1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 24, 2021

സ്വന്തം ലേഖകൻ: ഒമാനിൽ നാല് ദിവസത്തെ സമ്പൂർണ ലോക്ഡൗൺ ശനിയാഴ്ച പുലർച്ചെ അവസാനിക്കും. ശനിയാഴ്ച മുതൽ ഒമാനിൽ സായാഹ്ന ലോക്ഡൗൺ പുനരാരംഭിക്കും. ഒമാനിൽ കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി സുപ്രീം കമ്മിറ്റി ഏർപ്പെടുത്തിയ നാല് ദിവസത്തെ സമ്പൂർണ ലോക്ഡൗൺ ശനിയാഴ്ച പുലർച്ചെയാണ് അവസാനിക്കുക.

നാളെ മുതൽ സായാഹ്ന ലോക്ഡൗൺ പുനരാരംഭിക്കും. വൈകിട്ട് അഞ്ച് മുതൽ പുലർച്ചെ നാല് വരെയുള്ള സായാഹ്ന ലോക്ഡൗൺ ജൂലൈ 31 വരെ തുടരും. സായാഹ്ന ലോക്ഡൗൺ രാത്രി എട്ട് മുതൽ അഞ്ച് വരെയായിരിക്കുമെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.

സായാഹ്ന ലോക്ഡൗണിൽ അനുമതിയുള്ള ഹോട്ടലുകൾക്കും കഫറ്റീരിയകൾക്കും ഹോം ഡെലിവറിക്ക് അനുമതിയുണ്ട്. നാലു ദിവസത്തെ സമ്പൂർണ അടച്ചിടലിൽ നിയമലംഘനങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ലോക്ഡൗൺ വഴി രോഗ വ്യാപനത്തിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.