സ്വന്തം ലേഖകൻ: കൊളറാഡോ സ്പ്രിംഗിൽ ഞായറാഴ്ച പുലർച്ചെ നടന്ന ജന്മദിനോഘോഷത്തിനിടയിൽ ഉണ്ടായ വെടിവയ്പിൽ പ്രതിയുൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടു. കാമുകി ഉൾപ്പെടെയുള്ളവരെ വെടിവച്ചുകൊലപ്പെടുത്തിയ ശേഷം പ്രതി സ്വയം ജീവനൊടുക്കുകയായിരുന്നുവെന്ന് കൊളറാഡോ സ്പ്രിംഗ് പൊലീസ് പറഞ്ഞു. പുലർച്ചെ 12.18നാണ് വെടിവയ്പിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. സ്ഥലത്തെത്തിയ പൊലീസ് വെടിയേറ്റു കിടക്കുന്ന ആറു പേരെ വീടിനകത്തു മരിച്ച നിലയിൽ …
സ്വന്തം ലേഖകൻ: കുവൈത്തിൽ രണ്ടാം ഘട്ട ഫീൽഡ് വാക്സിനേഷൻ കാമ്പയിന് തുടക്കം. ഷോപ്പിങ് മാളുകളിൽ ആരോഗ്യ മന്ത്രാലയത്തിെൻറ മൊബൈൽ വാക്സിനേഷൻ യൂനിറ്റുകൾ എത്തി ജീവനക്കാർക്ക് കുത്തിവെപ്പെടുക്കും. ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചതാണിത്. അവന്യൂ മാളിൽ ജീവനക്കാർക്ക് കുത്തിവെപ്പ് നൽകിയാണ് രണ്ടാം ഘട്ടകാമ്പയിന് തുടക്കം കുറിച്ചത്. അടുത്ത ദിവസങ്ങളിൽ മറ്റ് ഷോപ്പിങ് …
സ്വന്തം ലേഖകൻ: ഖത്തറിൽ കോവിഡ് രോഗികൾ കുറഞ്ഞുവരുന്നതിനാൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനം. നാലുഘട്ടങ്ങളിലായി നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കുകയാണ് ചെയ്യുക. ഇതിൻെറ ആദ്യഘട്ടം മേയ് 28 മുതലാണ് നിലവിൽ വരിക. മൂന്ന് ആഴ്ചകൾ നീളുന്ന നാല്ഘട്ടങ്ങളായാണ് നിയന്ത്രണങ്ങൾ നീക്കുക. ആദ്യ ഘട്ടത്തിൽ വാക്സിൻ രണ്ടുഡോസും എടുത്തവർക്ക് കൂടുതൽ ഇളവുകൾ ആണ് നൽകുന്നത്. രണ്ടാം ഘട്ട …
സ്വന്തം ലേഖകൻ: പെരുന്നാൾ അവധി ദിവസങ്ങളിൽ അബുദാബിയിലും ദുബായിലും പാർക്കിങ് സൗജന്യമാക്കി. അബുദാബിയിൽ ടോളും സൗജന്യമാണ്.ചൊവ്വാഴ്ച മുതൽ പൊതു അവധി തീരുന്നതുവരെ ആനുകൂല്യം ലഭിക്കും. ദുബായിൽ മൾട്ടിലെവൽ പാർക്കിങ് ഒഴികെയുള്ള സ്ഥലങ്ങളിൽ പാർക്കിങ് സൗജന്യമാണെന്ന് ആർ.ടി.എ അറിയിച്ചു.അബുദാബിയിൽ ‘ഡാർബ്’ ട്രാഫിക് ടോളും സൗജന്യമാക്കിയതായി മുനിസിപ്പാലിറ്റീസ് ആൻഡ് ഗതാഗത വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗതാഗത കേന്ദ്രം അറിയിച്ചു. …
സ്വന്തം ലേഖകൻ: യു.കെ.യിൽനിന്ന് ഒളിച്ചോടിയെത്തിയ മയക്കുമരുന്ന് സംഘത്തലവനെ ദുബായ് പോലീസ് അറസ്റ്റുചെയ്തു. എട്ട് വർഷമായി യു.കെ.യിലെ പിടികിട്ടാപ്പുള്ളിയായി നടന്നിരുന്ന മൈക്കൽ പോൾ മൂഗനാണ് (35) ദുബായ് പോലീസിന്റെ വലയിലായത്. വ്യാജ തിരിച്ചറിയൽ രേഖ ഉപയോഗിച്ചാണ് ഇയാൾ രാജ്യത്തേക്ക് പ്രവേശിച്ചത്. ഒരു പ്രധാന അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ഗൂഢാലോചനയിൽ ഇയാൾക്ക് പങ്കുള്ളതായി അധികൃതർ അറിയിച്ചു. മികച്ച ഏകോപനം, …
