സ്വന്തം ലേഖകൻ: യുഎഇയുടെ ചൊവ്വാദൗത്യ പേടകമായ ഹോപ് പ്രോബ് പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ അളവിൽ ഓക്സിജൻ ചൊവ്വയിൽ കണ്ടെത്തിയതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. ചൊവ്വയുടെ വടക്കൻ ഭാഗങ്ങളിൽ നിന്ന് ഹോപ് പ്രോബ് എടുത്ത ചിത്രങ്ങളും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചു. ഹോപ് പ്രോബിൽ നിന്ന് …
സ്വന്തം ലേഖകൻ: സൗദിയിൽ പുറത്തിറങ്ങാൻ ഇനി കോവിഡ് വാക്സിൻ രണ്ട് ഡോസെടുക്കൽ നിർബന്ധം. പുതിയ നിയമം പ്രാബല്യത്തിലായി. ഇന്ന് (ഞായറാഴ്ച) മുതൽ രാജ്യത്ത് സ്വദേശികൾക്കും വിദേശികൾക്കുമുള്ള വ്യക്തിവിവര ആപ്പായ ‘തവക്കൽനാ’യിലെ ആരോഗ്യ സ്റ്റാറ്റസിലുണ്ടായ പുതിയ മാറ്റങ്ങൾ എന്തെല്ലാമാണെന്നും ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. രാജ്യത്ത് ജോലി സ്ഥലത്തും പൊതുവിടങ്ങളിലും ഗതാഗത സംവിധാനങ്ങളും പ്രവേശിക്കാൻ രണ്ട് ഡോസ് വാക്സിൻ …
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയതോടെ ഖത്തറിലെ റോഡുകളില്‍ വന്‍ തിരക്ക്. അതോടൊപ്പം സ്‌കൂളുകള്‍ കൂടി തുറന്നതോടെ രാവിലെയും വൈകുന്നേരങ്ങളിലും പലയിടങ്ങളിലും വലിയ ഗതാഗതക്കുരുക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി തിരക്കേറിയ റോഡുകള്‍ ഒഴിവാക്കി ബദല്‍ റൂട്ടുകള്‍ ഉപയോഗിക്കണമെന്ന് ഖത്തര്‍ ട്രാഫിക് വകുപ്പ് ജനങ്ങളോട് ആഹ്വാനം ചെയ്തു. രാജ്യത്ത് …
സ്വന്തം ലേഖകൻ: 18 വയസ്സിന് മുകളില്‍ പ്രായമുള്ള മുഴുവന്‍ പേര്‍ക്കും കോവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസിനായുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. കുവൈത്തില്‍ അംഗീകാരമുള്ള ഏതെങ്കിലും വാക്‌സിന്റെ രണ്ടു ഡോസുകള്‍ എടുത്തവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുക. ഇനി മുതല്‍ 18ന് മുകളിലുള്ളവര്‍ക്കും ആരോഗ്യമന്ത്രാലയത്തിന്റെ വാക്സിനേഷന്‍ പോര്‍ട്ടല്‍ വഴി സ്ലോട്ട് ബുക്ക് ചെയ്യാമെന്നു അധികൃതര്‍ അറിയിച്ചു. രണ്ടാമത്തെ ഡോസ് എടുത്ത് …
സ്വന്തം ലേഖകൻ: യുകെയിൽ സ്ത്രീകളുടെ സംരക്ഷണത്തിനായി ഒരു പുതിയ എമർജൻസി നമ്പർ അവതരിപ്പിച്ച് ഹോം സെക്രട്ടറി പ്രീതി പട്ടേൽ. ക്രിസ്തുമസ് ആകുമ്പോഴേക്കും പുതിയ ഹെൽപ്പ്ലൈൻ പ്രവർത്തനക്ഷമമാകുമെന്നും പട്ടേൽ വ്യക്തമാക്കി. സാറാ എവറാർഡിന്റെ കൊലപാതകത്തിൽ ഉയരുന്ന ജനരോഷത്തിന് മറുപടിയായാണ് ‘വാക്ക് മി ഹോം സർവീസ്’ എന്ന പദ്ധതി സ്ത്രീകൾക്കായി അവതരിപ്പിച്ചത്. പദ്ധതി പ്രകാരം താല്പര്യമുള്ള സ്ത്രീകൾക്ക് അവരുടെ …
