1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചോക്‌സിയുടേയും മല്യയുടേയും അടക്കം 68,607 കോടിയുടെ വായ്പ എഴുതിത്തള്ളിയതായി റിസർവ് ബാങ്ക്
ചോക്‌സിയുടേയും മല്യയുടേയും അടക്കം 68,607 കോടിയുടെ വായ്പ എഴുതിത്തള്ളിയതായി റിസർവ് ബാങ്ക്
സ്വന്തം ലേഖകൻ: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ മുഖ്യപ്രതി മെഹുല്‍ ചോക്‌സി 2018 ജനുവരിയിലായിരുന്നു രാജ്യം വിട്ടത്. പിന്നാലെയായിരുന്നു പിഎന്‍ബി തട്ടിപ്പ് കേസിനെ കുറിച്ച് പുറത്ത് അറിയുന്നതും. തുടര്‍ന്ന് സര്‍ക്കാര്‍ ഇയാളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുകയും ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ വാറന്റെ പുറപ്പെടുവിടുവിച്ചിരുന്നു. മെഹുല്‍ ചോക്‌സിക്കും നീരവ് മോദിക്കും കൂടി ഇന്ത്യയിലും യുകെയിലുമായി 3500 കോടി …
വിദേശികളായ നഴ്സുമാർക്കും ഡോക്ടർമാർക്കുമുള്ള ഹെൽത്ത് സർചാർജ് പുന:പരിശോധിക്കാൻ യുകെ
വിദേശികളായ നഴ്സുമാർക്കും ഡോക്ടർമാർക്കുമുള്ള ഹെൽത്ത് സർചാർജ് പുന:പരിശോധിക്കാൻ യുകെ
സ്വന്തം ലേഖകൻ: യുകെയിൽ എൻ.എച്ച്.എസിന്റെ ഹെൽത്ത് സർവീസ് ഉപയോഗപ്പെടുത്തുന്നതിന് നഴ്സുമാർക്കും ഡോക്ടർമാർക്കും ഏർപ്പെടുത്തിയിട്ടുള്ള സർചാർജ് റിവ്യൂ ചെയ്യുമെന്ന് ഹോം സെക്രട്ടിറി പ്രീതി പട്ടേൽ വ്യക്തമാക്കി. യൂറോപ്യൻ യൂണിയനു പുറത്തുനിന്നും വർക്ക് പെർമിറ്റിൽ എത്തിയിട്ടുള്ള ഡോക്ടർമാരും നഴ്സുമാരുമാണ് നിലവിൽ വർഷം തോറും 400 പൌണ്ട് ഹെൽത്ത് സർചാർജ് നൽകുന്നത്. ഇത് അടുത്ത ഒക്ടോബർ മുതൽ 624 പൌണ്ടായി …
ബ്രിട്ടനിൽ കൊവിഡ് പോരാട്ടം നയിക്കാൻ ബോറിസ് ജോൺസൺ വീണ്ടും
ബ്രിട്ടനിൽ കൊവിഡ് പോരാട്ടം നയിക്കാൻ ബോറിസ് ജോൺസൺ വീണ്ടും
സ്വന്തം ലേഖകൻ: കോവിഡ് രോഗമുക്തി നേടിയതിനുശേഷം ആദ്യമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഓഫീസിൽ തിരികെയെത്തി. ഇന്ന് രാവിലെയാണ് അദ്ദേഹം ഡൗണിംഗ് സ്ട്രീറ്റിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ തിരികെയെത്തി ഔദ്യോഗിക കാര്യങ്ങൾ പുനരാരംഭിച്ചത്. ഏപ്രിൽ 5-ാം തീയതിയാണ് കോവിഡ് രോഗലക്ഷണത്തെ തുടർന്ന് ജോൺസനെ ആശുപത്രിയിലാക്കിയത്. മൂന്ന് ദിവസം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു 55 വയസ്സുകാരനായ ബോറിസ് ജോൺസൺ. …
ഗൾഫിൽ കോവിഡ് മരണം 263 ആയി; 21 പേർ മലയാളികൾ; ലോകത്ത് രോഗികളുടെ എണ്ണം 3 ലക്ഷത്തിലേക്ക്
ഗൾഫിൽ കോവിഡ് മരണം 263 ആയി; 21 പേർ മലയാളികൾ; ലോകത്ത് രോഗികളുടെ എണ്ണം 3 ലക്ഷത്തിലേക്ക്
സ്വന്തം ലേഖകൻ: ഗൾഫിൽ കോവിഡ് മരണ സംഖ്യ 263 ആയി. 21 മലയാളികളാണ് ഇതുവരെ കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ചത്. ഗൾഫിൽ കോവിഡ് രോഗികളുടെ എണ്ണം 45,000 പിന്നിട്ടു. രോഗബാധിതരുടെ എണ്ണവും ഗൾഫിൽ മാറ്റമില്ലാതെ ഉയരുകയാണ്. സൗദിയിൽ രോഗികളുടെ എണ്ണം പതിനെണ്ണായിരം കടന്ന് കുതിക്കുകയാണ്. സൗദിയില്‍ ഇന്ന് 5 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ …
കടുപ്പക്കാരിയായ സഹോദരി? കിമ്മിന് ശേഷം ഉത്തര കൊറിയ ആർക്ക് സ്വന്തം?
