സ്വന്തം ലേഖകൻ: ഹോങ്കോംഗിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തലാക്കി. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് ഹോങ്കോംഗിന്റെ നടപടി. ഏപ്രിൽ 20 മുതൽ മേയ് മൂന്ന് വരെയുള്ള വിമാന സർവീസുകളാണ് റദ്ദാക്കിയത്. ഇന്ത്യയ്ക്ക് പുറമേ പാക്കിസ്ഥാൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകളും ഹോങ്കോംഗ് റദ്ദാക്കിയിട്ടുണ്ട്. ഹൈ റിസ്ക് ഗ്രൂപ്പ് എയിൽപ്പെട്ട രാജ്യങ്ങൾ ആയതിനാലാണ് ഇവിടങ്ങളിൽ …
സ്വന്തം ലേഖകൻ: സീമെൻ വീസയിൽ യുകെയിൽ എത്തിയ മലയാളിക്കു ലണ്ടനിലെ തെരുവിൽ ക്രൂര മർദ്ദനം. ഏജന്റിന്റെ വീസ തട്ടിപ്പിൽപെട്ട വിഴിഞ്ഞം സ്വദേശിയായ യുവാവിനാണ് മർദ്ദനമേറ്റതെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു. ലണ്ടനിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഇയാൾ. തലയ്ക്ക് അടിയേറ്റതിനാൽ രക്തം കട്ട പിടിക്കുന്ന അവസ്ഥയും ഓർമക്കുറവും അനുഭവപ്പെടുന്നതായാണു റിപ്പോർട്ട്. തെരുവിൽ അബോധാവസ്ഥയിൽ കിടന്ന യുവാവിനെ …
സ്വന്തം ലേഖകൻ: സൗദിയിൽ കോവിഡ് ബാധ ഇപ്പോഴും ഉയർന്ന തോതിലാണെന്നും കോവിഡ് ബാധിച്ചവരിൽ 55 ശതമാനം സ്ത്രീകളാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അലി പറഞ്ഞു. കോവിഡ് സംബന്ധിച്ച പുതിയ സംഭവ വികാസങ്ങൾ പത്രസമ്മേളനത്തിൽ വിശദീകരിക്കവെയാണ് ആരോഗ്യ വക്താവ് ഇക്കാര്യംപറഞ്ഞത്. കുത്തിവെപ്പെടുത്ത സ്ത്രീകളുടെ എണ്ണം പ്രതീക്ഷിച്ചതിലും കുറവാണ്. റമദാനിൽ റസ്റ്റോറൻറുകളിൽ കോവിഡ് മുൻകരുതൽ …
സ്വന്തം ലേഖകൻ: 18 വയസ്സിൽ താഴെയുള്ളവർക്ക് എനർജി ഡ്രിങ്കുകൾ വിൽക്കുന്നത് നിരോധിക്കാനുള്ള പാർലമെൻറിെൻറ കരട് നിയമം ശൂറ കൗൺസിൽ തള്ളി. റസ്റ്റാറൻറുകളിലും കാൻറീനുകളിലും എനർജി ഡ്രിങ്കുകൾ സൗജന്യമായി നൽകുന്നതും വിൽക്കുന്നതും ഇത്തരം ഉൽപന്നങ്ങളുടെ പരസ്യങ്ങളും വിലക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു കരട് നിയമം. കരട് നിയമത്തിനെതിരായ ശൂറ സർവിസസ് കമ്മിറ്റിയുടെ ശിപാർശ ശൂറ കൗൺസിൽ വോട്ടിനിട്ട് അംഗീകരിച്ചു. കരട് …
സ്വന്തം ലേഖകൻ: ഞായറാഴ്ച ലണ്ടനിലെ സെന്റ് ജോർജ് ചാപ്പലിൽ നടന്ന ഫിലിപ് രാജകുമാരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തത് എലിസബത്ത് രാജ്ഞിയുൾപ്പെടെ 30 പേർ മാത്രമെങ്കിലും സംസ്കാര ചടങ്ങുകൾ തൽസമയം ടെലിവിഷനിൽ കണ്ടത് 13.6 ദശലക്ഷം ആളുകൾ. ഒരു മണിക്കൂറിലേറെ നീണ്ട ചടങ്ങുകൾ ബിബിസി തൽസമയം സംപ്രേഷണം ചെയ്തിരുന്നു. ഇതു കണ്ടത് 11 ദശലക്ഷം പേരാണ്. 2.1 …
സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം അന്തരിച്ച ഫിലിപ് രാജകുമാരന് ബ്രിട്ടൻ വിട നൽകി. വിൻസർ കാസിലിലെ സെന്‍റ് ജോർജ്സ് ചാപ്പലിൽ നടന്ന സംസ്കാരച്ചടങ്ങുകൾക്കു മുന്നോടിയായി രാജ്യം ഒരു നിമിഷം എഡിൻബറ പ്രഭുവിന് വേണ്ടി മൗനമാചരിച്ചു. കാന്‍റർബറി ആർച്ച്ബിഷപ് ജസ്റ്റിൻ വെൽബിയുടെയും വിൻസർ ഡീൻ ആയ ഡേവിഡ് കോണറുടെയും കാർമികത്വത്തിൽ പ്രാർഥനകളോടെ ഒരു മണിക്കൂറിനുള്ളിൽ ചടങ്ങുകൾ പൂർത്തിയായി. …
സ്വന്തം ലേഖകൻ: യുഎസിലെ ഇൻഡ്യാനപ്പലിസിൽ വ്യാഴാഴ്ച നടന്ന വെടിവയ്പിൽ കൊല്ലപ്പെട്ടവരിൽ 3 സ്ത്രീകൾ ഉൾപ്പെടെ 4 ഇന്ത്യൻ വംശജരും ഉൾപ്പെടുന്നു. ഒരാൾ പരുക്കേറ്റു ചികിത്സയിലാണ്. ഡെലിവറി സർവീസ് കമ്പനിയായ ഫെഡെക്സിന്റെ കേന്ദ്രത്തിൽ ബ്രാൻഡൻ സ്കോട് ഹോൾ (19) നടത്തിയ വെടിവയ്പിൽ 8 പേരാണു കൊല്ലപ്പെട്ടത്. പിന്നാലെ അക്രമി സ്വയം ജീവനൊടുക്കി. ഇയാൾ കഴിഞ്ഞ വർഷം വരെ …
സ്വന്തം ലേഖകൻ: യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് നേരെ വധഭീഷണി മുഴക്കിയ നേഴ്സ് അറസ്റ്റിൽ. ഫ്ളോറിഡ സ്വദേശിനിയായ നിവിയാനെ പെറ്റിറ്റ് ഫെൽപ്സി(39)നെയാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. നിവിയാനെ, കമലാ ഹാരിസിനെ കൊലപ്പെടുത്തുമെന്നും ശാരീരിക ഉപദ്രവം ഏൽപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി ഫ്ളോറിഡ ജില്ലാ കോടതിയിൽ ലഭിച്ച പരാതിയിൽ പറയുന്നു. നിവിയാനെ ഭീഷണി സന്ദേശം ജയിലിൽ …
സ്വന്തം ലേഖകൻ: ഉൽപന്നത്തിൻ്റെ വിലയുടെ അഞ്ചു ശതമാനത്തിൽ കൂടുതൽ മൂല്യവർധിത നികുതി ചുമത്തുന്നവരെ കുറിച്ച് വിവരം നൽകണമെന്ന് ഉപഭോക്ത സംരക്ഷണ വകുപ്പ് അറിയിച്ചു.രാജ്യത്ത് വെള്ളിയാഴ്ച മുതൽ വാറ്റ് നിലവിൽ വന്ന സാഹചര്യത്തിലാണ് വകുപ്പ് ചെയർമാൻ സുലൈമാൻ ബിൻ അലി അൽ ഹികമി അറിയിപ്പ് നൽകിയിരിക്കുന്നത്. വാറ്റിൽനിന്ന് ഒഴിവാക്കിയ വസ്തുക്കൾക്ക് നികുതി ചുമത്തുന്നത് ശ്രദ്ധയിൽപെട്ടാൽ അറിയിക്കാനും നിർദേശമുണ്ട്. …
സ്വന്തം ലേഖകൻ: സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ ക്വാറന്റീൻ ലംഘിച്ച ഏഴുപേരെയും മക്ക ഗവർണറേറ്റിൽ 13 പേരെയും അറസ്റ്റ് ചെയ്തതായി സൗദി പൊലീസ് അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനു ശേഷവും മുൻകരുതൽ നടപടികളും പ്രതിരോധ നിർദേശങ്ങളും പാലിക്കാതെ പുറത്ത് ഇറങ്ങിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു. കിഴക്കൻ പ്രവിശ്യയിലെ ദമാം, അബ്‌ഖൈഖ്, അൽഹസ, അൽഖോബാർ എന്നിവിടങ്ങളിൽ …