1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 8, 2021

സ്വന്തം ലേഖകൻ: ഒമാനില്‍ ഷഹീൻ ചുഴലിക്കാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടത്തിയാതായി ദേശിയ ദുരന്ത നിവാരണ സമിതി അറിയിച്ചു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി.കാണാതായ മറ്റുള്ളവർക്കായി തിരച്ചിൽ നടന്ന് കൊണ്ടിരിക്കുകയാണ്.

വടക്ക്-തെക്ക് ബാത്തിനകളിൽ ഏഴുപേരും ഞായറാഴ്ച മസ്കത്ത് ഗവർണറേറ്റില്‍ അൽ അമീറാത്തിലെ വെള്ളക്കെട്ടിൽ വീണ് ഒരു കുട്ടിയും, റുസൈൽ ഇൻഡസ്ട്രിയൽ ഏരിയയിൽ കെട്ടിടം തകർന്ന് രണ്ട് ഏഷ്യക്കാരും മരിച്ചിരുന്നു. ചുഴലിക്കാറ്റി‍ൻറ ആഘാതം ഏറെ ബാധിച്ചത് ഒമാെൻറ വടക്കൻ മേഖലയെലായാണ്. ഈ മേഖലയിലെ ബാത്തിന ഗവർണറേറ്റുകളിൽ ശഹീന്‍ വ്യാപക നാശമാണ് വിതച്ചത്. നിരവധി വീടുകൾ വാസ യോഗ്യമല്ലാതായി.

മലയാളികളുടേതടക്കം നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങളാണ് തകർന്നത്. ചെളിയും വെള്ളവും കയറി വീടുകളും കടകളും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. റോയൽ ഒമാൻ പൊലീസിെൻറയും വിവിധ സൈനിക വിഭാഗങ്ങളുടെയും നേതൃത്വത്തിൽ സാധരണക്കാരുടെ ജീവിതം തിരിച്ച് കൊണ്ടുവരാനായി ഊർജിത ശ്രമങ്ങളാണ് നടത്തുന്നത്.

ഷഹീൻ ചു​ഴ​ലി​ക്കാ​റ്റി​ൽ പാ​സ്​​പോ​ർ​ട്ട​ട​ക്ക​മു​ള്ള രേ​ഖ​ക​ൾ ന​ഷ്​​ട​പ്പെ​ട്ട ഇ​ന്ത്യ​ക്കാ​ർ​ക്ക് എ​ത്ര​യും വേ​ഗം ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ മു​നു മ​ഹാ​വ​ർ പ​റ​ഞ്ഞു. സ്ഥാ​ന​മൊ​ഴി​യു​ന്ന​തി​നു മു​മ്പാ​യി മ​സ്‌​ക​ത്തി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ന​ട​ത്തി​യ ഒ​ത്തു​കൂ​ട​ലി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ചു​ഴ​ലി​ക്കാ​റ്റി​െൻറ കെ​ടു​തി​ക​ളി​ൽ​നി​ന്ന്​ മോ​ച​നം നേ​ടാ​ൻ ഒ​മാ​ന് വേ​ണ്ട എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കും. ഇ​ന്ത്യ-​ഒ​മാ​ൻ ന​യ​ത​ന്ത്ര​ബ​ന്ധം ശ​ക്ത​മാ​യി മു​ന്നേ​റു​ക​യാ​ണ്. ഇ​തി​ൽ പ​ല കാ​ര്യ​ങ്ങ​ളി​ലും ത​നി​ക്കു ഭാ​ഗ​ഭാ​ക്കാ​കാ​ൻ ക​ഴി​ഞ്ഞു എ​ന്ന​തി​ൽ അ​ഭി​മാ​ന​മു​ണ്ട്. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ സ​മ​യ​ത്ത്​ ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​നു ന​ൽ​കി​യ പി​ന്തു​ണ​ക്കും സ്നേ​ഹ​ത്തി​നും സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​നും ഒ​മാ​നി ജ​ന​ത​ക്കും പ്ര​ത്യേ​ക ന​ന്ദി അ​റി​യി​ക്കു​ന്നു. മ​ഹാ​മാ​രി​ക്കാ​ല​ത്ത്​ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ പ​ര​സ്പ​രം സ​ഹാ​യി​ച്ചാ​ണ്​ മു​ന്നോ​ട്ടു​പോ​യ​തെ​ന്നും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു.

നേ​ര​ത്തേ പ്ര​കൃ​തി​ദു​ര​ന്തം ഉ​ണ്ടാ​യ സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ എം​ബ​സി പ്ര​തി​നി​ധി​ക​ൾ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. മൂ​ന്നു വ​ർ​ഷ​ത്തെ ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​നു​ശേ​ഷം അ​ടു​ത്ത ആ​ഴ്ച മു​നു മ​ഹാ​വ​ർ ഒ​മാ​നോ​ട് വി​ട​പ​റ​യും. മാ​ല ദ്വീ​പി​ലെ ഹൈ​ക​മീ​ഷ​ണ​ർ ആ​യാ​ണ് പു​തി​യ നി​യ​മ​നം. ഒ​മാ​നി​ലെ പു​തി​യ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി​യാ​യി അ​മി​ത് നാ​രം​ഗ് ഈ ​മാ​സം ത​ന്നെ ചു​മ​ത​ല​യേ​ൽ​ക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.