സ്വന്തം ലേഖകൻ: സംഘർഷമൊഴിവാക്കാൻ ലോകരാജ്യങ്ങൾ ശ്രമം തുടരുന്നതിനിടെ ഗാസയിലും ഖാൻ യൂനിസിലും ഇസ്രയേൽ വ്യോമാക്രമണം തുടരുന്നു. ഇസ്രയേലിന്റെ പ്രധാന വാണിജ്യകേന്ദ്രമായ ടെൽ അവീവിലും ബീർഷേബയിലും പ്രത്യാക്രമണവുമുണ്ടായി. വെസ്റ്റ് ബാങ്കിലും സംഘർഷം തുടരുകയാണ്. പലസ്തീൻ പ്രതിരോധ പ്രസ്ഥാനമായ ഹമാസിന്റെ ഗാസ നഗര മേധാവി ബാസം ഇസ അടക്കം നേതാക്കളെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. ഇസയുടെ മരണം ഹമാസും …
സ്വന്തം ലേഖകൻ: കുവൈത്തിൽ നിലവിലുണ്ടായിരുന്ന ഭാഗിക കർഫ്യൂ പിൻവലിച്ചു. വ്യാഴാഴ്ച പുലർച്ച ഒന്നുമുതൽ കർഫ്യൂ അവസാനിപ്പിക്കാൻ പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന മന്ത്രിസഭ യോഗമാണ് തീരുമാനിച്ചത്. രാത്രി ഏഴു മുതൽ പുലർച്ച അഞ്ചു വരെയായിരുന്നു കർഫ്യൂ. അതേസമയം, കർഫ്യൂ അവസാനിപ്പിച്ചെങ്കിലും വ്യാപാര നിയന്ത്രണങ്ങൾ ഉണ്ടാകും. രാത്രി എട്ടുമുതൽ …
സ്വന്തം ലേഖകൻ: കോവിഡ് മുക്തരായവർ രോഗം ഭേദമായി ആറു മാസത്തിനു ശേഷമേ വാക്സീൻ സ്വീകരിക്കാവൂ എന്ന് വിദഗ്ധ സമിതി ശിപാർശ. പ്ലാസ്മ ചികിത്സയ്ക്ക് വിധേയരായവർ ആശുപത്രിവിട്ട് മൂന്നു മാസത്തിനു ശേഷമേ വാക്സീൻ സ്വീകരിക്കാവൂ എന്നും ശുപാർശയിൽ പറയുന്നു. ഗുരുതരമായ അസുഖങ്ങൾ ഉണ്ടായിരുന്നവർ രോഗമുക്തി നേടി 4–8 ആഴ്ചകൾക്കുള്ളിൽ വാക്സീൻ എടുത്താൽ മതിയെന്നും വിദഗ്ധ സമിതി നിർദേശിച്ചു. …
സ്വന്തം ലേഖകൻ: യുഎഇയിൽ വർഷാവസാനത്തോടെ 100% പേരും കോവിഡ് വാക്സീൻ എടുക്കുമെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം. നിലവിൽ 16 വയസ്സിനു മുകളിലുള്ള 72 ശതമാനം പേരും വാക്സീൻ എടുത്തു. ഇന്നലെ വരെ 1.12 കോടി ഡോസ് വാക്സീനാണ് നൽകിയത്. ലോക രാജ്യങ്ങളിൽ കോവിഡ് വ്യാപനം ശക്തമായ പശ്ചാത്തലത്തിൽ വാക്സീൻ എടുത്ത് സുരക്ഷിതരാകണമെന്ന് മന്ത്രാലയം വ്യക്തമാക്കി. വാക്സീൻ …
സ്വന്തം ലേഖകൻ: കഴിഞ്ഞ 2 മാസത്തിനിടെ കുവൈത്ത് വിട്ട പ്രവാസികൾ 83,000. വീസ കാലാവധി കഴിഞ്ഞതിനെ തുടർന്ന് ഇഖാമ പുതുക്കാനാകാത്തവരും അവരിൽ ഉൾപ്പെടും. ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെയുള്ളതാണ് കണക്ക്. ഫെബ്രുവരി മുതൽ ഏപ്രിൽ വരെ 11.59% കുറവുണ്ടായതായി മാൻപവർ അതോറിറ്റിയുടെ കണക്ക്. