സ്വന്തം ലേഖകൻ: യുഎഇയിൽ പ്രായപൂർത്തിയായവർക്കുള്ള സിനിമകളുടെ സെൻസർഷിപ് ഒഴിവാക്കി. ഇത്തരം ചിത്രങ്ങൾ കാണാനുള്ള പ്രായപരിധി 18ൽ നിന്ന് 21 വയസ്സായി ഉയർത്തുകയും ചെയ്തു. ഇത്തരം സിനിമകൾ ഇനി മുതൽ സെൻസർ ചെയ്യുകയോ എഡിറ്റ് ചെയ്യുകയോ മാറ്റം വരുത്തുകയോ ഇല്ലെന്നും രാജ്യാന്തര പതിപ്പുകൾ അതേപോലെ പ്രദർശിപ്പിക്കാമെന്നും മീഡിയ റഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി. എണ്ണയെ ആശ്രയിച്ച് മുന്നോട്ടു പോയിരുന്ന …
സ്വന്തം ലേഖകൻ: സൗദിയിൽ അഞ്ചു വയസ്സു മുതൽ 11 വയസ്സു പ്രായമുള്ള കുട്ടികള്‍ക്കും ഉടൻ വാക്‌സീൻ നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം. സൗദി അറേബ്യയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മുന്‍കരുതല്‍ സ്വീകരിച്ചാല്‍ പേടിക്കേണ്ടതില്ലെന്നും ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി പറഞ്ഞു. എല്ലാവരും കോവിഡ് വാക്‌സീനുകള്‍ പൂര്‍ണമായി എടുക്കണം. ഒമിക്രോണ്‍ പകുതി ലോകരാജ്യങ്ങളിലും …
സ്വന്തം ലേഖകൻ: യുഎഇയില്‍ നിന്ന് ഒമാനിലേക്ക് പോകുന്നതിന് പുതിയ യാത്ര നിബന്ധനകള്‍ പുറത്തിറക്കി ഒമാന്‍. ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റിയാണ് ഇതു സംബന്ധിച്ച നിബന്ധനകള്‍ പുറത്തിറക്കിയത്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ വിമാനക്കമ്പനികള്‍ക്കും ഇതുസംബന്ധിച്ച പ്രത്യേക സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. ഒമാനിലെയും യുഎഇയിലെയും പൗരന്മാര്‍ക്കും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സഞ്ചരിക്കുമ്പോള്‍ പുതിയ നിയമം ബാധകമാണ്. യുഎഇയില്‍ നിന്ന് ഒമാനിലേക്ക് വരുന്നവര്‍ …
സ്വന്തം ലേഖകൻ: ലണ്ടനിൽ ഒമിക്രോണിന്റെ ക്രമാതീതമായ വ്യാപനത്തെത്തുടർന്ന് മേയർ സാദിഖ് ഖാൻ മേജർ ഇൻസിഡന്റ് പ്രഖ്യാപിച്ചു. അതിനിടെ യുകെയിൽ ആകെ ഒമിക്രോൺ കേസുകൾ പതിനായിരം കടന്നു. ശനിയാഴ്ച രാജ്യത്തുടനീളം പ്രതിദിനം 90,418 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. തുടർച്ചയായി നാലാം ദിവസമാണ് പ്രതിദിന കോവിഡ് കേസുകളിലെ റിക്കോർഡ് വർദ്ധനവ്. അതേസമയം കോവിഡിനെ നിയന്ത്രിക്കാൻ പുതിയ …
സ്വന്തം ലേഖകൻ: ഒമിക്രോൺ വകഭേദം 89 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു. ഡെൽറ്റ വകഭേദത്തെക്കാൾ വേഗത്തിലാണ് വ്യാപനം. സാമൂഹിക വ്യാപനം രേഖപ്പെടുത്തിയ പ്രദേശങ്ങളിൽ ഒന്നര, മൂന്നു ദിവസത്തിനകം വൈറസ് ബാധിതരുടെ എണ്ണം ഇരട്ടിയാകുന്നതായി ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. ഇതോടെ യൂറോപ്യൻ രാജ്യങ്ങൾ വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്കു നീങ്ങുകയാണ്. ഫ്രാൻസും ഓസ്ട്രിയയും യാത്രാ നിയന്ത്രണങ്ങൾ …
