സ്വന്തം ലേഖകൻ: മൂന്നിനും 17നുമിടെ പ്രായമുള്ള കുട്ടികളില്‍ ‘കൊറോണവാക്’ വാക്സിന്‍റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി ചൈന. ചൈനീസ് കമ്പനിയായ സിനോവാകാണ് കൊറോണവാക് നിര്‍മിക്കുന്നത്. കുട്ടികളില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി വാക്‌സിന് ലഭിച്ചതായി സിനോവാക് ചെയര്‍മാനാണ് മാധ്യമങ്ങളെ അറിയിച്ചത്. വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ സിനോവാക് പൂര്‍ത്തിയാക്കിയിരുന്നു. മൂന്നിനും 17നുമിടെ പ്രായമുള്ള നൂറുകണക്കിനുപേര്‍ പരീക്ഷണത്തിന്റെ …
സ്വന്തം ലേഖകൻ: അൽ ഖായിദയുടെ പ്രധാന നേതാക്കളുടെയെല്ലാം താവളം അഫ്‌ഗാൻ–പാക്കിസ്ഥാൻ അതിർത്തിയിലെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട്. അൽ ഖായിദ നേതാവ് അയ്‌മാൻ അൽ സവാഹിരി അവശനിലയിൽ ജീവനോടെയുണ്ടാകാനാണു സാധ്യതയെന്നും റിപ്പോർട്ടിൽ പറയുന്നു. അഫ്ഗാനിൽ താലിബാന്റെ തണലിൽ കാണ്ഡഹാർ, ഹെൽമന്ദ്, നിമ്രൂസ് എന്നീ പ്രവിശ്യകൾ കേന്ദ്രീകരിച്ചാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഭീകരസംഘടനയുടെ പ്രവർത്തനം. അസുഖം ബാധിച്ചു സവാഹിരി മരിച്ചുവെന്ന …
സ്വന്തം ലേഖകൻ: ആരോഗ്യ, ഗതാഗത, നിർമാണ മേഖലകളിൽ കൂടുതൽ സ്വകാര്യവത്കരണത്തിന് സൗദി അറേബ്യ ശ്രമം തുടങ്ങി. വിമാനത്താവളങ്ങളിൽ ഇതിന്റെ ഭാഗമായി സ്വകാര്യവത്കരണം വേഗത്തിലാക്കും. വരാനിരിക്കുന്ന ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള പരിപാടിയിൽ സംസാരിക്കവേയാണ് സൗദി ധനകാര്യ മന്ത്രി പദ്ധതികൾ വിശദീകരിച്ചത്. സ്വകാര്യ മേഖലയുടെ സഹകരണത്തോടെ വിവിധ മേഖലകളിൽ പുതിയ പദ്ധതികളാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള …
സ്വന്തം ലേഖകൻ: കടുത്ത ചൂടിൽ യുഎഇ പൊള്ളുന്നു. വെള്ളിയാഴ്ച 51 ഡിഗ്രി സെൽഷ്യസ് ആയിരുന്നു അൽഐനിലെ സ്വൈഹാനിലെ കൂടിയ താപനില. ചൂട് കൂടിയതോടെ ആരോഗ്യസുരക്ഷാ കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണമെന്ന് ഡോക്ടർമാർ അറിയിച്ചു. തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരും പുറത്തു പോകുന്നവരും വാഹനമോടിക്കുന്നവരും ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്. കടുത്ത ചൂടുള്ളപ്പോൾ സൂര്യപ്രകാശം നേരിട്ട് ഏൽക്കുംവിധം പുറത്ത് ഇറങ്ങുന്നത് …
സ്വന്തം ലേഖകൻ: ഇന്ത്യയിലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നുവെന്ന് റിപ്പോർട്ട്. രണ്ടു മാസത്തിനിടെയുള്ള ഏറ്റവും കുറവ് കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ റജിസ്റ്റർ ചെയ്തത് 1.14 ലക്ഷം കേസുകൾ മാത്രമാണ്. ചികിൽസയിലുള്ളവരുടെ എണ്ണം 14.77 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. 1.89 ലക്ഷം പേരാണ് ഇന്നലെ മാത്രം രോഗമുക്തരായത്. രാജ്യത്ത് 23 കോടി …