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഫെബ്രുവരിയിൽ രാജ്യത്തുണ്ടായിരുന്ന ഗാർഹിക തൊഴിലാളികൾ 719988 . ഏപ്രിലിൽ …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ നാലാംഘട്ട ഇളവുകളുടെ ഭാഗമായി മാസ്ക് ധരിക്കണമെന്ന നിബന്ധന പിൻവലിച്ചേക്കുമെന്ന് സൂചന. ജൂൺ 21 ന് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള ഇംഗ്ലണ്ടിന്റെ റോഡ് മാപ്പിന്റെ നാലാം ഘട്ടത്തിന്റെ ഭാഗമായി ഇത്തരമൊരു ഇളവിന് സാധ്യതയുള്ളതായി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് സ്കൈ ന്യൂസിനോട് പറഞ്ഞു. ഷോപ്പുകളിലും പൊതുഗതാഗതത്തിലും ഉൾപ്പെടെ നിരവധി സന്ദർഭങ്ങളിൽ മാസ്ക് ധരിക്കുന്നത് കഴിഞ്ഞ …
സ്വന്തം ലേഖകൻ: ഡാര്‍ക്ക്‌സൈഡ് എന്ന ഹാക്കര്‍മാര്‍ നടത്തിയ ഗ്യാസ് ലൈന്‍ സൈബര്‍ ആക്രമണത്തില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നു പ്രസിഡന്റ് ജോ ബൈഡന്‍. കിഴക്കന്‍ തീരത്തേക്കുള്ള ഗ്യാസോലിന്‍, ജെറ്റ് ഇന്ധന വിതരണത്തിന്റെ പകുതിയോളം തടസ്സപ്പെടുത്തിയ ഒരു വലിയ ആക്രമണമായിരുന്നു ഇതെന്നാണ് സൂചന. പ്രധാന പൈപ്പ്‌ലൈനിനെ നിയന്ത്രിക്കുന്ന ഒരു സ്വകാര്യ സ്ഥാപനമായ കൊളോണിയല്‍ പൈപ്പ്‌ലൈനുകള്‍ ലോക്ക് ചെയ്തതാണ് …
സ്വന്തം ലേഖകൻ: ഇസ്രയേൽ – പലസ്തീൻ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. ഗാസ മുനമ്പിൽ നിന്ന് 600 ലധികം മിസൈലുകൾ രാജ്യത്തേക്ക് വിക്ഷേപിച്ചതായി ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അയൺ ഡോം മിസൈൽ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇരുന്നൂറോളം മിസൈലുകൾ മുകളിൽ വച്ച് തന്നെ തകർത്തെന്നും ഇസ്രയേൽ സേന അവകാശപ്പെട്ടു. ഇസ്രയേൽ ഗാസയ്‌ക്കെതിരെയും …
സ്വന്തം ലേഖകൻ: പെരുന്നാൾ ആഘോഷത്തിനും മറ്റുമായി 10 പേരിൽ കൂടുതൽ അബുദാബിയിൽ ഒത്തുചേർന്നാൽ വൻതുക പിഴ. ഒത്തുചേരാൻ ആഹ്വാനം ചെയ്യുന്നവർ 10,000 ദിർഹമും (2 ലക്ഷം രൂപ) പങ്കെടുക്കുന്നവർ 5000 ദിർഹമും (1 ലക്ഷം രൂപ) പിഴ അടയ്ക്കണം. ഏറ്റവും ഒടുവിലത്തെ നിബന്ധന പ്രകാരം നിബന്ധനകളോടെ പരമാവധി 7 മുതൽ 10 വരെ ആളുകൾക്കു മാത്രമേ …
സ്വന്തം ലേഖകൻ: കഴിഞ്ഞ ജി.സി.സി ഉച്ചകോടിയിൽ അൽഉല കരാർ ഒപ്പുവെച്ചതോടെയാണ് ഖത്തറും സൗദിയും തമ്മിലുള്ള ബന്ധം പൂർവസ്ഥിതിയിലായത്. മൂന്നരവർഷത്തെ ഖത്തർ ഉപരോധത്തിനാണ് അന്ന് അന്ത്യമായത്. ചൊവ്വാഴ്ച ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഔദ്യോഗിക സന്ദർശനത്തിനായി സൗദിയിലെത്തി. അമീ റിനെ വരവും സൗദി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തലം …