1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അത് കൈയ്യബദ്ധമല്ല! ഡാനിഷ് സിദ്ദിഖിയെ തിരഞ്ഞുപിടിച്ച് താലിബാന്‍ ക്രൂരമായി കൊലപ്പെടുത്തി
അത് കൈയ്യബദ്ധമല്ല! ഡാനിഷ് സിദ്ദിഖിയെ തിരഞ്ഞുപിടിച്ച് താലിബാന്‍ ക്രൂരമായി കൊലപ്പെടുത്തി
സ്വന്തം ലേഖകൻ: പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവും വിഖ്യാത ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റുമായ ഡാനിഷ് സിദ്ദിഖിയുടെ മരണത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. താലിബാനും അഫ്ഗാന്‍ സൈന്യവും തമ്മിലുള്ള വെടിവെപ്പിലല്ല ഡാനിഷ് മരിച്ചതെന്നും താലിബാന്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞ ശേഷം ക്രൂരമായി കൊന്നതാണെന്നും അമേരിക്കന്‍ മാസികയായ വാഷിങ്ടണ്‍ എക്‌സാമിനറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. റോയിട്ടേഴ്‌സിനു വേണ്ടിയായിരുന്നു 38-കാരനായ ഡാനിഷ് …
കുഞ്ഞുങ്ങളുടെ കണ്ണിൽ സാനിറ്റൈസർ വീണാൽ? അബുദാബിയിലെ 4 വയസുകാരിയുടെ അനുഭവം
കുഞ്ഞുങ്ങളുടെ കണ്ണിൽ സാനിറ്റൈസർ വീണാൽ? അബുദാബിയിലെ 4 വയസുകാരിയുടെ അനുഭവം
സ്വന്തം ലേഖകൻ: അബൂദാബിയില്‍ പൊതുസ്ഥലത്ത് സ്ഥാപിച്ചിരുന്ന ഡിസ്പെന്‍സറില്‍ നിന്ന് ഹാന്‍ഡ് സാനിറ്റൈസര്‍ തെറിച്ച് നാല് വയസ്സുകാരിയുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. ഒരു വ്യാപാര കേന്ദ്രത്തില്‍ കുടുംബത്തോടൊപ്പം സന്ദര്‍ശിക്കവേ കാല് കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ഹാന്‍ഡ് സാനിറ്റൈസര്‍ ഡിസ്പെന്‍സറില്‍ നിന്നാണ് അപകടമുണ്ടായത്. മാതാപിതാക്കളോടൊപ്പം എത്തിയ കുട്ടി മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് കണ്ട് പെട്ടെന്ന് കുതറിയോടി ഡിസ്പെന്‍സറിന്റെ പെഡല്‍ ചവിട്ടുകയായിരുന്നു. സാനിറ്റൈസര്‍ …
യുഎഇയിലേക്ക് 72 മണിക്കൂറിനകം മടങ്ങിവരുന്ന യാത്രക്കാർക്ക് പിസിആർ ഒഴിവാക്കി
യുഎഇയിലേക്ക് 72 മണിക്കൂറിനകം മടങ്ങിവരുന്ന യാത്രക്കാർക്ക് പിസിആർ ഒഴിവാക്കി
സ്വന്തം ലേഖകൻ: 72 മണിക്കൂറിനകം യുഎഇയിലേക്കു തിരിച്ചുവരുന്ന വിമാന യാത്രക്കാർക്ക് പ്രത്യേക പിസിആർ ടെസ്റ്റ് എടുക്കേണ്ടതില്ലെന്ന് ഇത്തിഹാദ് എയർവേയ്സ്. ഹ്രസ്വകാല യാത്ര ചെയ്യുന്നവർക്കു നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. അബുദാബിയിൽനിന്ന് പുറപ്പെടുമ്പോൾ പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണമെന്നു മാത്രം. ജീവനക്കാരെല്ലാം വാക്സീൻ എടുത്ത ആദ്യ എയർലൈനാണ് ഇത്തിഹാദ്. അതിനിടെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസ് …
വാക്സീനെടുത്ത വിനോദ സഞ്ചാരികൾക്ക് സൗദിയിലേക്ക് വരാം; ക്വാ റൻ്റീനില്ലാതെ പ്രവേശനം ഓഗസ്റ്റ് 1 മുതൽ
വാക്സീനെടുത്ത വിനോദ സഞ്ചാരികൾക്ക് സൗദിയിലേക്ക് വരാം; ക്വാ റൻ്റീനില്ലാതെ പ്രവേശനം ഓഗസ്റ്റ് 1 മുതൽ
സ്വന്തം ലേഖകൻ: രണ്ടു ഡോസ് കോവിഡ് വാക്‌സീൻ സ്വീകരിച്ച വിനോദ സഞ്ചാരികൾക്ക് ഓഗസ്റ്റ് ഒന്നു മുതൽ സൗദിയിൽ ക്വാറന്റീൻ കൂടാതെ നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് ടൂറിസ്റ്റ് മന്ത്രാലയം അറിയിച്ചു. അംഗീകൃത വാക്‌സിനേഷൻ സർട്ടിഫിക്കറ്റും രാജ്യത്ത് പ്രവേശിക്കുന്നതിന് 72 മണിക്കൂർ മുമ്പ് എടുത്ത പിസിആർ ടെസ്റ്റിന്റെ നെഗറ്റീവ് ഫലവും ഹാജരാക്കണം. വാക്സിനേഷൻ വിവരങ്ങൾ സർക്കാർ ഇലക്ട്രോണിക് പോർട്ടൽ …
ഒമാനിലേക്കും വരാനും പോകാനും കോവിഡ് വാക്സിൻ നിർബന്ധമാക്കാൻ നീക്കം
ഒമാനിലേക്കും വരാനും പോകാനും കോവിഡ് വാക്സിൻ നിർബന്ധമാക്കാൻ നീക്കം
സ്വന്തം ലേഖകൻ: ഒമാനിലേക്ക് യാത്ര ചെയ്യുന്നതിനും രാജ്യത്തെ പൊതു ഇടങ്ങളില്‍ പ്രവേശിക്കുന്നതിനും വാക്സിനേഷന്‍ നിര്‍ബന്ധമാണെന്ന വ്യവസ്ഥ നടപ്പിലാക്കാനൊരുങ്ങി ഒമാന്‍. ഇതുമായി ബന്ധപ്പെട്ട പഠനങ്ങളും ആലോചനകളും നടന്നുവരികയാണെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വാക്‌സിനേഷന്റെ തോത് വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നതിനെ കുറിച്ച് അധികൃതര്‍ ആലോചിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍, വ്യാപാര …
ഖത്തറിൽ ഗാർഹിക തൊഴിലാളികളുടെ പ്രബേഷൻ ഇനി 9​ മാസം; നിയമ ഭേദഗതി വരുന്നു
ഖത്തറിൽ ഗാർഹിക തൊഴിലാളികളുടെ പ്രബേഷൻ ഇനി 9​ മാസം; നിയമ ഭേദഗതി വരുന്നു
സ്വന്തം ലേഖകൻ: ഖത്തറില്‍ ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട നിയമത്തില്‍ ഭേദഗതികള്‍ പ്രഖ്യാപിച്ച് തൊഴില്‍ മന്ത്രാലയം. ഖത്തറിലേക്ക് വീട്ടുവേലക്കാര്‍, ഹൗസ് ഡ്രൈവര്‍മാര്‍, ഗാര്‍ഡനര്‍മാര്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമം കര്‍ശനമാക്കുന്നതാണ് പുതിയ നിയമഭേദഗതി. പുതിയ നിയമ ഭേദഗതികള്‍ നിലവില്‍ വന്നു കഴിഞ്ഞതായി ഭരണവികസന തൊഴില്‍ സാമൂഹ്യകാര്യ മന്ത്രാലയം അറിയിച്ചു.ഗാര്‍ഹിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിന് …
ബഹ്‌റൈനിൽ കോവിഡ് നിയന്ത്രണങ്ങൾ ഞായറാഴ്ച മുതൽ യെല്ലോ ലെവലിലേക്ക്
ബഹ്‌റൈനിൽ കോവിഡ് നിയന്ത്രണങ്ങൾ ഞായറാഴ്ച മുതൽ യെല്ലോ ലെവലിലേക്ക്
