ നിർദേശങ്ങളുമായി യുഎഇ
നീറ്റ് പരീക്ഷയ്ക്ക് നാട്ടിൽ പോകുന്നവർ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ നിർദേശങ്ങളുമായി യുഎഇ
സ്വന്തം ലേഖകൻ: നീറ്റ് പരീക്ഷയ്ക്ക് നാട്ടിൽ പോകുന്നവർ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ ചട്ടങ്ങൾ നിർദേശിച്ച് ആരോഗ്യവകുപ്പ്. ക്വാറന്റീൻ കാലാവധിയായ 14 ദിവസം പൂർത്തിയാക്കിയിട്ടു പരീക്ഷ എഴുതാൻ എത്തുന്നവർ സാധാരണ രീതിയിലുള്ള മുൻകരുതലുകൾ സ്വീകരിച്ചാൽ മതിയാകും. എന്നാൽ ക്വാറന്റീൻ കാലാവധി പൂർത്തിയാക്കും മുൻപ് പരീക്ഷ എഴുതേണ്ടതായി വരുന്നവർക്ക് സാനിറ്റൈസ്ഡ് കോറിഡോർ(അണുവിമുക്ത ഇടനാഴി) സൗകര്യം ലഭ്യമാക്കണം. അവരെ ക്വാറന്റീൻ …
സൌദിയിൽ സ്പോൺസർഷിപ് നടപടികൾ ഇനി മുതൽ ലളിതം; പ്രവേശനം നിയന്ത്രിച്ച് അബുദാബി
സൌദിയിൽ സ്പോൺസർഷിപ് നടപടികൾ ഇനി മുതൽ ലളിതം; പ്രവേശനം നിയന്ത്രിച്ച് അബുദാബി
സ്വന്തം ലേഖകൻ: സൌദിയിൽ സ്വകാര്യമേഖലയിൽ ജോലിചെയ്യുന്ന വിദേശ തൊഴിലാളികളുടെയും ആശ്രിതരുടെയും സ്പോൺസർഷിപ് നടപടിക്രമങ്ങൾ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ലളിതമാക്കി. ഇളം പച്ചവിഭാഗം കമ്പനികളിലേക്കു സ്പോൺസർഷിപ് മാറാം എന്നതാണ് ഇതിൽ പ്രധാനം. സൌദിവൽക്കരണ പദ്ധതിയായ നിതാഖാത്ത് പ്രകാരം ഇളംപച്ച വിഭാഗത്തിൽ പെട്ട സ്ഥാപനങ്ങളിലേക്കു നേരത്തെ സ്‌പോൺസർഷിപ് മാറ്റം അനുവദിച്ചിരുന്നില്ല. താൽക്കാലികമായി നൽകിയ ഈ ഇളവ് ഒക്ടോബർ …
ഇഖാമയും സന്ദർശക വീസയും ദീർഘിപ്പിച്ച് കുവൈത്ത്; വിമാനത്താവളത്തിലേക്ക് പ്രവേശനം യാത്രക്കാര്‍ക്ക്
ഇഖാമയും സന്ദർശക വീസയും ദീർഘിപ്പിച്ച് കുവൈത്ത്; വിമാനത്താവളത്തിലേക്ക് പ്രവേശനം യാത്രക്കാര്‍ക്ക്
സ്വന്തം ലേഖകൻ: കൊവിഡ് പശ്ചാത്തലത്തിൽ കാലാവധി തീർന്ന ഇഖാമയും സന്ദർശക വീസയും 3 മാസത്തേക്ക് കൂടി ദീർഘിപ്പിച്ചു നൽകാ‍ൻ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. നേരത്തെ നൽകിയ സൗകര്യം 31ന് അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം. സെപ്റ്റംബർ 1 മുതൽ 3 മാസത്തേക്കാണു കാലാവധി ദീർഘിപ്പിച്ചു നൽകിയിട്ടുള്ളത്. കൊവിഡ് പശ്ചാത്തലത്തിൽ വിമാന സർവീസുകൾ ഇല്ലാതായതിനെ തുടർന്ന് അനേകം വിദേശികൾ കുവൈത്തിലേക്ക് …
ചില്ലറ വിൽപ്പന മേഖലയിൽ ഇലക്​ട്രോണിക്​ പേയ്​മെൻറ്​ നിർബന്ധമാക്കി സൌദി
ചില്ലറ വിൽപ്പന മേഖലയിൽ ഇലക്​ട്രോണിക്​ പേയ്​മെൻറ്​ നിർബന്ധമാക്കി സൌദി
