1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമിക്രോൺ: കുവൈത്ത് വിമാനത്താവളങ്ങളില്‍ കോവിഡ് ചട്ടങ്ങൾ കര്‍ശനമാക്കി
ഒമിക്രോൺ: കുവൈത്ത് വിമാനത്താവളങ്ങളില്‍ കോവിഡ് ചട്ടങ്ങൾ കര്‍ശനമാക്കി
സ്വന്തം ലേഖകൻ: വിമാനത്താവളത്തില്‍ എത്തുന്നവര്‍ ആരോഗ്യമാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് വ്യോമയാന വകുപ്പ് . മാസ്‌ക് ധരിക്കാതെ ടെര്‍മിനലിനുള്ളില്‍ പ്രവേശിക്കരുതെന്നും അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കി. രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ വര്‍ദ്ധന രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ആരോഗ്യമാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കിയത്. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് വരുന്ന യാത്രക്കാരില്‍ കോവിഡ്സ്ഥിരീകരിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചതായി കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി …
യുകെയിൽ പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷത്തിലേക്ക്; പ്രതിദിന മരണം 5,000 വരെ ഉയരാമെന്ന് മുന്നറിയിപ്പ്
യുകെയിൽ പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷത്തിലേക്ക്; പ്രതിദിന മരണം 5,000 വരെ ഉയരാമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: യുകെയിൽ കൊറോണ വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ വ്യാപകമായി പടർന്നുപിടിക്കുന്നതായി റിപ്പോർട്ട്​. തുടർച്ചയായ മൂന്നാം ദിവസവും ഏറ്റവും ഉയർന്ന നിരക്കിലാണ്​ പ്രതിദിന കോവിഡ്​ കേസുകളുടെ വർധന. വെള്ളിയാഴ്ച 93,045 പേർക്ക്​ പുതുതായി ​കോവിഡ്​ സ്​ഥിരീകരിച്ചതായി സർക്കാർ അറിയിച്ചു. പുതുതായി കൂടുതൽ കേസുകൾ കൂടി റിപ്പോർട്ട്​ ചെയ്​തതോടെ യുകെയിൽ കോവിഡ്​ ബാധിതരുടെ എണ്ണം …
ഫ്രാൻസിൽ ഒമിക്രോണിന് മിന്നൽ വേഗം; മുന്നറിയിപ്പുമായി ഫ്രഞ്ച് പ്രധാനമന്ത്രി; നിയന്ത്രണങ്ങൾ കടുപ്പിക്കും
ഫ്രാൻസിൽ ഒമിക്രോണിന് മിന്നൽ വേഗം; മുന്നറിയിപ്പുമായി ഫ്രഞ്ച് പ്രധാനമന്ത്രി; നിയന്ത്രണങ്ങൾ കടുപ്പിക്കും
സ്വന്തം ലേഖകൻ: യൂറോപ്പിൽ കോവിഡിന്‍റെ ഒമിക്രോൺ വകഭേദം മിന്നൽ വേഗതയിലാണ് പടരുന്നതെന്നും അടുത്തവർഷം തുടക്കത്തോടെ ഫ്രാൻസിൽ മൂർധന്യത്തിലെത്തുമെന്നും ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ കാസ്റ്റക്സിന്‍റെ മുന്നറിയിപ്പ്. യുകെയിൽനിന്ന് രാജ്യത്ത് മടങ്ങിയെത്തുന്നവർക്ക് ഭരണകൂടം വെള്ളിയാഴ്ച മുതൽ കർശന യാത്ര നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. യൂറോപ്പിൽ ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തത് യുകെയിലാണ്. ഇതുവരെ 15,000 പേരിലാണ് രോഗബാധ …