സ്വന്തം ലേഖകൻ: ബഹ്‌റൈനിലെ കോവിഡ് നിയന്ത്രണങ്ങൾ ഓഗസ്റ്റ് ഒന്ന് മുതൽ യെല്ലോ അലേർട്ട് ഘട്ടത്തിലേക്ക് മാറും. നാൽപത് വയസിനും അതിനുമുകളിലും പ്രായമുള്ള 80 ശതമാനം പേർക്കും കോവിഡ് പ്രതിരോധ വാക്‌സിൻ ബൂസ്റ്റർ ഡോസ് നൽകുന്നതുവരെ യെല്ലോ ലെവൽ തുടരുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ നിയന്ത്രണങ്ങൾ കുറഞ്ഞ ഗ്രീൻ ലെവൽ പിന്തുടരുന്ന ബഹ്‌റൈൻ വിവിധ രാജ്യങ്ങളിൽ കോവിഡ് …
യുകെയിൽ കൂടുതൽ രാജ്യങ്ങൾ ആംബർ, ഗ്രീൻ ലിസ്റ്റുകളിൽ കൂട്ടിച്ചേർക്കുമെന്ന് വിദേശകാര്യ സെക്രട്ടറി; കോവിഡ് കേസുകൾ വീണ്ടും കൂടുന്നു
യുകെയിൽ കൂടുതൽ രാജ്യങ്ങൾ ആംബർ, ഗ്രീൻ ലിസ്റ്റുകളിൽ കൂട്ടിച്ചേർക്കുമെന്ന് വിദേശകാര്യ സെക്രട്ടറി; കോവിഡ് കേസുകൾ വീണ്ടും കൂടുന്നു
സ്വന്തം ലേഖകൻ: യുകെയിൽ കൂടുതൽ രാജ്യങ്ങൾ ആംബർ, ഗ്രീൻ ലിസ്റ്റുകളിൽ കൂട്ടിച്ചേർക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബ് വ്യക്തമാക്കി. യൂറോപ്യൻ യൂണിയനിൽ നിന്നും യുഎസിൽ നിന്നും വാക്സിൻ സ്വീകരിച്ച് യുകെയിലെത്തുന്ന യാത്രക്കാർക്ക് ക്വാറന്റൈൻ നിബന്ധന ഒഴിവാക്കിയതിന് പിന്നാലെയാണ് കൂടുതൽ രാജ്യങ്ങൾക്കും ഇളവുകൾ നൽകാനുള്ള നീക്കം. ഇതോടെ സമീപ ഭാവിയിൽ അന്താരാഷ്ട്ര യാത്രയ്ക്കുള്ള അവസരങ്ങൾ കൂടുതൽ തുറക്കാൻ …
ഡെൽറ്റയെ പ്രതിരോധിക്കാൻ വീണ്ടും മാസ്കിട്ട് യുഎസ്; 2 ഡോസ് വാക്സിൻ എടുത്തവർക്കും ബാധകം
ഡെൽറ്റയെ പ്രതിരോധിക്കാൻ വീണ്ടും മാസ്കിട്ട് യുഎസ്; 2 ഡോസ് വാക്സിൻ എടുത്തവർക്കും ബാധകം
സ്വന്തം ലേഖകൻ: കോവിഡ് വകഭേദങ്ങളുടെ വര്‍ധനവ് വ്യാപകമായതിനെ തുടര്‍ന്ന് അമേരിക്കയില്‍ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി. പുറത്തു മാത്രമല്ല വീടിനകത്തും മാസ്ക് ധരിക്കണമെന്ന് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ചൊവ്വാഴ്ച അമേരിക്കക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. അതേസമയം കാനഡയിലെ നാലു പ്രവിശ്യകള്‍ മാസ്‌ക് ധരിക്കുന്നതു സംബന്ധിച്ച നിയമങ്ങളില്‍ ഇളവ് വരുത്തി. ഡെല്‍റ്റ വകഭേദങ്ങളുടെ വ്യാപനം …
യുഎസിൽ പഠനശേഷം വിദേശികൾ രാജ്യത്ത് തുടരുന്നത് തടയാൻ നിയമ ഭേദഗതിയ്ക്ക് നീക്കം
യുഎസിൽ പഠനശേഷം വിദേശികൾ രാജ്യത്ത് തുടരുന്നത് തടയാൻ നിയമ ഭേദഗതിയ്ക്ക് നീക്കം
സ്വന്തം ലേഖകൻ: പഠനശേഷം വിദേശികൾ രാജ്യത്ത് തുടരുന്നത് തടയാൻ നീക്കവുമായി യുഎസ്. ഓപ്ഷനൽ പ്രാക്ടീസ് ട്രെയിനിങ് (ഒപിടി) നിയമത്തിൽ മാറ്റം വരുത്തണമെന്നാണ് ആവശ്യം. മൊ ബ്രൂക്ക്സ്, ആൻഡി ബിഗ്സ്, മാറ്റ് ഗേറ്റ്സ് തുടങ്ങിയ അംഗങ്ങളാണ് യുഎസ് കോൺഗ്രസിൽ ആവശ്യം ഉന്നയിച്ചത്. വേതനം കുറച്ചു നൽകി വിദേശികളെ ജോലിക്ക് നിയമിക്കുന്നതിലൂടെ സ്വദേശികളുടെ അവസരം നഷ്ടപ്പെടുകയാണ്. ഒപിടി നിയമം …