1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊവിഡിനെ ജയിച്ച് യുഎഇയിലെ മൂന്ന് വയസുകാരി മലയാളി ബാലിക; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ രോഗി
കൊവിഡിനെ ജയിച്ച് യുഎഇയിലെ മൂന്ന് വയസുകാരി മലയാളി ബാലിക; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ രോഗി
സ്വന്തം ലേഖകൻ: യുഎഇയിലെ ഏറ്റവും പ്രായംകുറഞ്ഞ കോവി‍ഡ്–19 രോഗി എന്നു കരുതുന്ന മലയാളി കുടുംബത്തിലെ മൂന്നു വയസുകാരി രോഗമുക്തി നേടി ആശുപത്രി വിട്ടു. അജ്മാനിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്യാം–ഗീത ദമ്പതികളുടെ മകൾ നിവേദ്യയാണ് തന്നെ ചികിത്സിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും ഹൃദയം നിറഞ്ഞ പുഞ്ചിരി സമ്മാനിച്ച് വീട്ടിലേയ്ക്ക് മടങ്ങിയത്. പോസിറ്റീവായ മാതാപിതാക്കളോടൊപ്പമാണ് നിവേദ്യ അജ്മാനിലെ ആമിന ആശുപത്രിയിൽ …
“അവർക്ക് ഒരു തുള്ളി വെള്ളം പോലും കൊടുക്കാനായില്ല,” യുകെ മലയാളിയായ നഴ്സിന്റെ കുറിപ്പ്
“അവർക്ക് ഒരു തുള്ളി വെള്ളം പോലും കൊടുക്കാനായില്ല,” യുകെ മലയാളിയായ നഴ്സിന്റെ കുറിപ്പ്
സ്വന്തം ലേഖകൻ: ഹാർലോ പ്രിൻസസ് അലക്സാൻട്ര എൻഎച്ച്എസ് ഹോസ്പിറ്റലിൽ ഐസിയു നഴ്സായി 2016 മുതൽ ജോലി ചെയ്യുന്ന മലയാളി ശിൽപ്പ ധനേഷ് കോവിഡ് അനുഭവം പങ്കുവയ്ക്കുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്തിടത്ത് സഹപ്രവർത്തകയെ കണ്ടതും ചോദിച്ചിട്ടു പോലും ഒരു തുള്ളി വെള്ളം കൊടുക്കാൻ കഴിയാതെ വന്ന നിസഹായാവസ്ഥയും ശിൽപ സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പിൽ പറയുന്നു. ശിൽപ്പയുടെ പോസ്റ്റ് …
കടം പെരുകി; ബി. ആർ. ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാൻ യു.എ.ഇ സെന്‍ട്രല്‍ ബാങ്ക്
കടം പെരുകി; ബി. ആർ. ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാൻ യു.എ.ഇ സെന്‍ട്രല്‍ ബാങ്ക്
സ്വന്തം ലേഖകൻ: പ്രമുഖ പ്രവാസി വ്യവസായിയും എന്‍എംസി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്, യുഎഇ എക്‌സ്‌ചേഞ്ച് സ്ഥാപകനുമായ ബി.ആര്‍ ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കി. ഷെട്ടിയുടെ അക്കൗണ്ടും കുടുംബാംഗങ്ങളുടെ അക്കൗണ്ടും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ അക്കൗണ്ടും മരവിപ്പിക്കാനാണു മറ്റു ബാങ്കുകള്‍ക്കു സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഷെട്ടിയുടെ കമ്പനിയിലെ മുതിര്‍ന്ന …
മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ ചർച്ച; ലോക്ക്ഡൌൺ നീട്ടണമെന്ന് 10 സംസ്ഥാനങ്ങൾ
മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ ചർച്ച; ലോക്ക്ഡൌൺ നീട്ടണമെന്ന് 10 സംസ്ഥാനങ്ങൾ
സ്വന്തം ലേഖകൻ: കൊവിഡിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നീണ്ട യുദ്ധമാണ് വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡുമായി ബന്ധപ്പെട്ട വിവിധ സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രി സന്തുഷ്ടി രേഖപ്പെടുത്തുകയും ചെയ്തു. തീവ്രബാധിത പ്രദേശങ്ങളില്‍ കര്‍ശന ലോക്ഡൗണ്‍ തുടരുമെന്നും കൊവിഡ് ബാധിതരില്ലാത്ത ജില്ലകളില്‍ ഇളവുകള്‍ നല്‍കിയേക്കുമെന്ന സൂചനയും മോദി നല്‍കി. കേന്ദ്രനിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത കേന്ദ്ര ആഭ്യന്തരമന്ത്രി …
പ്രവാസികളുടെ മടക്കം; നോർക്ക റജിസ്ട്രേഷൻ ആരംഭിച്ചു
പ്രവാസികളുടെ മടക്കം; നോർക്ക റജിസ്ട്രേഷൻ ആരംഭിച്ചു
സ്വന്തം ലേഖകൻ: ജന്മനാട്ടിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്ന വിദേശ മലയാളികളുടെ ഓൺലൈൻ റജിസ്ട്രേഷൻ നോർക്ക ആരംഭിച്ചു. www.norkaroots.org എന്ന വെബ് സൈറ്റിലാണ് റജിസ്റ്റർ ചെയ്യേണ്ടത്. ക്വാറന്റീൻ സംവിധാനം ഉൾപ്പെടെ സജ്ജമാക്കുന്നതിന് വേണ്ടിയാണ് സംസ്ഥാനം റജിസ്ട്രേഷൻ നടത്തുന്നത്. ഇത് വിമാന ടിക്കറ്റ് ബുക്കിംഗ് മുൻഗണനയ്ക്കോ മറ്റോ ബാധകമല്ല. കേരളത്തിലെ വിമാനത്താവളത്തിൽ എത്തുന്നവരെ പരിശോധിക്കാനും ആവശ്യമുള്ളവരെ നിരീക്ഷണത്തിലോ ക്വാറന്റീൻ …
യുകെയിൽ ബോറിസ് ജോൺസൺ തിരിച്ചെത്തുന്നു; പിടിതരാതെ കൊവിഡ് മരണനിരക്ക്
യുകെയിൽ ബോറിസ് ജോൺസൺ തിരിച്ചെത്തുന്നു; പിടിതരാതെ കൊവിഡ് മരണനിരക്ക്
സ്വന്തം ലേഖകൻ: കോവിഡ് ഭേദമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ നാളെ പദവിയില്‍ തിരിച്ചെത്തിയേക്കും. അദ്ദേഹം പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നാണ് സൂചന. അതേസമയം ജോണ്‍സന്‍ തിരിച്ചെത്തുന്ന സമയത്തും ബ്രിട്ടനിലെ സാഹചര്യങ്ങള്‍ മാറ്റമില്ലാതെ തുടരുകയാണ്. മരണസംഖ്യ 20000 പിന്നിട്ട് കുതിക്കുകയാണ്. ഇത് ആശുപത്രിയില്‍ മാത്രം മരിച്ചവരുടെ കണക്കാണിത്. കെയര്‍ ഹോമുകളില്‍ അടക്കം മരിച്ചവരുടെ എണ്ണം ഇതിലും എത്രയോ കൂടുതലായിരിക്കുമെന്നാണ് …
സൗദിയില്‍ ഇനി ചാട്ടവാറടിയില്ല; പ്രാകൃത ശിക്ഷ നിർത്താനൊരുങ്ങി ഭരണകൂടം
സൗദിയില്‍ ഇനി ചാട്ടവാറടിയില്ല; പ്രാകൃത ശിക്ഷ നിർത്താനൊരുങ്ങി ഭരണകൂടം
സ്വന്തം ലേഖകൻ: സൗദിയിൽ കുറ്റവാളികൾക്ക് നൽകുന്ന ചാട്ടവാറടി ശിക്ഷ നിർത്തലാക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. സുപ്രീം കോടതി ജനറൽ കമ്മീഷനാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. റോയിട്ടേഴ്‌സ് ഉൾപ്പെടെയുള്ള വാർത്താ ഏജൻസികളാണ് ഇത് റിപ്പോർട്ട് ചെയ്തത്. ചാട്ടവാറടിക്ക് പകരം ജയിൽ ശിക്ഷയോ പിഴയോ ഈടാക്കണമെന്ന നിർദേശമാണ് ജനറൽ കമ്മീഷൻ മുന്നോട്ടുവെച്ചിരിക്കുന്നത്. സൽമാൻ രാജാവിന്റെ നിർദേശപ്രകാരം എടുത്ത മനുഷ്യാവകാശ പരിഷ്‌കരണ നടപടികളുടെ ഭാഗമായിട്ടാണ് …
