1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 19, 2021

സ്വന്തം ലേഖകൻ: സീമെൻ വീസയിൽ യുകെയിൽ എത്തിയ മലയാളിക്കു ലണ്ടനിലെ തെരുവിൽ ക്രൂര മർദ്ദനം. ഏജന്റിന്റെ വീസ തട്ടിപ്പിൽപെട്ട വിഴിഞ്ഞം സ്വദേശിയായ യുവാവിനാണ് മർദ്ദനമേറ്റതെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു. ലണ്ടനിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഇയാൾ.

തലയ്ക്ക് അടിയേറ്റതിനാൽ രക്തം കട്ട പിടിക്കുന്ന അവസ്ഥയും ഓർമക്കുറവും അനുഭവപ്പെടുന്നതായാണു റിപ്പോർട്ട്. തെരുവിൽ അബോധാവസ്ഥയിൽ കിടന്ന യുവാവിനെ ചില വഴിയാത്രക്കാരാണു കണ്ടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ബസിൽ യാത്ര ചെയ്യുമ്പോൾ സഹയാത്രക്കാരിൽ ചിലർ ഇയാളോടു പണം ചോദിച്ചെങ്കിലും കൊടുത്തില്ല. ബസിറങ്ങി തെരുവിലൂടെ നടക്കുമ്പോൾ പിന്തുടർന്ന സംഘം പിന്നിലൂടെ ആക്രമിക്കുകയായിരുന്നു.

ക്രൂസ് കപ്പലുകളിൽ ജോലി ചെയ്തിരുന്ന യുവാവ് തിരുവനന്തപുരത്തെ ഏജൻസി വഴി മാർച്ച് 23നാണ് ലണ്ടനിലെത്തിയത്. എന്നാൽ വീസ അസാധുവാണെന്നു വിമാനത്താവള അധികൃതർ കണ്ടെത്തിയതോടെ ഏജന്റുമായി ബന്ധപ്പെടാൻ സാധിക്കാതിരുന്ന ഇയാൾ ലണ്ടനിലെ ഇന്ത്യൻ കുടുംബങ്ങളുടെ സഹായത്തിലാണു കഴിഞ്ഞിരുന്നത്. ഇന്ത്യൻ ഹൈകമ്മിഷന്റെയും യുകെയിലെ മലയാളി അസോസിയേഷനുകളുടെയും സഹായത്തോടെ യുവാവിനെ നാട്ടിലേക്ക് അയക്കാനുള്ള ശ്രമം തുടരുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.