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിലെ കുന്ദൂസിൽ മുസ്ലീം ഷിയാ പള്ളിയിലുണ്ടായ ചാവേറാക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെ ഗൊസാർ – ഇ – സെയ്ദ് അബാദ് പള്ളിയിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ സ്ഫോടനത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ആണെന്ന് …
സ്വന്തം ലേഖകൻ: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ കാലാവധി കഴിഞ്ഞ പാസ്‌പോർട്ടുകൾ പുതുക്കാൻ അവസാന നിമിഷം വരെ കാത്തിരിക്കരുതെന്ന് ദുബായിലെ കോൺസുലേറ്റിലെ പാസ്പോർട്ട് വിഭാഗം നിർദേശിച്ചു. കാലാവധി തീരുന്നതിന് ഒരു വർഷം മുമ്പ് വരെ പാസ്പോർട്ട് പുതുക്കാവുന്നതാണ്. പലരും കാലഹരണപ്പെടുന്നതുവരെ കാത്തിരിക്കുന്നത് കാണാം. അവസാന നിമിഷത്തെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ പുതുക്കൽ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്ന് പാസ്പോർട്ട്, വിദ്യാഭ്യാസം, …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ ഷാര്‍ജയിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ സ്‌കൂളുകളില്‍ നേരിട്ടുള്ള ക്ലാസ്സുകള്‍ ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എമിറേറ്റിലെ സ്വകാര്യ സ്‌കൂള്‍ റെഗുലേറ്ററി സമിതിയായ ഷാര്‍ജ പ്രൈവറ്റ് എഡ്യുക്കേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കമ്മിറ്റി ഷാര്‍ജയിലെ കോവിഡ് …
സ്വന്തം ലേഖകൻ: യു എ ഇയിലെ എയർലൈൻ മേഖലയിൽ തൊഴിൽ സാധ്യത വർധിക്കുന്നു. നൂറുകണക്കിന് ഒഴിവുകളാണ് വിമാനകമ്പനികൾ ദിവസങ്ങൾക്കകം പ്രഖ്യാപിച്ചത്. ഗൾഫ് രാജ്യങ്ങളിൽ കോവിഡ് പ്രതിദിന കണക്കുകൾ കുറയുന്നതും സഞ്ചാരികളുടെ ഒഴുക്ക് വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞമാസം എമിറേറ്റ്സ് ഗ്രൂപ്പ് 3600 ഒഴിവുകളാണ് പ്രഖ്യാപിച്ചത്. ക്രൂ അംഗങ്ങള്‍, എയർപോർട്ട് ജീവനക്കാര്‍ എന്നി ഒഴിവുകളാണ് എമിറേറ്റ്സ് പ്രഖ്യാപിച്ചത്. ദുബായിലെ ഹബ്ബിലേക്കായിരുന്നു …
സ്വന്തം ലേഖകൻ: രാജ്യത്ത് മറ്റുള്ളവരുടെ പേരില്‍ വ്യാജമായി നടത്തുന്ന ബിനാമി ബിസിനസുകളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് വന്‍ ഓഫറുകളുമായി സൗദി അറേബ്യ. ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്ന ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനു പുറമെ ബിനാമി സ്ഥാപനങ്ങളില്‍ നിന്ന് പിഴയായി ഈടാക്കുന്ന സംഖ്യയില്‍ നിന്നുള്ള ഒരു വിഹിതവും അവര്‍ക്ക് നല്‍കും. ഇത്തരം …