സ്വന്തം ലേഖകൻ: ലോക്ക്ഡൗൺ കാലത്ത് ഔദ്യോഗിക വസതിയിൽ പാർട്ടി നടത്തിയതിന്റെ പേരിൽ കുരുക്കിലായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. രണ്ടുദിവസമായി തുടരുന്ന വിവാദത്തിനു ചൂടുപകർന്ന് ഹൗസ്പാർട്ടിയുടെ ചിത്രങ്ങൾ കൂടി പുറത്തുവന്നതോടെ പ്രധാനമന്ത്രി പ്രതിരോധത്തിലായി. രാജ്യം മുഴുവൻ ലോക്ക്ഡൗണിലായിരുന്നപ്പോൾ ഔദ്യോഗിക വസതിക്കു പിന്നിലെ ഗാർഡിൽ നടത്തിയ പാർട്ടിയെക്കുറിച്ചു സ്വീകാര്യമായ വിശദീകരണം നൽകാൻ പ്രധാനമന്ത്രിക്ക് ആയിട്ടില്ല. പ്രധാനമന്ത്രിയുടെ വിശ്വാസ്യത …
സ്വന്തം ലേഖകൻ: കോവിഡിന്റെ ഒമിക്രോണ്‍ വകഭേദവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. ടെക്സാസിലാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചയാള്‍ മരിച്ചത്. തിങ്കളാഴ്ചയാണ് മരണം സംഭവിച്ചതെന്ന് ഹാരിസ് കൗണ്ടി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇയാള്‍ കോവിഡ് പ്രതിരോധ വാക്സിന്‍ എടുത്തിരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ ഒമിക്രോണ്‍ മരണമാണിതെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട് …
സ്വന്തം ലേഖകൻ: രാജ്യത്തെ പിടിച്ചുകുലുക്കിയ സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങളിലൂടെ ലാറ്റിൻ അമേരിക്കൻ രാഷ്ട്രീയത്തിൽ പുതിയ ഇടമുറപ്പിച്ച മുൻ ഇടതു വിദ്യാർഥി നേതാവ് ചിലിയുടെ പ്രസിഡൻറ്. രാജ്യത്തിെൻറ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡൻറായാണ് 35കാരനായ ഗബ്രിയേൽ ബോറിക് രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ വൻ മാർജിനിൽ അധികാരമേറുന്നത്. ബോറിക് 56 ശതമാനം വോട്ടുനേടിയപ്പോൾ എതിരാളിയായ വലതു നേതാവ് ജോസ് അേൻറാണിയോ …
സ്വന്തം ലേഖകൻ: കോവിഡിനു മുമ്പുണ്ടായിരുന്ന സാഹചര്യത്തിലേക്ക് ദുബായ് വിമാനത്താവളം പൂർണമായും മാറിക്കഴിഞ്ഞതായി അധികൃതർ. ടെർമിനൽ മൂന്നിലെ ‘കോൺകോസ് എ’യും തുറന്നതോടെയാണ് പ്രവർത്തനം 100 ശതമാനം ശേഷിയിലേക്കു മാറിയതെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. നിലവിൽ എയർപോർട്ടിലെ ടെർമിനലുകൾ, കോൺകോസുകൾ, ലോഞ്ചുകൾ, റസ്റ്റാറൻറുകൾ, റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവയെല്ലാം പൂർണമായും പ്രവർത്തിക്കുന്നുണ്ട്. ഡിസംബറിൽ ഏറ്റവും കൂടുതൽ യാത്രക്കാരെത്തുന്ന അവസാന ദിവസങ്ങളിൽ …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബൂസ്റ്റര്‍ ഡോസ് വിതരണം വേഗത്തിലാക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സൗദിയില്‍ കൊവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതിനുള്ള ഇടവേള മൂന്നു മാസമായി കുറച്ചു. ഇനി മുതല്‍ രണ്ടാം ഡോസ് സ്വീകരിച്ച് മൂന്ന് മാസം പിന്നിട്ടവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാം. നിലവില്‍ രണ്ടാം ഡോസ് സ്വീകരിച്ച് …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവാക്സിൻ’ സ്വീകരിച്ചവർക്ക് സൗദിയിലേക്കുള്ള പ്രവേശനം ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. ഇന്ത്യയിൽ മിക്കയിടങ്ങളും വ്യാപകമായി വിതരണം ചെയ്യുന്ന വാക്സിനാണ് കോവാക്സിൻ. എന്നാൽ ഇതു സൗദിയിൽ അംഗീകാരം നേടിയ വാക്സിനുകളുടെ പട്ടികയിൽ ഔദ്യോഗികമായി ഉൾപ്പെടാത്തതു പ്രവാസികളെ വലച്ചിരുന്നു. കോവാക്സിൻ അംഗീകരിച്ചതായി സൗദി നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും എംബസിയുടെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുന്നത് ഇപ്പോഴാണ്. …
സ്വന്തം ലേഖകൻ: ക്രിസ്മസിന് മുന്‍പ് നിയമങ്ങള്‍ കര്‍ശനമാക്കിയാല്‍ ബോറിസ് ജോണ്‍സനെ പാര്‍ട്ടി നേതൃസ്ഥാനത്ത് നിന്നും പുറത്താക്കാനുള്ള കത്തുകള്‍ അയയ്ക്കുമെന്ന് ടോറി എംപിമാര്‍ വ്യക്തമാക്കി. ഇതോടെ ചെകുത്താനും കടലിനും ഇടയില്‍പ്പെട്ട അവസ്ഥയിലാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. ഒരു വശത്തു കുതിച്ചുയരുന്ന കോവിഡ് -ഒമിക്രോണ്‍ കേസുകള്‍ മൂലം ഉടനടി കടുത്ത നിയന്ത്രണങ്ങള്‍ വേണമെന്ന് ശാസ്ത്ര ഉപദേശകര്‍ നിര്‍ദ്ദേശിക്കുമ്പോള്‍ വിലക്ക് …
സ്വന്തം ലേഖകൻ: ഒമിക്രോൺ വകഭേദം പടരുന്ന സാഹചര്യത്തിൽ ബ്രിട്ടനിൽ നിന്നുള്ള യാത്രക്കാർക്ക് ജർമ്മനി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നിലവിൽ ബ്രിട്ടനിലെ ജർമൻ പൗരൻമാർക്ക് മാത്രമാണ് രാജ്യത്തേക്ക് പ്രവേശനം. ബ്രിട്ടനിൽനിന്നെത്തിയവർക്ക് 14 ദിവസത്തെ ക്വാറൻറീൻ നിർബന്ധമാക്കി. ഇത് ഞായറാഴ്ച അർധരാത്രി മുതൽ പ്രാബല്യത്തിൽവന്നു. ശനിയാഴ്ച ബ്രിട്ടനിൽ 90,418 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 10,059 പേർക്ക് …
സ്വന്തം ലേഖകൻ: യുഎഇയുമായുള്ള തന്ത്രപ്രധാന സഹകരണത്തിലൂടെ ജിസിസി, ആഫ്രിക്കൻ മേഖലകളിൽ കൂടുതൽ പദ്ധതികൾ തുടങ്ങാനൊരുങ്ങി ഇന്ത്യ. ഇന്ത്യൻ ഉൽപന്നങ്ങൾ ഈ രാജ്യങ്ങളിലെ വിപണികളിൽ കൂടുതൽ എത്തിക്കാനും ഇന്ത്യ-യുഎഇ സംയുക്ത പദ്ധതികൾക്കു തുടക്കമിടാനും സഹായകമാകും. ഇന്ത്യയിൽ 10,000 കോടി ഡോളറിന്റെ നിക്ഷേപം നടത്താമെന്ന് യുഎഇ വ്യക്തമാക്കിയിരിക്കെ വൻ അവസരങ്ങളാണ് ഒരുങ്ങുന്നത്. ഒട്ടേറെ സംരംഭങ്ങൾക്കും തൊഴിലവസരങ്ങൾക്കും വഴിയൊരുക്കുന്ന സ്വതന്ത്ര …
സ്വന്തം ലേഖകൻ: യുഎഇയിലെ സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന് അൽ ഹൊസൻ ഗ്രീൻ പാസ് ഉള്ളവർക്കുമാത്രമാക്കുന്നത് സർക്കാർ സേവനങ്ങൾ ആവശ്യമുള്ള പൊതുജങ്ങൾക്കും ജീവനക്കാർക്കും ബാധകമാണ്. 2022 ജനുവരി മൂന്ന് മുതലാണ് പുതിയ വ്യവസ്ഥ നിലവിൽ വരിക. യുഎഇ അംഗീകൃത കൊറോണ വാക്സിനുകളുടെ രണ്ട് ഡോസുകളും ബൂസ്റ്റർ ഡോസുമെടുത്തവർക്ക് പി.സി.ആർ നെഗറ്റീവ് ഫലം ലഭിച്ചാൽ അൽ ഹൊസൻ ആപ്പിൽ …