സ്വന്തം ലേഖകൻ: ഇത്തിഹാദ് എയർവേയ്‌സിൽ പതിവായി യാത്ര ചെയ്യുന്നവർക്ക് വേൾഡ്പാസ് പുറത്തിറക്കി. വാർഷിക പാസ് ഉടമകൾക്കു യാത്ര എളുപ്പത്തിലും വേഗത്തിലും പുനഃക്രമീകരിക്കാം. ഇന്ത്യ, പാക്കിസ്ഥാൻ, യുകെ, അയർലൻഡ്, ജിസിസി രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കു പതിവായി യാത്ര ചെയ്യുന്നവർക്ക് ഗുണകരമാണ് ഇത്തിഹാദ് വേൾഡ് പാസ്. ബിസിനസ്, ഇക്കണോമി ക്ലാസുകളിൽ 6 മുതൽ 40 വരെ സീറ്റുകൾ മുൻകൂട്ടി ബുക്ക് …
സ്വന്തം ലേഖകൻ: സൗദിയിലേക്ക് പ്രവേശിക്കുന്നതിന് നിർബന്ധമാക്കിയിരുന്ന പിസിആർ ടെസ്റ്റിൽ നിന്ന് സ്വദേശികളുടെ വിദേശികളായ പങ്കാളികളെ ഒഴിവാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിദേശത്ത് നിന്ന് വരുന്ന സ്വദേശി പൗരന്‍റെ കുട്ടികൾക്കും മാതാപിതാക്കൾക്കും പിസിആർ ടെസ്റ്റിന്റെ ആവശ്യമില്ല. കൂടാതെ സ്വദേശികളോടൊപ്പം സൗദിയിൽ പ്രവേശിക്കുന്ന വീട്ടുജോലിക്കാരെയും നിർബന്ധിത പിസിആർ ടെസ്റ്റിൽ നിന്ന് ഒഴിവാക്കിയതായി മന്ത്രാലയം അറിയിച്ചു. കൊവിഡ് സംബന്ധിച്ച് ആഗോള …
സ്വന്തം ലേഖകൻ: ഏറെ നാളായി കാത്തിരിക്കുന്ന റിയാദ് മെട്രോ റെയില്‍ പദ്ധതി പൂര്‍ത്തീകരണത്തിലേക്ക്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ പൊതുജനങ്ങള്‍ക്ക് മെട്രോയില്‍ യാത്ര ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. പദ്ധതിയുടെ സിവില്‍ ജോലികളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. നിര്‍മാണവുമായി ബന്ധപ്പെട്ട മൊത്തം പ്രവൃത്തികളുടെ 92 ശതമാനവും ഇതിനകം പൂര്‍ത്തിയായതായും റിയാദ് റോയല്‍ കമ്മീഷന്‍ അറിയിച്ചു. ഇതിനകം 180 ട്രെയിനുകള്‍ പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിക്കഴിഞ്ഞു. …
സ്വന്തം ലേഖകൻ: ഒമാന്‍ സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി. വിൻഡ്‌സർ കാസിലിൽ വെച്ചായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച. പ്രഥമ വനിത അഹദ് ബിൻത് അബ്ദുല്ല ബിൻ ഹമദ് അൽ ബുസൈദിയ്യയും സുല്‍ത്താനൊപ്പം ഉണ്ടായിരുന്നു. സ്വകാര്യ സന്ദർശനത്തിനായി കഴിഞ്ഞ ദിവസം ആണ് ഇവര്‍ ഇംഗ്ലണ്ടിലെത്തിയത്. ഒമാനും യു കെയും തമ്മിലുള്ള വിപുലമായ ബന്ധം …
സ്വന്തം ലേഖകൻ: യുകെയിഫ്ൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു. ശൈത്യകാലം കനക്കുന്നതോടെ വീണ്ടുമൊരു കോവിഡ് തരംഗത്തിന് ബ്രിട്ടൻ ഇരയാകുമെന്ന് നേരത്തെ ആരോഗ്യവിദഗ്ധർ മുന്നറിയിപ്പു നൽകിയിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് ഓരോ ദിവസവും പുറത്തുവരുന്ന കണക്കുകൾ. ഇന്നലെ മാത്രം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 78,610 പേർക്കാണ്. കേസുകൾ കൂടിയതോടെ ചികിൽസതേടി ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തിലും വർധനയുണ്ടായി. 7673 പേരാണ് വിവിധ എൻഎച്ച്എസ് …