സ്വന്തം ലേഖകൻ: സൌദിയിലെ ചില്ലറ വിൽപ്പന മേഖലയിൽ ഇലക്​ട്രോണിക്​ പേയ്​മെൻറ്​ സംവിധാനം നിർബന്ധമാക്കി. മുഴുവൻ വിപണന മേഖലയിലും നിർബന്ധമാക്കുന്ന തീരുമാനം ചൊവ്വാഴ്​ച മുതലാണ്​ നടപ്പായത്​​. ബിനാമി നിർമാർജന പദ്ധതിക്ക്​ കീഴിൽ ​വിവിധ കച്ചവട മേഖലകളിൽ ഘട്ടം ഘട്ടമായാണ്​ ഇലക്​ട്രോണിക്​ പേയ്​മെൻറ് സംവിധാനം​ നിർബന്ധമാക്കിയത്​​. 50 കച്ചവട മേഖലകളിൽ ഇൗ സംവിധാനം ഇതിനകം 70 ശതമാനം നടപ്പാക്കികഴിഞ്ഞിരുന്നു​. …
ഒമാനിൽ ബാർബർ ഷോപ്പുകളും ബ്യൂട്ടിപാർലറുകളും ജിംനേഷ്യങ്ങളും ബുധനാഴ്​ച
ഒമാനിൽ ബാർബർ ഷോപ്പുകളും ബ്യൂട്ടിപാർലറുകളും ജിംനേഷ്യങ്ങളും ബുധനാഴ്​ച
സ്വന്തം ലേഖകൻ: ഒമാനിൽ കൂടുതൽ വാണിജ്യ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ചൊവ്വാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗം അനുമതി നൽകി. കോവിഡ്​ വ്യാപനം തടയുന്നതിനുള്ള മുൻകരുതലി​െൻറ ഭാഗമായി അടച്ചിട്ടിരുന്ന ബാർബർഷോപ്പുകൾ, ജിംനേഷ്യങ്ങൾ തുടങ്ങിയവക്കാണ്​ ബുധനാഴ്​ച മുതൽ പ്രവർത്തനാനുമതി നൽകിയത്​. ബാർബർഷോപ്പുകൾക്ക്​ പുറമെ മെൻസ്​ പെഴ്​സണൽ കെയർ സ്​ഥാപനങ്ങൾ, സ്​ത്രീകൾക്കായുള്ള ബ്യൂട്ടിസലൂണുകൾ,ഹെയർ ഡ്രസ്സിങ്​ സ്​ഥാപനങ്ങൾ എന്നിവയും തുറക്കാൻ അനുമതി …
സ്ത്രീകളുടെ പേരില്‍ ബിനാമി ഇടപാട് നടത്തിയാൽ പിടിവീഴും; മുന്നറിയിപ്പുമായി സൌദി
സ്ത്രീകളുടെ പേരില്‍ ബിനാമി ഇടപാട് നടത്തിയാൽ പിടിവീഴും; മുന്നറിയിപ്പുമായി സൌദി
സ്വന്തം ലേഖകൻ: സൌദി വനിതകളുടെ പേരില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ട വാണിജ്യ രേഖകളിലൂടെ ബിനാമി ഇടപാടുകള്‍ നടത്തുന്നതിനെതിരെ സൌദി വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. 2019 വര്‍ഷത്തില്‍ സ്ത്രീകളുടെ പേരില്‍ വ്യാപാരസ്ഥാപനങ്ങള്‍ റജിസ്റ്റര്‍ ചെയ്തത് 49 ശതമാനമാണ് വര്‍ധിച്ചതെന്നും ഇത് ദുരുപയോഗം ചെയ്താണ് ചിലര്‍ ബിനാമി ഇടപാടുകള്‍ നടത്തുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. ഒരാള്‍ തന്നെ, തന്റെ കുടുംബത്തില്‍പ്പെട്ട …
“കയറിപ്പിടിക്കാൻ ശ്രമിച്ചത് കരാട്ടെ ബ്ലാക്ക് ബെൽറ്റുള്ള വിദേശ വനിതയെ”! അടി വാങ്ങിക്കൂട്ടി സന്യാസി
“കയറിപ്പിടിക്കാൻ ശ്രമിച്ചത് കരാട്ടെ ബ്ലാക്ക് ബെൽറ്റുള്ള വിദേശ വനിതയെ”! അടി വാങ്ങിക്കൂട്ടി സന്യാസി
സ്വന്തം ലേഖകൻ: ഉപദ്രവിക്കാൻ ശ്രമിച്ച കപടസന്യാസി അമേരിക്കന്‍ യുവതിയുടെ അടിയേറ്റ് അവശനിലയിൽ. കരാട്ടെയില്‍ ബ്ലാക്ക് ബെൽറ്റ് നേടിയ വിദേശി വനിതയെയാണ് സ്വയം പ്രഖ്യാപിത സ്വാമിയായ മണികണ്ഠൻ ഉപദ്രവിക്കാൻ ശ്രമിച്ചത്. 34കാരനായ നാമക്കല്‍ സ്വദേശി മണികണ്ഠനെ യുവതി കരാട്ടെ പ്രയോഗത്തിലൂടെ മൃതപ്രായനാക്കി. ആത്മീയ കാര്യങ്ങളിൽ താത്പര്യമുള്ള യുവതി മാർച്ചിലാണ് തിരുവണ്ണാമലയിലെത്തിയത്. കുറച്ചു ദിവസം കഴിഞ്ഞ് മടങ്ങാനായിരുന്നു തീരുമാനം. …
സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കൊവിഡ്; 2142 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 1456 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കൊവിഡ്; 2142 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 1456 പേർക്ക് രോഗമുക്തി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പേരുടെ 1456 പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 21,232 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 40,343 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2142 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 174 …
സ്കോട്‌ലൻഡിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കും അധ്യാപകർക്കും മാസ്‌ക് നിർബന്ധം
സ്കോട്‌ലൻഡിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കും അധ്യാപകർക്കും മാസ്‌ക് നിർബന്ധം
സ്വന്തം ലേഖകൻ: ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സ്‌കൂൾ ജീവനക്കാർക്കും ഫേസ്മാസ്‌കുകൾ നിർബന്ധമാക്കി. ഇന്നലെ നൽകിയ നിർദ്ദേശങ്ങൾ പ്രകാരം സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളോടും സ്റ്റാഫുകളോടും ക്ലാസുകൾക്കിടയിൽ യാത്ര ചെയ്യുമ്പോൾ ഫെയ്‌സ് മാസ്‌ക് ധരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പ്രധാനമന്ത്രിയുടെ ഓഫീസ് 10-ാം നമ്പർ ഇംഗ്ലണ്ടിൽ ഇത്തരമൊരു സമാനമായ ഒരു നീക്കം നിരസിച്ചു. സ്‌കൂൾ ഇടനാഴികളിലെയും കമ്യൂണിറ്റി മേഖലകളിലെയും വെന്റിലേഷൻ …
ഫ്ലെക്സി വീസ ചട്ടങ്ങളിൽ ഭേദഗതി വരുത്തി ബഹ്‌റൈൻ; തൊഴിലുകളിൽ സ്വദേശികൾക്ക് മുൻ‌ഗണന
ഫ്ലെക്സി വീസ ചട്ടങ്ങളിൽ ഭേദഗതി വരുത്തി ബഹ്‌റൈൻ; തൊഴിലുകളിൽ സ്വദേശികൾക്ക് മുൻ‌ഗണന
സ്വന്തം ലേഖകൻ: ​െഫ്ലക്​സി വര്‍ക് പെര്‍മിറ്റ് സമ്പ്രദായം പരിഷ്​കരിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള ഏകോപന സമിതി മുന്നോട്ട്​ വെച്ച നിര്‍ദേശങ്ങള്‍ക്കാണ്​ മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. എല്ലാ തൊഴിലുകളിലും പ്രഥമ പരിഗണന സ്വദേശികള്‍ക്ക് നല്‍കാനും വിദേശ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാനും …