സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗവണ്‍മെന്റ് റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പൗരന്‍മാര്‍ക്ക് മൂന്നുവര്‍ഷം യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ സൗദി തീരുമാനിച്ചതായി അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴയും യാത്രാവിലക്കും ഏര്‍പ്പെടുത്താനാണ് തീരുമാനം. ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിലേക്ക് സൗദി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍, അര്‍ജന്റീന, ബ്രസീല്‍, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ലെബനാന്‍, …
സ്വന്തം ലേഖകൻ: ഫിനാന്‍സ് ഇന്‍ഷൂറന്‍സ് മേഖലകളിലുള്ള ജോലികളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 91,000 സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കാനാണ് പദ്ധതിയെന്ന് മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ഈ മേഖലയിലെ ജോലിക്കാരില്‍ 0.9 ശതമാനം പേര്‍ മാത്രമാണ് സൗദികള്‍. 87,000ത്തിലേറെ വിദേശികള്‍ ഈ രണ്ടു …
സ്വന്തം ലേഖകൻ: ഒമാനിൽ മെട്രോ ട്രെയിൻ പദ്ധതി തുടങ്ങുന്നതിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചു. റൂവി, മത്ര, രാജ്യാന്തര വിമാനത്താവളം, സീബ് മേഖലകളെ ബന്ധിപ്പിച്ചാകും സർവീസ്. കൂടുതൽ മേഖലകളിലേക്ക് ആരംഭിക്കുന്നതു സജീവ പരിഗണനയിലാണ്. എയർപോർട് സോൺ, ഗാല, അൽ ഖൂദ്, ഹൽബൻ, വ്യവസായ മേഖലകൾ, മിസ്ഫ, റുസൈൽ മേഖലകളെ ബന്ധിപ്പിച്ചുള്ള മെട്രോ ശൃംഖല വാണിജ്യ-വ്യവസായ മേഖലകളുടെ സമഗ്ര …
സ്വന്തം ലേഖകൻ: ഒമാനിലെ പ്രവാസി ജനസംഖ്യയില്‍ ഈ വര്‍ഷം മാത്രം 55,000ല്‍ കൂടുതല്‍ പേരുടെ കുറവുണ്ടായതായി റിപ്പോര്‍ട്ട്. നാഷനല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട ജനുവരി മുതല്‍ ജൂലൈ വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. 2021 ജനുവരി ഒന്നിന് 1,745,714 പ്രവാസികള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ജൂലൈ 25 ആകുമ്പോഴേക്ക് അത് 1,690,146 ആയി കുറഞ്ഞതായി …
സ്വന്തം ലേഖകൻ: യുകെയിൽ പ്രതിദിന കോവിഡ് കേസുകളിൽ ആശ്വാസകരമായ കുറവ്. എന്നാൽ തുടർച്ചയായ ആറാം ദിവസവും കോവിഡ് കേസുകളിൽ വലിയ ഇടിവുണ്ടായിട്ടും തിങ്കളാഴ്ച ഡൗണിംഗ് സ്ട്രീറ്റും സേജ് വിദഗ്ദരും ജനങ്ങളോട് ജാഗ്രത തുടരാൻ അഭ്യർഥിച്ചു. കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച 24,950 കേസുകൾ മൂന്നാഴ്ചയ്ക്കുള്ളിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. ഇത് ഏറെ “പ്രോത്സാഹജനകമാണ്” എന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസിൽ …
സ്വന്തം ലേഖകൻ: ഡെൽറ്റ വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നിലവിലെ യാത്രാ നിയന്ത്രണങ്ങൾ തുടരുമെന്ന് യുഎസ്. വെള്ളിയാഴ്ച വിളിച്ചു ചേർത്ത സീനിയർ ലവൽ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരുടെ യോഗത്തിന്റെ തീരുമാനം തിങ്കളാഴ്ചയാണ് വൈറ്റ് ഹൗസ് പുറത്തുവിട്ടത്. 2020 മുതൽ നിലവിൽ വന്ന യാത്രാ നിയന്ത്രണങ്ങൾ തല്ക്കാലം പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ല. അമേരിക്കയിലും, മറ്റു രാജ്യങ്ങളിലും ഡെൽറ്റാ വേരിയന്റിന്റെ …
സ്വന്തം ലേഖകൻ: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കേണ്ട മാർഗനിർദേശങ്ങൾ ദുബായ് ഇന്ത്യൻ കോൺസുലേറ്റ് പുറത്തിറക്കി. അനുവദനീയമായതും അല്ലാത്തതുമായ കാര്യങ്ങളാണ് ഇതിൽ പ്രത്യേകം പരാമർശിക്കുന്നത്. പ്രവാസി ഭാരതീയ സഹായതാ കേന്ദ്രമാണ് 17 ഇന നിർദേശങ്ങൾ പുറത്തിറക്കിയത്. സാധാരണ പ്രവാസികളെ സഹായിക്കുന്നതിനുള്ള കേന്ദ്ര സർക്കാറിന്റെ ക്ഷേമ സംരംഭമാണ് പ്രവാസി ഭാരതീയ സഹായതാ കേന്ദ്രം. പ്രവാസികൾ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾ …
സ്വന്തം ലേഖകൻ: ഓഗസ്റ്റ് ഒന്നുമുതൽ സൗദിയിൽ പുറത്തിറങ്ങുന്നതിന് തവക്കൽനയിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് നിർബന്ധമാകും. പൊതു ഇടങ്ങളിൽ സഞ്ചരിക്കുന്നതിനും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിനും ആപ്ലിക്കേഷനിലെ ഇമ്മ്യൂൺ സ്റ്റാറ്റസ് നിർബന്ധമാണ്. അതേസമയം, സൗദിയിലെത്തിയിട്ടും നാട്ടിൽനിന്ന് വാക്‌സിൻ സ്വീകരിച്ചത് ആപ്പിൽ തെളിയാത്തത് പ്രവാസികൾക്കു തിരിച്ചടിയായേക്കും. പൊതു ഇടങ്ങളിൽ പ്രവേശിക്കുന്നതിന് പ്രതിരോധശേഷി ആർജിച്ചുവെന്ന സ്റ്റാറ്റസ് നിർബന്ധമാക്കിക്കൊണ്ടുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് …
സ്വന്തം ലേഖകൻ: രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങൾ അടുത്ത വർഷം മുതൽ കാഷ്ലെസ് ആകും. 2022 ജനുവരി ഒന്നു മുതൽ മാളുകളും റസ്റ്റാറൻറുകളുമടക്കം ഉപഭോക്താക്കൾക്കായി ഇലക്ട്രോണിക് പേമന്റ് സംവിധാനം ഒരുക്കണമെന്ന് വ്യവസായ വാണിജ്യ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം നിർദേശിച്ചു. പണം സർക്കുലേഷൻ കുറക്കുന്നതിന് ഒപ്പം ഒമാൻ വിഷൻ 2040െൻറ ഭാഗമായി സമഗ്രമായ ഡിജിറ്റൽ സമൂഹെമന്ന ലക്ഷ്യം കൈവരിക്കുന്നതിെൻറ …
സ്വന്തം ലേഖകൻ: ഖത്തറിലേക്ക് യാത്ര ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ വിശദീകരിക്കുന്ന പ്രത്യേക ഡിജിറ്റൽ ഗൈഡ് പുറത്തിറക്കി. ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് തയാറാക്കിയ ഗൈഡ് വഴി ഖത്തർ യാത്രയ്ക്കുള്ള നിയമാവലികളും ഇളവുകളും എളുപ്പത്തിൽ മനസ്സിലാക്കാം. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഖത്തറിലേക്ക് യാത്ര ചെയ്യണമെങ്കിൽ വിവിധ രാജ്യക്കാർക്ക് വ്യത്യസ്ത നിബന്ധനകളാണ്. നടപടിക്രമങ്ങളും ഇളവുകളും സംബന്ധിച്ച ആശയക്കുഴപ്പവും സംശയങ്ങളും വർധിച്ച സാഹചര്യത്തിൽ …