കടുപ്പക്കാരിയായ സഹോദരി?  കിമ്മിന് ശേഷം ഉത്തര കൊറിയ ആർക്ക് സ്വന്തം?
സ്വന്തം ലേഖകൻ: കിം ജോങ് ഉന്നിന്റെ ആരോഗ്യ നില ഗുരുതരമാണെന്നും അല്ലെന്നും ഉള്ള വാര്‍ത്തകള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ് കിമ്മിന് ശേഷം ഉത്തരകൊറിയ ആര് ഭരിക്കും എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നു വരുന്നത്. ഉത്തരകൊറിയയുടെ ഭരണ സിരാകേന്ദ്രം കുടുംബവേരുകളില്‍ നിലനില്‍ക്കുന്നതിനാല്‍ തന്നെ ഭരണച്ചുമതല കിമ്മിന്റെ കുടുംബത്തിലൊരാള്‍ക്കായിരിക്കുമെന്നാണ് ഒരു വിഭാഗം രാഷട്രീയ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ അതോടൊപ്പം …
ചാട്ടവാറടിയ്ക്ക് പിന്നാലെ പ്രായപൂർത്തിയാകാത്തവരുടെ വധശിക്ഷയും നിർത്തലാക്കി സൌദി
ചാട്ടവാറടിയ്ക്ക് പിന്നാലെ പ്രായപൂർത്തിയാകാത്തവരുടെ വധശിക്ഷയും നിർത്തലാക്കി സൌദി
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ പ്രായപൂർത്തിയാകാത്തവരെ വധശിക്ഷക്ക് വിധിക്കുന്നത് നിര്‍ത്തലാക്കി. സൗദി രാജകുടുംബം മുന്നോട്ട് വച്ച പരിഷ്കരണങ്ങളിലെ ഏറ്റവും പുതിയ മാറ്റമാണിത്. രാജ്യത്തിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന മനുഷ്യാവകാശ കമ്മീഷനാണ് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് ഞായറാഴ്ച പ്രസ്താവന പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസം സൗദിയില്‍ ചാട്ടവാറടി ശിക്ഷ നിര്‍ത്തലാക്കിയിരുന്നു. സുപ്രീം കോടതി ജനറല്‍ കമ്മീഷനാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തിരിക്കുന്നത്. “സല്‍മാന്‍ …
കൊവിഡ് യുദ്ധത്തിൽ വെന്നിക്കൊടി നാട്ടി വുഹാൻ; അവസാന രോഗിയും ആശുപത്രി വിട്ടു
കൊവിഡ് യുദ്ധത്തിൽ വെന്നിക്കൊടി നാട്ടി വുഹാൻ; അവസാന രോഗിയും ആശുപത്രി വിട്ടു
സ്വന്തം ലേഖകൻ: കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായിരുന്ന വുഹാൻ നഗരത്തിലെ അവസാനത്തെ രോഗിയും ആശുപത്രി വിട്ടെന്നു ചൈന അവകാശപ്പെട്ടു. 76 ദിവസത്തെ ലോക്ഡൗണിനു ശേഷം ഈ മാസം 8 നാണ് വുഹാൻ നഗരം തുറന്നത്. അരലക്ഷത്തിലേറെ രോഗികളാണ് ഇവിടെ നേരത്തേയുണ്ടായിരുന്നത്– ചൈനയിലെ ആകെ രോഗികളുടെ 56%. മരണം 3,869. രാജ്യത്തെ മൊത്തം മരണത്തിന്റെ 84%. പുതിയ …
