സ്വന്തം ലേഖകൻ: സൗദിയിലെ ജിസാൻ കിങ് അബ്ദുള്ള വിമാനത്താവളത്തിലേക്ക് ഹൂതികളയച്ച ഡ്രോൺ ആക്രമണത്തിൽ പത്ത് പേർക്ക് പരിക്ക്. സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ ആണ് വിമാനത്താവളത്തിൽ എത്തിയത്. ഇതോടെ വിമാനത്താവളത്തിന്റെ ചില്ലുകൾ തകർന്നു. യാത്രക്കാരും വിമാനത്താവള ജീവനക്കാരുമടക്കം പത്ത് പേർക്ക് പരിക്കേറ്റു. ആറ് സൗദി പൗരന്മാർക്കും വിമാനത്താവള ജീവനക്കാരായ മൂന്ന് ബംഗ്ലാദേശികൾക്കും ഒരു സുഡാനി പൗരനുമാണ് …
സ്വന്തം ലേഖകൻ: ഖത്തറിലെ സ്‌കൂളുകളുടെ മധ്യകാല അവധി അടുത്തു വരുന്ന പശ്ചാത്തലത്തിൽ പൗരന്മാർക്കും പ്രവാസി താമസക്കാർക്കും യാത്രാ പാക്കേജ് പ്രഖ്യാപിച്ച് ഖത്തർ എയർവേയ്‌സ് ഹോളിഡേയ്‌സ്. ‘സ്‌കൂൾസ് ഔട്ട്’ എന്ന പേരിലുള്ള പാക്കേജിൽ കോവിഡ് വ്യാപനം കുറഞ്ഞ ഗ്രീൻ പട്ടികയിലുള്ള രാജ്യങ്ങളിലേക്കാണ് യാത്ര ഒരുക്കിയിരിക്കുന്നത്. ഇറ്റലി, യുകെ, തുർക്കി, ഒമാൻ, ദുബായ്, ജോർജിയ, മാലദ്വീപ് തുടങ്ങി ഒട്ടേറെ …
സ്വന്തം ലേഖകൻ: ശൈത്യകാലത്തെ കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി യുകെയിലെ സ്കൂളുകളിൽ മാസ്ക് നിർബന്ധമാക്കാൻ സർക്കാർ ആലോചന. വിദ്യാഭ്യാസ സെക്രട്ടറി നദീം സഹാവിയാണ് ഇതുസംബന്ധിച്ച് സൂചന നൽകിയത്. നിലവിൽ ഇംഗ്ലണ്ടിലെ സ്കൂളുകളിൽ മാസ്ക് നിർബന്ധമല്ല. മാസ്ക് ധരിക്കാൻ അധ്യാപകർ കുട്ടികളെ പ്രോൽസാഹിപ്പിക്കുന്നുണ്ടെങ്കിലും നിയമം മൂലം നിർബന്ധമാക്കിയിട്ടില്ല. ഇതു മാറ്റി സ്കൂളുകളിൽ മാസ്ക് ധരിക്കുന്നതു നിർബന്ധമാക്കാനാണ് ആലോചന. സ്കൂളുകളും …
സ്വന്തം ലേഖകൻ: ഓക്സ്ഫെഡ് വാക്സീന്റെ ഇന്ത്യൻ പതിപ്പായ കോവിഷീൽഡ് വാക്സീൻ എടുത്തവർക്ക് ബ്രിട്ടൻ ഏർപ്പെടുത്തിയിരുന്ന പത്തുദിവസത്തെ ഹോം ക്വാറന്റീൻ ഒഴിവാക്കി. ഈമാസം 11ന് പുലർച്ചെ നാലു മുതൽ ബ്രിട്ടന്റെ തീരുമാനം പ്രാബല്യത്തിലാകും. കോവിഷീൽഡ് വാക്സീൻ എടുത്തവർക്ക് ബ്രിട്ടൻ ക്വാറന്റീൻ നിർബന്ധമാക്കിയതോടെ സമാനമായ രീതിയിൽ ബ്രിട്ടന്റെ ആസ്ട്ര സെനിക്ക വാക്സീൻ എടുത്തവർക്ക് ഇന്ത്യയും പത്തു ദിവസത്തെ ഹോം …
സ്വന്തം ലേഖകൻ: ആഗോള പൗരത്വവും താമസ ഉപദേശക സ്ഥാപനവുമായ ഹെന്‍ലി & പാര്‍ട്ണേഴ്സ് ലോകത്തിലെ ഏറ്റവും അഭിലഷണീയമായ പാസ്പോര്‍ട്ടുകളെക്കുറിച്ചുള്ള ത്രൈമാസ റിപ്പോര്‍ട്ട് പുറത്തുവിട്ടു. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ യൂറോപ്പ് ആധിപത്യം പുലര്‍ത്തുന്നു. റാങ്കിംഗിന്റെ മുകളിലുള്ള ജപ്പാന്‍, സിംഗപ്പൂര്‍ പാസ്പോര്‍ട്ടുപയോഗിച്ച് 192 സ്ഥലങ്ങളിലേക്ക് വീസ രഹിതമായി യാത്ര ചെയ്യാന്‍ കഴിയും. 2021ലെ അവസാന പാദത്തില്‍ …
