സ്വന്തം ലേഖകൻ: കോവിഡ് -19 പ്രതിരോധ നടപടികളിൽ കൂടുതൽ മുന്നേറ്റവുമായി ബഹ്റൈൻ. സമൂഹത്തിെൻറ പ്രതിരോധശേഷി വർധിപ്പിച്ച് കോവിഡ് മഹാമാരി നിർമാർജനം ചെയ്യാൻ ലക്ഷ്യമിട്ട് രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മൂന്നാമത്തെ ബൂസ്റ്റർ ഡോസ് കൂടി നൽകുമെന്ന് നാഷനൽ മെഡിക്കൽ ടീം പ്രഖ്യാപിച്ചു. വ്യത്യസ്ത വിഭാഗങ്ങളിൽ വരുന്ന വ്യക്തികൾക്ക് വെവ്വേറെ തീയതികളാണ് ബൂസ്റ്റർ ഡോസ് നൽകാൻ നിശ്ചയിച്ചത്. …
സ്വന്തം ലേഖകൻ: അവധിക്കാല സീസണിലെ യാത്രകളിൽ വിമാനത്താവളത്തിലെ തിരക്ക് ഒഴിവാക്കുന്നതിന് മാർഗനിർദേശങ്ങളുമായി ഹമദ് രാജ്യാന്തര വിമാനത്താവളം. വിമാനത്താവളത്തിലെ നടപടികൾ വേഗത്തിലാക്കുന്നതിനും തിരക്കുകൾ ഒഴിവാക്കുന്നതിനുമായി മൂന്ന് മണിക്കൂറിലും നേരത്തെ യാത്രക്കാർ വിമാനത്താവളത്തിലെത്തണം. അവസാന സമയത്തേക്ക് യാത്ര മാറ്റിവെക്കുന്നത് ഒഴിവാക്കണമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. ഓൺലൈൻ വഴി ചെക്ക് ഇൻ ചെയ്യാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്നവർ ഇഹ്തിറാസിലെ പച്ച …
സ്വന്തം ലേഖകൻ: തൊഴിലാളികളുടെ ക്ഷേമം മുൻനിർത്തി എക്സലൻസ് കാർഡുമായി ദുബായ്. മികച്ച കമ്പനികളിലെ തൊഴിലാളികൾക്ക് ദുബായ്യിലെ സർക്കാർ ഏജൻസികളിലും വ്യാപാര സ്ഥാപനങ്ങളിലും മാളുകളിലും ഇളവുകൾ ലഭിക്കുന്ന കാർഡുകളാണ് ദുബായ് അവതരിപ്പിച്ചത്. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നിർദേശ പ്രകാരം തദ്ഖീർ അവാർഡിെൻറ ഭാഗമായാണ് …
സ്വന്തം ലേഖകൻ: സാർസ് കൊറോണ വൈറസുകളെ ജൈവായുധമെന്ന നിലയിൽ ഉപയോഗിക്കുന്ന കാര്യം കൊറോണ വ്യാപനത്തിനും അഞ്ചുവർഷം മുമ്പ് ചൈനയിലെ സൈനിക ശാസ്ത്രജ്ഞർ ആലോചിച്ചിരുന്നതായി രേഖകൾ. ചൈനീസ് സൈനിക ശാസ്ത്രജ്ഞരും പൊതു ആരോഗ്യ വകുപ്പ് ഉന്നതരും ചേർന്ന് തയാറാക്കിയതെന്ന് കരുതപ്പെടുന്ന യു.എസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റിന്ലഭിച്ചിരുന്നതായും കരുതപ്പെടുന്നു. ‘The Unnatural Origin of SARS and New Species …
സ്വന്തം ലേഖകൻ: ലണ്ടൻ ഉൾപ്പെടെയുള്ള 13 നഗരങ്ങളിലെ മേയർ സ്ഥാനങ്ങളിലേക്കും ഇംഗ്ലണ്ടിലെ പ്രാദേശിക കൗണ്ടി കൗൺസിലുകളിലേക്കും നടന്ന തിരഞ്ഞെടുപ്പിൽ ലേബർ കോട്ടകൾ വെട്ടിപ്പിടിച്ച് ടോറികൾ. ലണ്ടൻ മേയർ തിരഞ്ഞെടുപ്പിൽ ലേബർ സ്ഥാനാർഥിയും നിലവിലെ മേയറുമായ സാദിഖ് ഖാനും കൺസർവേറ്റീവ് സ്ഥാനാർഥി ഷോൺ ബെയ്‍ലിയും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. ഇന്ന് ഉച്ചയോടയേ അന്തിമ ഫലം പുറത്തു വരൂ. ലണ്ടൻ …