പ്രവാസ ലോകത്ത് ഹൃദ്രോഗം പിടിമുറുക്കുന്നതായി കണക്കുകൾ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
പ്രവാസ ലോകത്ത് ഹൃദ്രോഗം പിടിമുറുക്കുന്നതായി കണക്കുകൾ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
സ്വന്തം ലേഖകൻ: പ്രവാസികളിൽ ഹൃദ്രോഗ ബാധിതരുടെ എണ്ണം കൂടുന്നു. സമീപകാല മരണങ്ങളിൽ ചെറുപ്പക്കാരുടെ എണ്ണം കൂടുന്നതായാണ് റിപ്പോർട്ട്. രോഗലക്ഷണങ്ങൾ അവഗണിക്കുന്നതും യഥാസമയം ചികിത്സ തേടാത്തതുമാണ് മരണസംഖ്യ കൂട്ടുന്നത്. മനോരമ റിപ്പോർട്ട് പ്രകാരം വ്യായാമത്തിലും ഭക്ഷണകാര്യങ്ങളിലും കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) റിപ്പോർട്ട് പ്രകാരം 30.1% കേസുകളിലും …
യുഎഇയുടെ ചാന്ദ്രദൗത്യം മുന്നോട്ട്; റോവറിന്‍റെ നിര്‍മാണം അവസാന ഘട്ടത്തിൽ
യുഎഇയുടെ ചാന്ദ്രദൗത്യം മുന്നോട്ട്; റോവറിന്‍റെ നിര്‍മാണം അവസാന ഘട്ടത്തിൽ
സ്വന്തം ലേഖകൻ: യുഎഇയുടെ ചന്ദ്രദൗത്യത്തിൽ കൂടുതൽ പ്രതീക്ഷ. റോവറിന്റെ പ്രധാന ഘടകങ്ങൾ നിർമിക്കാനുള്ള സുപ്രധാന ഘട്ടത്തിലാണിപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്​. കുടുതൽ രാജ്യങ്ങളും സ്​ഥാപനങ്ങളും സഹകരണം ഉറപ്പാക്കിയതും പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കാൻ യുഎഇക്ക്​ തുണയാകും. ദുബൈ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിലെ വിദഗ്​ധ സംഘമാണ് റോവർ നിർമിക്കുക. ഇതിന്റെ അന്തിമ മാതൃക ഇതിനകം തയാറായിട്ടുണ്ട്​. ചന്ദ്രോപരിതലത്തിന്റെ …
ഇന്ത്യയും യുഎഇയും ആരോഗ്യ മേഖലയിൽ സഹകരണം ശക്തമാക്കുന്നു; മഹാമാരികൾ പ്രധാന വിഷയം
ഇന്ത്യയും യുഎഇയും ആരോഗ്യ മേഖലയിൽ സഹകരണം ശക്തമാക്കുന്നു; മഹാമാരികൾ പ്രധാന വിഷയം
സ്വന്തം ലേഖകൻ: യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രി അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസും ഇന്ത്യയുടെ ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയും തമ്മിൽ ആരോഗ്യ സംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്തു. പകർച്ചവ്യാധികളുടെ കാലത്തും ഫാർമസ്യൂട്ടിക്കൽ ഉൽപന്ന മേഖലയിലും സഹകരണം എങ്ങനെ വർധിപ്പിക്കാം എന്നതിനെ കുറിച്ചു ഇരു മന്ത്രിമാരും കാഴ്ചപ്പാടുകൾ കൈമാറി. യുഎഇയും ഇന്ത്യയും …
ഇസ്രയേലുമായി നല്ല ബന്ധമാകാമെന്ന് സൗദി; പക്ഷേ സ്വതന്ത്ര പലസ്തീനെ അംഗീകരിക്കണം
ഇസ്രയേലുമായി നല്ല ബന്ധമാകാമെന്ന് സൗദി; പക്ഷേ സ്വതന്ത്ര പലസ്തീനെ അംഗീകരിക്കണം