സ്വന്തം ലേഖകൻ: യുഎഇയില്‍ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കായി ഒരുങ്ങുന്നവര്‍ക്ക് ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള പ്രത്യേക കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി ബുധനാഴ്ച പ്രഖ്യാപിച്ചു. പുതിയ നിര്‍ദേശപ്രകാരം ആഘോഷങ്ങള്‍ നടക്കുന്ന വേദികളില്‍ പ്രവേശിക്കണമെങ്കില്‍ താമസക്കാര്‍ക്ക് അവരുടെ അല്‍ഹൊസന്‍ ആപ്പുകളില്‍ ഗ്രീന്‍ പാസ് തെളിഞ്ഞിരിക്കണം. കൂടാതെ, പരിപാടികള്‍ നടക്കുന്നതിന്റെ 96 മണിക്കൂറിനുള്ളില്‍ …
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ അബുദാബിയില്‍ വീണ്ടും കോവിഡ് നിയന്ത്രണങ്ങള്‍. യുഎഇയിലെ മറ്റു എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് പ്രവേശിപ്പിക്കുന്നവര്‍ക്ക് കോവിഡ് ലക്ഷണങ്ങളുണ്ടോയെന്ന് അറിയാന്‍ പ്രത്യേക പരിശോധന ഉണ്ടാകുമെന്ന് അബുദാബി അടിയന്തര ദുരന്തനിവാരണ സമിതി അറിയിച്ചു. അബുദാബിയിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ ഇഡിഇ സ്‌കാനര്‍ ഉപയോഗിച്ചായിരിക്കും പരിശോധന നടത്തുക. കോവിഡ് രോഗബാധിതരെന്ന് സംശയിക്കുന്നവര്‍ക്ക് …
സ്വന്തം ലേഖകൻ: നാല് രാജ്യങ്ങളില്‍ നിന്ന് പ്രവേശിക്കാനുള്ള മാനദണ്ഡങ്ങള്‍ പുതുക്കി യുഎഇ. കോവിഡ് വകഭേദം ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ നൈജീരിയ, കെനിയ, റുവാണ്ട, എത്യോപ്യ എന്നീ നാല് രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങളില്‍ യുഎഇയിലേക്ക് വരുന്ന യാത്രക്കാര്‍ക്കാണ് നിയന്ത്രണം പുതുക്കിയത്. ദേശീയ അടിയന്തര, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റും (എന്‍സിഇഎംഎ) ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും …
സ്വന്തം ലേഖകൻ: കോവിഡ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകാത്ത രാജ്യങ്ങൾ സന്ദര്‍ശിച്ചവര്‍ ആ വിവരം വെളിപ്പെടുത്താതെ സൗദിയിലേക്ക് പ്രവേശിച്ചാല്‍ കനത്ത പിഴ ഈടാക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നല്‍കി. നിയമം ലംഘിക്കുന്നവര്‍ക്ക് അഞ്ചു ലക്ഷം സൗദി റിയാൽ ആണ് പിഴ ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ കൊവിഡിന്‍റെ ഒമിക്രോൺ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനത്തില്‍ …
സ്വന്തം ലേഖകൻ: ജിസിസി അംഗ രാജ്യങ്ങള്‍ക്കിടയിലെ ഐക്യം ശക്തിപ്പെടുത്തണമെന്ന ആഹ്വാനവുമായി നാല്‍പത്തി രണ്ടാമത് ജിസിസി ഉച്ചകോടിക്ക് റിയാദില്‍ പരിസമാപ്തി. എല്ലാ വെല്ലുവിളികളെയും പ്രതിസന്ധികളെയും ഭീഷണികളെയും നേരിടാന്‍ ഒട്ടക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് സമ്മേളനം പ്രഖ്യാപിച്ചു. മേഖലയുടെ ജനങ്ങളുടെ താല്‍പര്യങ്ങളും സുരക്ഷയും മുന്‍നിര്‍ത്തിയുള്ള ഇടപെടലുകള്‍ ആയിരിക്കണം അംഗരാജ്യങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടാവേണ്ടതെന്നും ഉച്ചകോടി ആഹ്വാനം ചെയ്തു. ആ രീതിയില്‍ പ്രാദേശികവും …