സ്വന്തം ലേഖകൻ: എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കാൻ ഇ.ഡി.ഇ സ്കാൻ പരിശോധന തുടങ്ങി. ഗാൻതൂത്ത് അതിർത്തിയിലാണ് പരിശോധന നടത്തുന്നത്. കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിലാണ് അതിർത്തിയിൽ പരിശോധന ഏർപെടുത്തിയത്. വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാതെ തന്നെ അതിവേഗത്തില്‍ കോവിഡ് കേസുകള്‍ കണ്ടെത്താന്‍ സാധിക്കുന്ന സംവിധാനമാണ് ഇ.ഡി.ഇ സ്‌കാനറുകൾ. സ്‌കാനിങ്ങില്‍ കോവിഡ് കേസ് സംശയിക്കുന്നവരെ പരിശോധന കേന്ദ്രങ്ങളിലേക്ക് അയയ്ക്കുകയും …
സ്വന്തം ലേഖകൻ: സൗദിയില്‍ പുതിയ തൊഴില്‍ നിയമത്തിന് തുടക്കമായി. ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങളെ മൂന്നായി തരംതിരിച്ചാണ് പുതിയ നിയമം എത്തിയിരിക്കുന്നത്. തൊഴിൽ നിയമലംഘനങ്ങൾക്ക് വലിയ പിഴ ഈടാക്കുന്ന രീതിയാണ് വന്നിരിക്കുന്നത്. ഓരോ നിയമലംഘനങ്ങൾക്കുമുള്ള പരിഷ്‌കരിച്ച പിഴപ്പട്ടിക തൊഴിൽ മന്ത്രാലയം പുറത്തുവിട്ടു. തൊഴില്‍ നിയമങ്ങളെ കര്‍ശനമായി നേരിടുന്നതിന്റെ ഭാഗമായാണ് പിഴ പുതുക്കിയതെന്ന് മന്ത്രി അഹ്മദ് അല്‍ റാജിഹി …
സ്വന്തം ലേഖകൻ: കോവിഡ് വൈറസ് വ്യാപനം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ സൗദിക്കുപുറത്തേക്കുള്ള യാത്രകള്‍ കഴിവതും ഒഴിവാക്കണമെന്ന് സൗദി പബ്ലിക് ഹെല്‍ത് അതോറിറ്റിയായ വിഖായ നിര്‍ദ്ദേശിച്ചു. കോവിഡ് വ്യാപനം രൂക്ഷമായുള്ള രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നത് എല്ലാവരും ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന് വിഖായ നിര്‍ദ്ദേശിച്ചു. സൗദിയില്‍ അടുത്ത ദിവസങ്ങളില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. അതോടൊപ്പം കോവിഡ് വകഭേദമായ ഒമിക്രോണ്‍ പല രാജ്യങ്ങളിലും …
സ്വന്തം ലേഖകൻ: പ്രാദേശിക സേവനങ്ങളും ഉൽപന്നങ്ങളും മെച്ചപ്പെടുത്തിക്കൊണ്ട് സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തുന്നതിന് ‘തഹ്ഫീസ്’ പദ്ധതിയുമായി ഖത്തർ ധനകാര്യ മന്ത്രാലയം. ഖത്തർ ഇൻ കൺട്രി വാല്യൂ (ക്യു.ഐ.സി.വി), എൻവയോൺമെൻറൽ, സോഷ്യൽ ആൻഡ് ഗവേണൻസ് (ഇ.എസ്.ജി), ഇടത്തരം ചെറുകിട സംരംഭങ്ങൾ (എസ്.എം.ഇ) എന്നീ മൂന്ന് സ്തംഭങ്ങളിലൂന്നിയാണ് ‘തഹ്ഫീസ്’ നടപ്പാക്കുക. ഖത്തർ വിഷൻ 2030നോടനുബന്ധിച്ച് രാജ്യത്തിെൻറ സാമ്പത്തിക വൈവിധ്യവത്കരണത്തിന് സംഭാവന …
സ്വന്തം ലേഖകൻ: ബഹ്‌റൈനില്‍ യെല്ലോ അലേര്‍ട്ട് ഇന്ന് (ഡിസംബര്‍ 19) മുതല്‍ പ്രാബല്യത്തില്‍. ജനുവരി 31 വരെ രാജ്യത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന് ദേശീയ ടാസ്‌ക് ഫോഴ്‌സ് അറിയിച്ചു. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ പ്രതിരോധിക്കുന്നതിനും രാജ്യത്തുടനീളമുള്ള ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ജാഗ്രത വര്‍ധിപ്പിക്കുന്നതിനുമാണ് യെല്ലോ ലെവലിലേക്ക് കടക്കുന്നത്. രാജ്യത്ത് ഇതുവരെ ഒരു ഒമിക്രോണ്‍ കേസ് …