സ്വന്തം ലേഖകൻ: ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ വീണ്ടും നീട്ടി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. പുതുതായി ജൂലൈ 28 വരെയാണ് നീട്ടിവച്ചിരിക്കുന്നതെന്ന് എമിറേറ്റ്‌സ് എയര്‍ലൈനിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വ്യക്തമാക്കി. ഇവിടങ്ങളില്‍ കൊവിഡിന്റെ ഡെല്‍റ്റ വകഭേദം ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുഎഇ അധികൃതരുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടിയെന്നും എയര്‍ലൈന്‍സ് അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ …
സ്വന്തം ലേഖകൻ: സൗദിയില്‍ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഓപ്പറേഷന്‍ ആന്റ് മെയിന്റനന്‍സ് ജോലികള്‍ ഏറ്റെടുക്കുന്ന കമ്പനികളിലെ സൂപ്പര്‍വൈസിംഗ് തസ്തികകള്‍ പൂര്‍ണ്ണമായും സ്വദേശിവല്‍ക്കരിക്കുന്നു. മാനവ വിഭവശേഷി മന്ത്രാലയമാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കോണ്‍ട്രാക്ടിംഗ് ജോലികള്‍ ഏറ്റെടുക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് നിബന്ധന ബാധകമാവുക. ഇത്തരം കമ്പനികളിലെ സൂപ്പര്‍ വൈസിംഗ് തസ്തികകള്‍ പൂര്‍ണ്ണമായും സ്വദേശിവല്‍ക്കരിക്കാനാണ് …
സ്വന്തം ലേഖകൻ: ഇൗ വർഷത്തെ ഹജ് കർമങ്ങൾ അവസാനിച്ചു. വെള്ളിയാഴ്ച രാത്രിയോടെ തീർഥാടകരുടെ മടക്കം പൂർത്തിയായി. വ്യാഴാഴ്ച (ദുൽഹജ് 12) രാത്രി മുതൽ ഭൂരിഭാഗം തീർഥാടകരും മക്കയിൽനിന്ന് യാത്ര തിരിച്ചിരുന്നു. വെള്ളിയാഴ്ചത്തെ (ദുൽഹജ് 13) കല്ലേറ് കൂടി പൂർത്തിയാക്കാൻ മിനയിൽ തങ്ങിയവരാണ് മസ്ജിദുൽ ഹറാമിലെത്തി വിടവാങ്ങൽ ത്വവാഫും നിർവഹിച്ചശേഷം യാത്ര തിരിച്ചത്. വിടവാങ്ങൽ ത്വവാഫിന് എത്തുന്നവരുടെ …
സ്വന്തം ലേഖകൻ: ഒമാനിൽ നാല് ദിവസത്തെ സമ്പൂർണ ലോക്ഡൗൺ ശനിയാഴ്ച പുലർച്ചെ അവസാനിക്കും. ശനിയാഴ്ച മുതൽ ഒമാനിൽ സായാഹ്ന ലോക്ഡൗൺ പുനരാരംഭിക്കും. ഒമാനിൽ കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി സുപ്രീം കമ്മിറ്റി ഏർപ്പെടുത്തിയ നാല് ദിവസത്തെ സമ്പൂർണ ലോക്ഡൗൺ ശനിയാഴ്ച പുലർച്ചെയാണ് അവസാനിക്കുക. നാളെ മുതൽ സായാഹ്ന ലോക്ഡൗൺ പുനരാരംഭിക്കും. വൈകിട്ട് അഞ്ച് മുതൽ പുലർച്ചെ …
സ്വന്തം ലേഖകൻ: ഇന്ത്യയുള്‍പ്പെടെ റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നും സന്ദര്‍ശക വിസകള്‍, ഓണ്‍ അറൈവല്‍ എന്നിവ വഴി ഖത്തറിലേക്കെത്തുന്നവര്‍ക്ക് പത്ത് ദിവസത്തെ ഹോട്ടല്‍ ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചതായി സൂചന. വാക്സിനേഷന്‍ പൂര്‍ത്തിയാക്കി ഖത്തറിലേക്ക് വരുന്ന ഇത്തരം യാത്രക്കാര്‍ക്ക് നിലവില്‍ ക്വാറന്‍റൈന്‍ ആവശ്യമില്ല. എന്നാല്‍ പുതുതായി ഓണ്‍അറൈവല്‍ യാത്രക്ക് അപേക്ഷിച്ചവര്‍ക്ക് ഡിസ്കവര്‍ ഖത്തര്‍ വഴി 10 …
