സ്വന്തം ലേഖകൻ: അടുത്തമാസം ആരംഭിക്കുന്ന ക്ലാസ്മുറി-ഓൺലൈൻ മിശ്ര പഠന സംവിധാനത്തിൽ പാലിക്കേണ്ട മാർഗരേഖ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. വിദ്യാർഥികളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് രാജ്യത്ത് മിശ്ര പഠന സംവിധാനം നടപ്പാക്കുന്നത്. എല്ലാ സ്കൂളുകളും പാലിക്കേണ്ട കൊവിഡ്-19 നടപടികളും അധികൃതർ നിർദേശിച്ചിട്ടുണ്ട്. പുതിയ സംവിധാന പ്രകാരം ആദ്യ സെമസ്റ്ററിൽ ഒരു ക്ലാസിൽ 15 വിദ്യാർഥികൾ മാത്രമേ അനുവദിക്കയുള്ളൂ. …
സ്വന്തം ലേഖകൻ: കേരളത്തിൽ പ്രതിദിനം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വീണ്ടും രണ്ടായിരത്തിന് മുകളിൽ. ഇന്ന് 2172 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇത് രണ്ടാം തവണയാണ് കൊവിഡ് രോഗികളുടെ എണ്ണം ഒരു ദിവസം രണ്ടായിരത്തിന് മുകളിൽ പോകുന്നത്. അതേസമയം സമ്പർക്ക രോഗികളുടെ എണ്ണവും വർധിക്കുകയാണ്. 1964 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 15 മരണവും കൊവിഡ് …
സ്വന്തം ലേഖകൻ: 18 ദിവസം മാത്രം പ്രായമുള്ള ജോർജാണ് ഇപ്പോൾ ലെബനന് അതിജീവനത്തിന്റെ അടയാളം. ബെയ്റൂട്ടിനെ തകർത്തെറിഞ്ഞ ഇരട്ട സ്ഫോടനത്തിന്റെ സമയത്ത്, തകർന്ന ആശുപത്രിമുറിയിൽ മൊബൈൽ ഫോണിന്റെ വെട്ടത്തിൽ ജനിച്ച ഈ കുഞ്ഞിനെ ലോകം പ്രത്യാശയുടെ കിരണമായാണ് കാണുന്നത്. തൂവെള്ളത്തുണിയിൽ പൊതിഞ്ഞ് ശാന്തനായി ഉറങ്ങുന്ന അവന്റെ ചിത്രങ്ങൾ ഇന്നു വൈറലാണ്. സമൂഹമാധ്യമങ്ങളിലടക്കം അവ പ്രതീക്ഷയുടെ ആശംസാചിത്രങ്ങളാണ്. …
സ്വന്തം ലേഖകൻ: ലോകത്ത് കൊവിഡ് വ്യാപനം രണ്ടു വർഷം കൊണ്ട് നിയന്ത്രണത്തിലാക്കാമെന്നാണു പ്രതീക്ഷയെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മേധാവി ടെഡ്രോസ് അദാനം ഗബ്രിയോസിസ്. 1918 ഫെബ്രുവരി മുതല്‍ 1920 ഏപ്രില്‍ വരെ നീണ്ടുനിന്നതും ലോകത്തെ ഏറ്റവും മാരകമായ മഹാമാരിയായി കണക്കാക്കപ്പെടുന്നതുമായ സ്പാനിഷ് ഫ്‌ളൂവിനെ അതിജീവിക്കാൻ രണ്ടുവർഷമെടുത്ത കാര്യം അദാനം ചൂണ്ടിക്കാട്ടി. സാങ്കേതിക വിദ്യയുടെ മുന്നേറ്റം വേഗത്തിൽ …
സ്വന്തം ലേഖകൻ: നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡനാണ് വിജയിക്കുന്നതെങ്കില്‍ അമേരിക്കയുടെ പൂര്‍ണ നിയന്ത്രണം ചൈനയുടെ കയ്യിലെത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജോ ബൈഡന്‍ ഒരുതരത്തിലുമുള്ള പരാമര്‍ശം ചൈനയെ പറ്റി നടത്തിയിട്ടില്ലെന്നും നടത്താന്‍ പോകുന്നില്ലെന്നും പറഞ്ഞ ട്രംപ് ബൈഡന്റെ വിജയം ചൈനയുടെ ആവശ്യമാണെന്നും ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ ബൈഡന്‍ വിജയിക്കണമെന്ന് …