സ്വന്തം ലേഖകൻ: ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായുള്ള എല്ലാ സ്വകാര്യ സ്‌കൂളുകളിലെയും അന്താരാഷ്ട്ര സ്‌കൂളുകളിലെയും വിദ്യാഭ്യാസ ജോലികള്‍ ആദ്യഘട്ട സ്വദേശിവത്കരണത്തിന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് അല്‍ രാജിഹ് ഉത്തരവിട്ടു. വരുന്ന മൂന്നുവര്‍ഷത്തിനുള്ളില്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ വിവിധ ഘട്ടങ്ങളിലായി നിരവധി വിഷയങ്ങള്‍ പഠിപ്പിക്കുന്ന സ്വദേശി അധ്യാപകര്‍ക്കടക്കം 28,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ഒരു നിശ്ചിത ശതമാനം …
സ്വന്തം ലേഖകൻ: ഇൗദ് ഒന്നു മുതൽ ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർക്കുള്ള പുതുക്കിയ കോവിഡ് മാനദണ്ഡങ്ങൾ നാഷനൽ മെഡിക്കൽ ടീം പ്രഖ്യാപിച്ചു. കുത്തിവെപ്പെടുക്കുകയോ കോവിഡ് മുക്തരാവുകയോ ചെയ്ത, ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ബഹ്റൈനിൽ എത്തുേമ്പാൾ കോവിഡ് പി.സി.ആർ ടെസ്റ്റ് ആവശ്യമില്ല. ഇവർ അതത് രാജ്യങ്ങളുടെ കോവിഡ് -19 മൊബൈൽ ആപ്പിൽ കുത്തിവെപ്പിെൻറയോ രോഗമുക്തിയുടെയോ സർട്ടിഫിക്കറ്റ് കാണിക്കണം. ആറിനും …
സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തവർക്ക് ആരോഗ്യ മന്ത്രാലയം നൽകുന്ന സർട്ടിഫിക്കറ്റ് മൂന്ന് തരത്തിൽ. രണ്ട് ഡോസ് കുത്തിവെപ്പ് പൂർത്തിയാക്കിയവർക്ക് പച്ച നിറത്തിലുള്ള സർട്ടിഫിക്കറ്റ് ആണ് നൽകുക. കോവിഡ് ബാധിച്ച് രോഗമുക്തി നേടുകയും ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കുകയും ചെയ്തവരാണ് രണ്ടാമത്തെ വിഭാഗം. ഇവരുടെ സർട്ടിഫിക്കറ്റിനും പച്ച നിറം തന്നെ. യാത്ര നടത്താനും തിയറ്ററുകൾ, …
സ്വന്തം ലേഖകൻ: ചൈനയുടെ കോവിഡ് വാക്‌സിനായ സിനോഫാമിന് അടിയന്തിര ഉപയോഗത്തിന് ഉപാധികളോടെ ലോകാരോഗ്യസംഘന (ഡബ്ല്യു.എച്ച്.ഒ.) അനുമതി നല്‍കി. ലോകാരോഗ്യസംഘനയുടെ അനുമതി ലഭിക്കുന്ന ആദ്യത്തെ ചൈനീസ് വാക്‌സിനാണ് സിനോഫാം. വാക്‌സിന്‍ നയതന്ത്രം അടക്കമുള്ള ചൈനീസ് നീക്കങ്ങള്‍ക്ക് ഗുണപ്രദമാകുന്നതാണ് ഡബ്ല്യു.എച്ച്.ഒ.യുടെ അനുമതി. 79.34 ശതമാനം ഫലപ്രാപ്തി തെളിയിച്ച വാക്‌സിന് 45 ഓളം രാജ്യങ്ങള്‍ മുതിര്‍ന്നവരില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു. …
സ്വന്തം ലേഖകൻ: ഹാർട്ട്പൂൾ ഉപതിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടി കൺസേർവേറ്റിവ് പാർട്ടി. മണ്ഡലം രുപീകരിച്ച 1970 മുതലുളള ലേബർ പാർട്ടിയുടെ മണ്ഡലത്തിലെ അപ്രമാദിത്യമാണ് കൺസർവേറ്റിവ് പാർട്ടി അവസാനിപ്പിച്ചത്. കൺസർവേറ്റീവ് സ്ഥാനാർഥി ജിൽ മോർട്ടിമറുടെ വിജയം ലേബർ നേതാവ് സർ കീർ സ്റ്റാർമറിന് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ലേബർ സ്ഥാനാർത്ഥി ഡോ. പോൾ വില്യംസിനെ 6,940 വോട്ടുകൾക്ക് …