സ്വന്തം ലേഖകൻ: ഇസ്രയേലുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ തയ്യാറാണെന്ന് സൗദി അറേബ്യ. പക്ഷേ, മേഖലയിലെ സമാധാനത്തിനായുള്ള 2002ലെ അറബ് ഇനീഷ്യേറ്റീവ് അംഗീകരിക്കാന്‍ ഇസ്രയേല്‍ തയ്യാറാവണം. സൗദിയുടെ യുഎന്‍ പ്രതിനിധി അബ്ദുല്ല അല്‍ മുഅല്ലിമി അറബ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് നിബന്ധനകള്‍ക്കു വിധേയമായി ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാനുള്ള രാജ്യത്തിന്റെ സന്നദ്ധത പ്രഖ്യാപിച്ചത്. 1967ല്‍ ഇസ്രയേല്‍ കടന്നുകയറിയ മുഴുവന്‍ …
യുകെയിൽ 24 മണിക്കൂറില്‍ 88,736 കോവിഡ് കേസുകള്‍; അടിയന്തിര യോഗം ചേർന്ന് ജി7 മന്ത്രിമാർ
യുകെയിൽ 24 മണിക്കൂറില്‍ 88,736 കോവിഡ് കേസുകള്‍; അടിയന്തിര യോഗം ചേർന്ന് ജി7 മന്ത്രിമാർ
സ്വന്തം ലേഖകൻ: യുകെയിൽ ഒമിക്രോൺ ആഞ്ഞടിക്കുന്നു. 24 മണിക്കൂറില്‍ 88,736 കോവിഡ് കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. ഒരാഴ്ചയ്ക്കുള്ളിൽ 74% വർധന. ഒമിക്രോൺ വേരിയന്റിനെ ‘ആഗോള പൊതുജനാരോഗ്യത്തിനുള്ള ഏറ്റവും വലിയ നിലവിലെ ഭീഷണി’ എന്ന് G7 രാഷ്ട്രങ്ങളിലെ ആരോഗ്യ മന്ത്രിമാർ ചേർന്ന അടിയന്തിര യോഗത്തിൽ പ്രഖ്യാപിച്ചു. സ്വദേശത്തും വിദേശത്തും പ്രതിരോധ കുത്തിവയ്പ്പുകൾ വർധിപ്പിക്കുന്നതിൽ രാജ്യങ്ങൾ ഇപ്പോൾ ഒറ്റക്കെട്ടാണെന്ന് …
ഒമിക്രോണ്‍: യുഎസില്‍ പ്രതിദിന കോവിഡ് രോഗികള്‍ ഒരുലക്ഷം കടന്നു; മുന്നറിയിപ്പുമായി ബൈഡൻ
ഒമിക്രോണ്‍: യുഎസില്‍ പ്രതിദിന കോവിഡ് രോഗികള്‍ ഒരുലക്ഷം കടന്നു; മുന്നറിയിപ്പുമായി ബൈഡൻ
സ്വന്തം ലേഖകൻ: കോവിഡ് 19ന്റെ ഒമിക്രോണ്‍ വകഭേദം കാരണം അമേരിക്കയില്‍ അതിതീവ്ര രോഗവ്യാപനമുണ്ടാകുമെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പ്. തീവ്രരോഗവ്യാപനമുണ്ടായാല്‍ മരണനിരക്കും ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗവ്യാപപനം തടയാന്‍ ബൂസ്റ്റര്‍ ഡോസുകളെടുക്കണമെന്നും ഇനിയും വാക്‌സിനെടുക്കാത്തവര്‍ അതിനായി മുന്നോട്ട് വരണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു. പ്രതിദിന രോഗികളുടെ എണ്ണം രാജ്യത്ത് വീണ്ടും ഒരു ലക്ഷം കടന്നതോടെയാണ് …
വാക്​സിൻ മിക്​സിങ്: നിർണായക ശുപാർശകളുമായി ലോകാരോഗ്യ സംഘടനാ റിപ്പോർട്ട്
വാക്​സിൻ മിക്​സിങ്: നിർണായക ശുപാർശകളുമായി  ലോകാരോഗ്യ സംഘടനാ റിപ്പോർട്ട്
സ്വന്തം ലേഖകൻ: വാക്​സിനുകളുടെ മിക്​സിങ്ങിനായി ശിപാർശകൾ സമർപ്പിച്ച്​ ലോകാരോഗ്യസംഘടന. വ്യത്യസ്​ത നിർമ്മാതാക്കളുടെ വാക്​സിനുകൾ ​ജനങ്ങൾക്ക്​ നൽകാമെന്ന്​ സംഘടന പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു​. ഫൈസറും മോഡേണയും വികസിപ്പിച്ചെടുത്ത എം.ആർ.എൻ.എ വാക്​സിനുകൾ ഒന്നാം ഡോസായി ആസ്​ട്രസെനിക്കയുടെ വാക്​സിൻ സ്വീകരിച്ചയാൾക്ക്​ നൽകുന്നതിൽ പ്രശ്​നമില്ലെന്നാണ്​ ലോകാരോഗ്യസംഘടന വ്യക്​തമാക്കുന്നത്​. സിനോഫാം വാക്​സിൻ സ്വീകരിച്ച ഒരാൾക്ക്​ രണ്ടാം ഡോസായി എതെങ്കിലും എം.ആർ.എൻ.എ വാക്​സിനോ ആസ്​ട്രസെനിക്കയുടെ …