1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 10, 2021

സ്വന്തം ലേഖകൻ: പെ​രു​ന്നാ​ൾ അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ അബുദാബി​യി​ലും ദുബാ​യി​ലും പാ​ർ​ക്കി​ങ്​ സൗ​ജ​ന്യ​മാ​ക്കി. അബുദാബി​യി​ൽ ടോ​ളും സൗ​ജ​ന്യ​മാ​ണ്.ചൊ​വ്വാ​ഴ്​​ച മു​ത​ൽ പൊ​തു ​അ​വ​ധി തീരുന്നതുവരെ ആ​നു​കൂ​ല്യം ലഭിക്കും. ദുബാ​യി​ൽ മ​ൾ​ട്ടി​ലെ​വ​ൽ പാ​ർ​ക്കി​ങ്​ ഒ​ഴി​കെ​യു​ള്ള സ്​​ഥ​ല​ങ്ങ​ളി​ൽ പാ​ർ​ക്കി​ങ്​ സൗ​ജ​ന്യ​മാ​ണെ​ന്ന്​ ആ​ർ.​ടി.​എ അ​റി​യി​ച്ചു.അബുദാബി​യി​ൽ ‘ഡാ​ർ​ബ്’ ട്രാ​ഫി​ക് ടോ​ളും സൗ​ജ​ന്യ​മാ​ക്കി​യ​താ​യി മു​നി​സി​പ്പാ​ലി​റ്റീ​സ് ആ​ൻ​ഡ് ഗ​താ​ഗ​ത വ​കു​പ്പി​ന്​ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ​താ​ഗ​ത കേ​ന്ദ്രം അ​റി​യി​ച്ചു.

എം 18​ലെ ട്ര​ക്ക് പാ​ർ​ക്കി​ങ് യാ​ർ​ഡി​ലെ പാ​ർ​ക്കി​ങ് ഫീ​സ് ഈ ​കാ​ല​യ​ള​വി​ൽ സൗ​ജ​ന്യ​മാ​യി​രി​ക്കും.എ​ന്നാ​ൽ, നി​രോ​ധി​ത സ്ഥ​ല​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക്​ ചെ​യ്യ​രു​തെ​ന്നും മ​റ്റ്​ വാ​ഹ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​ത്തി​ന് ത​ട​സ്സ​മു​ണ്ടാ​ക്ക​രു​തെ​ന്നും പാ​ർ​ക്കി​ങ്ങി​നാ​യി നി​ശ്ച​യി​ച്ച സ്ഥ​ല​ങ്ങ​ളി​ൽ ശ​രി​യാ​യി വാ​ഹ​നം നി​ർ​ത്ത​ണ​മെ​ന്നും അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ, താ​മ​സ​ക്കാ​ർ​ക്കാ​യി നി​ശ്ച​യി​ച്ച സ്ഥ​ല​ങ്ങ​ളി​ൽ രാ​ത്രി ഒ​മ്പ​ത്​ മു​ത​ൽ രാ​വി​ലെ എ​ട്ടു​വ​രെ മ​റ്റു​വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യ​രു​തെ​ന്നും ഇ​ൻ​റ​ഗ്രേ​റ്റ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് സെൻറ​ർ അ​റി​യി​ച്ചു.

അബുദാബി ന​ഗ​ര​ത്തി​ലേ​ക്കും ന​ഗ​ര​ത്തി​ൽ​നി​ന്ന്​ പു​റ​ത്തേ​ക്കു​മു​ള്ള പാ​ത​ക​ളി​ൽ ശൈ​ഖ് സാ​യി​ദ് പാ​ലം, മ​ക്ത​പാ​ലം, മു​സ​ഫ പാ​ലം, ശൈ​ഖ് ഖ​ലീ​ഫ പാ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലെ ദ​ർ​ബ് ടോ​ൾ ഗേ​റ്റു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​തി​ന്​ ഫീ​സ് ഈ​ടാ​ക്കി​ല്ല. വെ​ള്ളി​യാ​ഴ്ച​യും പൊ​തു​അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും മു​മ്പ് നി​ശ്ച​യി​ച്ച​ത​നു​സ​രി​ച്ച് ഈ​ദു​ൽ ഫി​ത്​​ർ അ​വ​ധി​ദി​വ​സ​ങ്ങ​ളി​ലും പൊ​തു ഗ​താ​ഗ​ത ബ​സ് സ​ർ​വി​സു​ക​ൾ സ​മ​യ​മാ​റ്റ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.

പെരുന്നാൾ അവധി പ്രമാണിച്ച്​ മെട്രോ, ബസ്​, ട്രാം, മറൈൻ എന്നിവയുടെ സമയങ്ങളിൽ മാറ്റം പ്രഖ്യാപിച്ചു. വാഹന പരിശോധന കേന്ദ്രം, കസ്​റ്റമസ്​ ഹാപ്പിനസ്​ സെൻറർ എന്നിവക്ക്​ അവധിയായിരിക്കുമെന്നും ആർ.ടി.എ അറിയിച്ചു. അതേസമയം ഉമ്മുറമൂൽ, ദേര, അൽബർഷ, അൽ മനാറ എന്നിവിടങ്ങളിലെ സ്​മാർട്ട്​ കസ്​റ്റമർ സെൻററുകളും ആർ.ടി.എ ഹെഡ്​ഓഫിസും 24 മണിക്കൂറും പ്രവർത്തിക്കും.

ബ​സ് സ​ർ​വി​സ് സ​മ​യം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ​ക്ക് www.itc.gov.ae എ​ന്ന വെ​ബ്‌​സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക​യോ 800 88888 എ​ന്ന ടോ​ൾ ഫ്രീ ​ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക​യോ സ്മാ​ർ​ട്ട് ‘ദ​ർ​ബ്’ ആ​പ്​ സ​ന്ദ​ർ​ശി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.