ലോകത്ത് കോവിഡ് മരണം 2 ലക്ഷം കടന്നു; നാലിലൊന്നും യുഎസിൽ; ഇളവുകളുമായി ട്രം‌പ് മുന്നോട്ട്
ലോകത്ത് കോവിഡ് മരണം 2 ലക്ഷം കടന്നു; നാലിലൊന്നും  യുഎസിൽ; ഇളവുകളുമായി ട്രം‌പ് മുന്നോട്ട്
സ്വന്തം ലേഖകൻ: ലോകമാകെ കോവിഡ് മരണം 2 ലക്ഷം കടന്നു. മൊത്തം മരണസംഖ്യയിൽ നാലിലൊന്നും രോഗികളിൽ മൂന്നിലൊന്നും യുഎസിൽ. പുതിയ സാഹചര്യത്തിലും യുഎസിലെ ഏതാനും സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു. ഏറ്റവും പുതിയ കണക്കനുസരിച്ച് 2,940,969 പേർക്കാണ് ലോകമൊട്ടാകെ കൊവിഡ് ബാധയുള്ളത്. മരിച്ചവരുടെ എണ്ണം 203,821. രോഗമുക്തി നേടിയവർ 842,082. അമേരിക്കയിൽ മാത്രം 960,896 രോഗബാധിതരാണുള്ളത്. …
പെട്ടെന്ന് മടങ്ങേണ്ട പ്രവാസികൾ 30000 മെന്ന് കെ‌എം‌സിസിയുടെ മുൻഗണനാ പട്ടിക; ഗൾഫിൽ ആശങ്ക
പെട്ടെന്ന് മടങ്ങേണ്ട പ്രവാസികൾ 30000 മെന്ന് കെ‌എം‌സിസിയുടെ മുൻഗണനാ പട്ടിക; ഗൾഫിൽ ആശങ്ക
സ്വന്തം ലേഖകൻ: കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ യു.എ.ഇയിൽ പ്രതിസന്ധിയിലായവരെ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ പ്രത്യേക പരിഗണന ആവശ്യമായവരെ കണ്ടെത്താൻ കെ.എം.സി.സി തയ്യാറാക്കിയ പ്രയോറിറ്റി ട്രാവൽ ലിസ്റ്റിൽ നാലു ദിവസങ്ങളിൽ രജിസ്റ്റർ ചെയ്തത് മുപ്പതിനായിരത്തിലേറെ പേർ. നിലവിലെ സാഹചര്യത്തിൽ ഏതുവിധേനയും മടക്കയാത്രയ്ക്കു സന്നദ്ധരായവരാണ് ഇവരെല്ലാവരും. രജിസ്റ്റർ ചെയ്തവരിൽ അഞ്ചു ശതമാനം ഗർഭിണികളാണ്. മാതൃരാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ യാത്ര വേഗത്തിലും …
ശസ്ത്രക്രിയ പാളി; കിമ്മിന്റെ നില ഗുരുതരം? പിടിതരാൻ നിൽക്കാതെ “പച്ച ട്രെയിൻ” ഓടുന്നു
ശസ്ത്രക്രിയ പാളി; കിമ്മിന്റെ നില ഗുരുതരം? പിടിതരാൻ  നിൽക്കാതെ “പച്ച ട്രെയിൻ” ഓടുന്നു
സ്വന്തം ലേഖകൻ: ഉത്തരകൊറിയൻ രാഷ്ട്രത്തലവൻ കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം കിം സ്വബോധത്തിലേക്ക് തിരികെ എത്തിയിട്ടില്ലെന്നാണ് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കിമ്മിന്റെ തലച്ചോറിന്റെ പ്രവർത്തനങ്ങൾ ഇനിയും സാധാരണ മട്ടിലായിട്ടില്ലെന്നാണ് വിവരങ്ങൾ. ഉണർന്നിരിക്കുമ്പോഴും സ്വബോധത്തിന്റെ ലക്ഷണങ്ങളൊന്നും കാണിക്കാതിരിക്കുന്ന അവസ്ഥയിലാണ് കിമ്മെന്നാണ്‌ മാധ്യമങ്ങൾ പറയുന്നത്. എന്നാൽ ഇദ്ദേഹത്തിന്റ ആരോഗ്യത്തെപ്പറ്റി ഉത്തരകൊറിയ …