സ്വന്തം ലേഖകൻ: മസ്ജിദുൽ അഖ്സയിൽ പ്രാർഥനക്കെത്തിയവർക്ക് നേരെയുണ്ടായ ഇസ്രായേൽ പൊലീസ് അതിക്രമത്തിൽ 215 പേർക്ക് പരിക്ക്. നാലുപേരുടെ നില ഗുരുതരമെന്ന് ഫലസ്തീൻ റെഡ്ക്രസന്റ് അറിയിച്ചു. മസ്ജിദിലെത്തിയവർക്ക് നേരെ റബർ ബുള്ളറ്റ് കൊണ്ട് വെടിയുതിർക്കുകയും കണ്ണീർവാതകം പ്രയോഗിക്കുകയുമായിരുന്നു. പരിക്കറ്റവരിൽ നാല് ഫലസ്തീൻ മാധ്യമപ്രവർത്തകരും ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമത്തിൽ 200 ലേറെ പേർക്ക് പരിക്കേറ്റിരുന്നു. കിഴക്കൻ ജറൂസലം …
സ്വന്തം ലേഖകൻ: ഇന്ത്യയ്ക്കു പുറമേ നേപ്പാൾ, ശ്രീലങ്ക, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നു നേരിട്ട് യുഎഇയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി. ബുധനാഴ്ച അർധരാത്രിമുതൽ വിലക്ക് പ്രാബല്യത്തിലാകുമെന്ന് യുഎഇ ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങൾ വഴി യുഎഇയിലേക്ക് വരാനിരുന്ന പ്രവാസി ഇന്ത്യക്കാർക്ക് തിരിച്ചടിയാണ് തീരുമാനം. അതേസമയം നേപ്പാളിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ …
സ്വന്തം ലേഖകൻ: ലേബര്‍ പാര്‍ട്ടിയുടെ സാദിഖ് ഖാന്‍ വീണ്ടും ലണ്ടന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. സാദിഖ് ഖാന് 55.2 ശതമാനം വോട്ടും, ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഷോണ്‍ ബെയ്‌ലിക്ക് 44.8 ശതമാനം വോട്ടുമാണ് ലഭിച്ചത്. ഭൂമിയിലെ മഹത്തായ നഗരത്തെ നയിക്കാന്‍ ലണ്ടന്‍ നിവാസികള്‍ എന്നിലര്‍പ്പിച്ച വിശ്വാസത്തില്‍ വിനീതനാകുന്നതായി സാദിഖ് ഖാന്‍ പ്രതികരിച്ചു. ഖാൻ 1,206,034 വോട്ടുകൾ നേടി. …
സ്വന്തം ലേഖകൻ: സ്കോട്ലാൻഡ് പാര്ലമെന്റ് തെരഞ്ഞെടുപ്പിൽ എസ്.എൻ.പി. കേവല ഭൂരിപക്ഷത്തിന് തൊട്ടടുത്ത്. വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 64 സീറ്റ് നേടിയ എസ്.എൻ.പി ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കോൺസെർവേറ്റീവ് പാർട്ടി 31, സ്കോട്ടിഷ് ലേബർ പാർട്ടി 22, സ്കോട്ടിഷ് ഗ്രീൻസ് 8, ലിബറൽ ഡെമോക്രറ്സ് 4 എന്നിങ്ങനെയാണ് മറ്റ് കക്ഷി നില. കേവല ഭൂരിപക്ഷത്തിന് 65 സീറ്റ് …
സ്വന്തം ലേഖകൻ: കോവിഡ് വാക്സിനേഷന്‍ ഉള്‍പ്പെടുത്തി കുവൈത്തില്‍ നവീകരിച്ച ഡിജിറ്റല്‍ സിവില്‍ ഐഡി. കോവിഡ് പ്രതിരോധ കുത്തിവെപ്പിന്റെ വിശദ വിവരങ്ങളടങ്ങുന്നതാണു നവീകരിച്ച ഡിജിറ്റല്‍ സിവില്‍ ഐഡി. കോവിഡ് വാക്സിനേഷന്റെ ഭാഗമായി കുവൈത്ത് മൊബൈല്‍ ഐ ഡി ആപ്ലിക്കേഷനില്‍ കൊവിഡ് സംബന്ധിച്ച നിര്‍ണായക വിവരങ്ങളും ഒപ്പം വാക്‌സിനേഷന്‍ സ്വീകരിച്ചതിന്റെ വിശദ വിവരങ്ങളും അടങ്ങുന്നതാണ്. ആപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്യുന്നതോടെ …