സ്വന്തം ലേഖകൻ: ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തും മുന്‍ഭാര്യയുടെ ഫോണ്‍ ചോര്‍ത്തിയെന്ന് ബ്രിട്ടീഷ് കോടതി കണ്ടെത്തി. ജോര്‍ദാന്‍ രാജാവായിരുന്ന ഹുസൈന്‍ ബിന്‍ തലാലിന്റെ മകളും നിലവിലെ രാജാവായ അബ്ദുള്ള രണ്ടാമന്റെ അര്‍ധ സഹോദരിയുമായ ഹയ രാജകുമാരിയുടെ ഫോണ്‍ ചോര്‍ത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇസ്രായേല്‍ കമ്പനിയായ എന്‍.എസ്.ഒ ഗ്രൂപ്പിന്റെ പെഗാസസ് …
സ്വന്തം ലേഖകൻ: കോവിഡ് ഭീഷണിയില്ലാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ പട്ടിക (ഗ്രീൻ ലിസ്റ്റ്) അബുദാബി പരിഷ്ക്കരിച്ചു. എല്ലാ ഗൾഫ് രാജ്യങ്ങളും ഇടംപിടിച്ച പട്ടികയിൽ ഇത്തവണയും ഇന്ത്യയില്ല. ഗ്രീൻ രാജ്യങ്ങളിൽ നിന്നു അബുദാബിയിലേക്കു വരുന്നവർക്ക് ക്വാറന്റീൻ വേണ്ട. വാക്സീൻ എടുത്തവരാണെങ്കിൽ അബുദാബി വിമാനത്താവളത്തിൽ എത്തിയാലും ആറാം ദിവസവും പിസിആർ എടുത്താൽ മതി. അതേസമയം കൊവിഡില്‍ നിന്നും രാജ്യം …
സ്വന്തം ലേഖകൻ: ഇന്ത്യയിലെ അതിസമ്പന്നരുടെ ഫോബ്സ് പട്ടികയിൽ പ്രവാസി വ്യവസായികളിൽ എം.എ. യൂസഫലിയും രവി പിള്ളയും. വ്യക്തിഗത അടിസ്ഥാനത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഏറ്റവും സമ്പന്നനായ മലയാളി. അഞ്ചു ബില്യൺ ഡോളറോടെ (37,500 കോടി രൂപ) ഇന്ത്യയിൽ 38–ാം സ്ഥാനത്താണ് അദ്ദേഹം. 2.5 ബില്യൺ ഡോളറാണ് (18744 കോടിയിൽ അധികം രൂപ) ആർപി …
സ്വന്തം ലേഖകൻ: ഒമാനില്‍ ഷഹീൻ ചുഴലിക്കാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടത്തിയാതായി ദേശിയ ദുരന്ത നിവാരണ സമിതി അറിയിച്ചു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി.കാണാതായ മറ്റുള്ളവർക്കായി തിരച്ചിൽ നടന്ന് കൊണ്ടിരിക്കുകയാണ്. വടക്ക്-തെക്ക് ബാത്തിനകളിൽ ഏഴുപേരും ഞായറാഴ്ച മസ്കത്ത് ഗവർണറേറ്റില്‍ അൽ അമീറാത്തിലെ വെള്ളക്കെട്ടിൽ വീണ് ഒരു കുട്ടിയും, റുസൈൽ ഇൻഡസ്ട്രിയൽ ഏരിയയിൽ …
സ്വന്തം ലേഖകൻ: മസ്കത്ത് നഗരത്തിലെ എല്ലാ ഇന്ത്യൻ സ്കൂളുകളും ഒക്ടോബർ പത്തു മുതൽ തുറന്ന് പ്രവർത്തിക്കും.നീണ്ട ഇടവേളക്ക് ശേഷം ഈ മാസം മൂന്നിന്ന് മസ്കത്ത് നഗരത്തിലെ ഇന്ത്യൻ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കേണ്ടതായിരുന്നു. എന്നാൽ ഷഹീൻ ചുഴലിക്കാറ്റ് ഭീഷണി കാരണം സ്കൂൾ തുറക്കുന്നത് ഒരാഴ്ചത്തേക്ക് നീട്ടുകയായിരുന്നു. മസ്കത്ത്, അൽ ഗുബ്റ ഇന്ത്യൻ സ്കൂളുകളിൽ 12ാം ക്ലാസ് മാത്രമാണ് …