സ്വന്തം ലേഖകൻ: യുകെയിൽ എല്ലാ കണ്ണുകളും ജൂൺ 21ലേക്ക്. രാജ്യത്ത് പുതിയ കോവിഡ് കേസുകൾ ദിനംപ്രതി വർദ്ധിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് റോഡ്മാപ്പിലെ ലോക്ക്ഡൗൺ പിൻ വലിക്കാനുള്ള ഡെഡ്ലൈൻ ചർച്ചയാകുന്നത്. ഇന്നലെ മാത്രം ആറായിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മേയ് 17 ന് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഭാഗികമായി അവസാനിപ്പിച്ചതിന് ശേഷമാണ് കേസുകളുടെ എണ്ണത്തിലും വര്ധനവുണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ …
സ്വന്തം ലേഖകൻ: യു.എസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ വീണ്ടും പ്രഹരിച്ച് സമൂഹ മാധ്യമങ്ങൾ. ട്രംപിന്‍റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കീണ്ടുകൾ രണ്ടു വർഷത്തേക്ക് റദ്ദാക്കിയാണ് പുതിയ അടി. അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ ഭരണസിരാകേന്ദ്രമായ കാപിറ്റോളിൽ അതിക്രമം അഴിച്ചുവിടാൻ പ്രേരിപ്പിച്ച് പോസ്റ്റിട്ടതിനെ തുടർന്ന് കഴിഞ്ഞ ജനുവരിയിൽ അനിശ്ചിത കാലത്തേക്ക് സമൂഹ മാധ്യമങ്ങളിൽ വിലക്ക് വീണിരുന്നു. …
സ്വന്തം ലേഖകൻ: യുഎഇ പ്രവേശനവിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് നാട്ടിൽ കുടുങ്ങിയ പ്രവാസികൾ വീസ കാലാവധി തീരുന്നതോർത്ത് വിഷമിക്കേണ്ടെന്നും അനുകൂലമായ മാനുഷിക പരിഗണന യുഎഇ അധികൃതരിൽ നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ.അമൻ പുരി വ്യക്തമാക്കി. യുഎഇയിലേക്ക് മടങ്ങാനാവാതെ ധാരാളം പ്രവാസികൾ വിഷമിക്കുന്നുണ്ടെന്ന് എംബസിക്കും കോൺസുലേറ്റിനും അറിയാം. ഇവരുടെ കാര്യം യുഎഇ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും …
സ്വന്തം ലേഖകൻ: ബഹ്റൈനിലും യു.എ.ഇയും വ്യാപകമായി വിതരണം ചെയ്യപ്പെട്ട ചൈനീസ് വാക്സിൻ സൗദിയുടെ അംഗീകൃത പട്ടികയിൽ ഉൾപ്പെടാത്തതിനാൽ അനവധി പേരുടെ സൗദി പ്രവേശനം തടസ്സമാകുന്നു. ജി.സി.സി രാജ്യങ്ങളിൽ കച്ചവട ശൃംഖലയുള്ളവരും ബഹ്ൈറനിൽ താമസിച്ച് സൗദിയിൽ ജോലിചെയ്യുന്നവരുമാണ് ഏറ്റവും കൂടുതൽ പ്രയാസത്തിലായിരിക്കുന്നത്. വാക്സിൻ സ്വീകരിച്ചവരാെണങ്കിലും സൗദിയിൽ അംഗീകാരം ഇമില്ലാത്തതിനാൽ ഇവർ സൗദിയിൽ എത്തിയാൽ ഏഴു ദിവസം ഇൻസ്റ്റിറ്റ്യൂഷൻ …
സ്വന്തം ലേഖകൻ: കോവിഡ് പരിശോധനക്ക് അമിത ചാർജ് ഈടാക്കുന്നതിനെതിരെ ഒമാനിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് ഉപഭോക്തൃ സംരക്ഷണ വകുപ്പിെൻറ മുന്നറിയിപ്പ്. കോവിഡ് സാഹചര്യത്തിൽ ജനങ്ങളെ ചൂഷണം ചെയ്യുന്ന സ്വകാര്യ സ്ഥപനങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്നും നപടിയുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. ചില പരിശോധന കേന്ദ്രങ്ങൾ ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ച നിരക്കിൽ കൂടുതൽ ഈടാക്കുന്നതായി ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് കർശനനിലപാടുമായി വകുപ്പ് രംഗത്തെത്തിയത്. വിവിധ സ്ഥാപനങ്ങളിലെ …