1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 9, 2021

സ്വന്തം ലേഖകൻ: സൗദിയിലെ ജിസാൻ കിങ് അബ്ദുള്ള വിമാനത്താവളത്തിലേക്ക് ഹൂതികളയച്ച ഡ്രോൺ ആക്രമണത്തിൽ പത്ത് പേർക്ക് പരിക്ക്. സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ ആണ് വിമാനത്താവളത്തിൽ എത്തിയത്. ഇതോടെ വിമാനത്താവളത്തിന്റെ ചില്ലുകൾ തകർന്നു. യാത്രക്കാരും വിമാനത്താവള ജീവനക്കാരുമടക്കം പത്ത് പേർക്ക് പരിക്കേറ്റു.

ആറ് സൗദി പൗരന്മാർക്കും വിമാനത്താവള ജീവനക്കാരായ മൂന്ന് ബംഗ്ലാദേശികൾക്കും ഒരു സുഡാനി പൗരനുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിൽ ഇറാൻ പിന്തുണയുള്ള ഹൂതികളാണെന്ന് സൗദി സഖ്യസേന ആരോപിച്ചു. സംഭവത്തിന് ശേഷം വിമാന സർവീസുകൾ സാധാരണ നിലയിൽ ആയിട്ടുണ്ട്.

യമൻ അതിർത്തിയോട് ചേർന്നുള്ള അബഹ, ജിസാൻ വിമാനത്താവളങ്ങളെ ലക്ഷ്യം വെച്ച് ഹൂതികൾ ആക്രമണം നടത്തുന്നത് പതിവായിട്ടുണ്ട്. സൗദി സഖ്യസേന മിസൈൽ പ്രതിരോധ സംവിധാനമുപയോഗിച്ച് ഇവ തകർക്കാറാണ് പതിവ്. യമനിലെ യുദ്ധം അവസാനിപ്പിക്കാൻ സൗദി നടത്തുന്ന ശ്രമങ്ങളുമായി ഹൂതികൾ സഹകരിക്കാത്തതിനാൽ ഏറ്റുമുട്ടൽ നീളുകയാണ്.

ആക്രമണത്തെ അപലപിച്ച് വിവിധ രാജ്യങ്ങളും സൗദിക്കൊപ്പം രംഗത്തുണ്ട്.സൗദിയിലെ ജിസാൻ വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ഡ്രോൺ ആക്രമണത്തിൽ പത്ത് പേർക്ക് പരിക്ക്; വിമാനത്താവളത്തിന്റെ ചില്ലുകൾ തകർന്നതായും റിപ്പോട്ടുകളുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.