“ഞാൻ മരിച്ചിട്ടില്ല,” വ്യാജ വാർത്തകൾ തള്ളി ആദ്യ വാക്‌സിന്‍ പരീക്ഷണത്തിന് വിധേയയായ ബ്രിട്ടീഷ് യുവതി
“ഞാൻ മരിച്ചിട്ടില്ല,” വ്യാജ വാർത്തകൾ തള്ളി ആദ്യ വാക്‌സിന്‍ പരീക്ഷണത്തിന് വിധേയയായ ബ്രിട്ടീഷ് യുവതി
സ്വന്തം ലേഖകൻ: കോവിഡ് 19 മഹാമാരിക്കിടെ സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ലോകമെമ്പാടും വലിയ വെല്ലുവിളിയാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും സര്‍ക്കാരുകള്‍ക്കും അത് വലിയ പ്രതിസന്ധികളാണ് സൃഷ്ടിക്കാറുള്ളത്. കൊറോണ വൈറസിനെതിരായി ബ്രിട്ടണില്‍ നടക്കുന്ന വാക്‌സിന്‍ പരീക്ഷണം സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ആദ്യ വാക്‌സിന്‍ പരീക്ഷണത്തിന് വിധേയയായ യുവതി. മൈക്രോബയോളജിസ്റ്റ് ആയ ഡോ. എലിസ ഗ്രനാറ്റോ ആണ് …
പ്രവാസികളുടെ മടക്കം; ഇതുവരെ രജിസ്റ്റർ ചെയ്തത് 2 ലക്ഷത്തിലധികം പേർ
പ്രവാസികളുടെ മടക്കം; ഇതുവരെ രജിസ്റ്റർ ചെയ്തത് 2 ലക്ഷത്തിലധികം പേർ
സ്വന്തം ലേഖകൻ: തിരിച്ചുവരാനാഗ്രഹിക്കുള്ള പ്രവാസികള്‍ക്കായി നോര്‍ക്ക ഏര്‍പ്പെടുത്തിയ പ്രത്യേക വെബ്സൈറ്റില്‍ ഇതുവരെ 2,02,000 പേര്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും പ്രവാസികള്‍ക്കായി പ്രത്യേക സൗകര്യമൊരുക്കുമെന്നും മടങ്ങാനാഗ്രഹിക്കുന്നവര്‍ തൊട്ടടുത്ത വിമാനത്താവളത്തിലേക്ക് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രവാസികളെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് ഫലമുണ്ടാകുമെന്നാണ് കരുതുന്നത്. സ്വീകരിക്കേണ്ട നടപടികളുമായി …
സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കൊവിഡ്; രണ്ട് ജില്ലകൾ കൂടി റെഡ് സോണിൽ; ഹോട്ട്സ്പോട്ടുകളിലും മാറ്റം
സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കൊവിഡ്; രണ്ട് ജില്ലകൾ കൂടി റെഡ് സോണിൽ; ഹോട്ട്സ്പോട്ടുകളിലും മാറ്റം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കൊവിഡ് സ്ഥീരികരിച്ചു. രോഗമുക്തരായതും 13 പേരാണ്. കോട്ടയത്ത് ആറ് പേരും, ഇടുക്കിയിൽ നാല് പേരും, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നിങ്ങനെ ഒന്നുവീതം പേ‍ർക്കുമാണ് കൊവിഡ് പോസിറ്റീവായിരിക്കുന്നത്. ഇതിൽ അഞ്ച് പേർ തമിഴ്നാട്ടിൽ നിന്ന് വന്നവരാണ്. ഒരാൾ വിദേശത്ത് നിന്ന് എത്തിയ ആളാണ്. ഒരാൾക്ക് എവിടെ നിന്നാണ് അസുഖം …