സ്വന്തം ലേഖകൻ: യുകെയിൽ 16 മേഖലകളിലെ ജീവനക്കാർക്ക് സെൽഫ് ഐസോലേഷനിൽ ചട്ടങ്ങളിൽ ഇളവ്. കോവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കമുണ്ടായതിന് ശേഷം ക്വാറൻ്റീനിൽ പോകുന്നതിൽ നിന്ന് 2 ഡോസ് വാക്സിനെടുത്ത ജീവനക്കാർക്കാണ് ഇളവ് ലഭിക്കുകയെന്ന് സർക്കാർ പു റത്തി റക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ഊർജ്ജം, സിവിൽ ന്യൂക്ലിയർ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ഭക്ഷ്യ ഉൽപാദനവും വിതരണവും, മാലിന്യങ്ങൾ, വെള്ളം, …
സ്വന്തം ലേഖകൻ: അഫ്ഗാനിസ്താനിൽ തോക്കുധാരികളുടെ സംഘം നടത്തിയ ആക്രമണത്തിൽ 100 സിവിലിയൻമാർ കൊല്ലപ്പെട്ടു. കാണ്ഡഹാർ പ്രവിശ്യയിലെ സ്പിൻ ബോൾഡാക് ജില്ലയിലാണ് ആക്രമണമുണ്ടായത്. ടോളോ ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അഫ്ഗാൻ ഇന്‍റീരിയർ മിനിസ്റ്ററി വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. താലിബാനാണ് ആക്രമണം നടത്തിയതെന്ന് അവർ ആരോപിച്ചു. ഭീകരവാദികൾ സ്പിൻ ബോൾഡാക് ജില്ലയിലെ നിരപരാധികൾക്ക് നേരെ ആക്രമണം നടത്തി. വെടിവെപ്പിൽ …
സ്വന്തം ലേഖകൻ: ഒക്ടോബറില്‍ ദുബായില്‍ നടക്കാനിരിക്കുന്ന എക്‌സ്‌പോ 2020ല്‍ പങ്കെടുക്കാന്‍ ഇന്ത്യ ഉള്‍പ്പെടെ യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും യാത്രാനുമതി നല്‍കുമെന്ന് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. എക്‌സ്‌പോയില്‍ പങ്കെടുക്കുന്നവര്‍, എക്‌സ്‌പോയില്‍ പ്രദര്‍ശനം നടത്തുന്നവര്‍, പരിപാടികളുടെ സംഘാടകര്‍ സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് യാത്ര ചെയ്യാന്‍ അനുമതി ലഭിക്കുക. ഇന്ത്യയും പാകിസ്താനും ഇന്തോനീഷ്യയും ഉള്‍പ്പെടെ നിലവില്‍ …
സ്വന്തം ലേഖകൻ: അധികൃതരിൽ നിന്ന് ആവശ്യമായ ക്ലിയറൻസ് ലഭിച്ചതിനു ശേഷം മാത്രമേ ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാവൂ എന്ന് ഇന്ത്യൻ എംബസി അഭ്യർഥിച്ചു. യാത്ര മുടങ്ങിയ ഇന്ത്യക്കാർ, കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ട് റജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള പത്രക്കുറിപ്പിലാണു നിർദേശം. യാത്ര മുടങ്ങിയ ഇന്ത്യക്കാരുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഡേറ്റാ ശേഖരണം …
സ്വന്തം ലേഖകൻ: ഇന്ത്യയിലെ കോവിഡ് വകഭേദം കൂടുതൽ അപകടകാരിയെന്ന് സൗദി ആരോഗ്യ മന്ത്രാലയം. ഡെൽറ്റ വകഭേദത്തിന് സ്വാഭാവിക പ്രതിരോധശേഷിയെയും മറികടക്കാനാകും. അതിനാൽ കോവിഡ് ഭേദമായി ഇമ്യൂൺ സ്റ്റാറ്റസിലുള്ളവരും വാക്‌സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ട സ്ഥിതിയാണെന്നും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽനിന്ന് ഉത്ഭവിച്ച കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം കണക്കുകൂട്ടലുകൾ മാറ്റിമറിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയ അസിസ്റ്റന്റ് …