സ്വന്തം ലേഖകൻ: കോവിഡ് പ്രതിസന്ധി കുവൈത്തിലെ 430ലേറെ ട്രാവൽ ഏജൻസികളെ കടക്കെണിയിലാക്കിയതായി കുവൈത്തി ട്രാവൽ ആൻഡ് ടൂറിസം ഏജൻസീസ് അസോസിയേഷൻ വ്യക്തമാക്കി. അന്താരാഷ്ട്ര വ്യോമഗാതഗതത്തിലുണ്ടായ പ്രതിസന്ധിയാണ് ട്രാവൽ ഏജൻസികളെയും ബാധിച്ചത്. ചെറിയ കമ്പനികളാണ് ഏറെ പ്രതിസന്ധി നേരിട്ടത്. പലതും പൂട്ടലിെൻറ വക്കിലാണ്. ആഗസ്റ്റ് ഒന്നുമുതൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊമേഴ്സ്യൽ വിമാന സർവീസ് ആരംഭിച്ചിട്ടുണ്ടെങ്കിലും 31 …
സ്വന്തം ലേഖകൻ: സന്ദർശക വീസക്കാർക്ക് അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങാൻ സാധിക്കില്ല. ഇന്നലെ രാത്രി മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നതായി റിപ്പോർട്ട്. അബുദാബി വിമാനത്താവളം വഴി സന്ദർശക വീസക്കാർക്ക് പ്രവേശനമില്ലെന്നും താമസ വീസക്കാരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ എന്നും ഫെഡറൽ അതോറിറ്റി ഫോർ െഎഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് വിമാന കമ്പനികൾക്ക് അറിയിപ്പ് നൽകി. ഇതുപ്രകാരം, തമിഴ്നാട്ടിലെ …
സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളിൽ കഴിയുന്ന യുഎഇ വീസക്കാർക്ക് തിരിച്ചെത്താനുള്ള നടപടികൾ ലഘൂകരിച്ചതോടെ രാജ്യത്ത് എത്തുന്നവരുടെ എണ്ണം കൂടി. താമസ വീസക്കാർക്കു പുറമേ വീസ കാലാവധി കഴിഞ്ഞവരും സന്ദർശക വീസക്കാരും യുഎഇയിൽ എത്തിത്തുടങ്ങി. പ്രത്യേക വിമാനങ്ങളിലാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽനിന്ന് യാത്രക്കാർ എത്തുന്നത്. സാധാരണ വിമാന സർവീസ് തുടങ്ങിയിട്ടില്ല. സ്കൂളുകൾ തുറക്കാൻ ഒരാഴ്ച ശേഷിക്കെ നേരത്തേ …
സ്വന്തം ലേഖകൻ: ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന റഷ്യന്‍ പ്രതിപക്ഷ നേതാവിന് എന്താണ് സംഭവിച്ചത് എന്നാണ് ലോകം അന്വേഷിക്കുന്നത്. വിമാനത്തിലേക്ക് കയറും വരെ തികഞ്ഞ ആരോഗ്യവാനായിരുന്നു അലക്‌സി നവല്‍നി. വിമാനത്തില്‍ കയറി മിനിറ്റുകള്‍ക്കുള്ളില്‍ അദ്ദേഹം അബോധാവസ്ഥയിലായി. അതോടെ പറയുന്നയര്‍ന്ന വിമാനം അടിയന്തിരമായി തിരിച്ചിറക്കി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അലക്സി ജീവന്‍ നിലനിര്‍ത്തുന്നത്. വിമാനത്തില്‍ വെച്ച് …
സ്വന്തം ലേഖകൻ: കോവിഡ്-19 കാരണം അന്താരാഷ്ട്ര സർവിസുകൾ നിർത്തിവെച്ചതിനാൽ ഉപഭോക്താക്കൾക്ക് നൽകിയ വാക്ക് പാലിച്ചിരിക്കുകയാണ് ഖത്തറിെൻറ സ്വന്തം വിമാനക്കമ്പനിയായ ഖത്തർ എയർവേയ്സ്. മാർച്ച് മുതൽ റീഫണ്ട് ഇനത്തിൽ ഖത്തർ എയർവേസ് ഇതുവരെ മടക്കി നൽകിയത് 120 കോടി യു.എസ് ഡോളറാണ്. കോവിഡ്-19നെ തുടർന്ന് ആഗോളതലത്തിൽ വിമാനത്താവളങ്ങളെല്ലാം പ്രവർത്തനം നിർത്തലാക്കുകയും വിമാന സർവിസുകൾ റദ്ദാക്കുകയും ചെയ്ത സാഹചര്യത്തിലാണ് …