സ്വന്തം ലേഖകൻ: പതിറ്റാണ്ടുകൾ നീണ്ട ആധിപത്യം അവസാനിപ്പിച്ച് സൈനിക പിന്മാറ്റത്തിനൊരുങ്ങുന്ന അമേരിക്ക വീണ്ടും അഫ്ഗാനിസ്താൻ ആക്രമിച്ചേക്കുമെന്ന് സൂചന. അടുത്ത സെപ്റ്റംബർ 11നകം എല്ലാ സൈനികരെയും അഫ്ഗാനിസ്താനിൽനിന്ന് പിൻവലിക്കുമെന്നായിരുന്നു പ്രസിഡന്‍റ് ജോ ബൈഡന്‍റെ പ്രഖ്യാപനം. എന്നാൽ, യു.എസ് സൈന്യം മടങ്ങുന്നതോടെ കരുത്തരായ താലിബാൻ കാബൂൾ ഉൾപെടെ പിടിക്കുമെന്ന ഭീഷണി നിലനിൽക്കുകയാണ്. നിലവിൽ പിന്മാറ്റത്തിനു ശേഷം അഫ്ഗാൻ ഔദ്യോഗിക …
സ്വന്തം ലേഖകൻ: ടിക് ടോക്, വിചാറ്റ് ഉള്‍പ്പടെയുളള ആപ്പുകള്‍ക്ക് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് ഏര്‍പ്പെടുത്തിയ നിരോധനം റദ്ദാക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവെച്ചു. യുഎസ് ആപ്പ് സ്റ്റോറുകളില്‍ നിന്ന് ചില ചൈനീസ് ആപ്ലിക്കേഷനുകളെ തടഞ്ഞ് അതിന് യു.എസ്സില്‍ വിലക്ക് ഏര്‍പ്പെടുത്തി 2020-ല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരവധി എക്‌സിക്യൂട്ടീവ് …
സ്വന്തം ലേഖകൻ: അമേരിക്കയിൽ കൂട്ടത്തോടെ എത്തിയ ചീവീട് കൂട്ടം പ്രസിഡന്റ് ജോ ബൈഡനെയും ലക്ഷ്യമിട്ടു. വിമാനത്തിൽ കയറാനെത്തിയ ബൈഡന്റെ പിൻകഴുത്തിലാണ് ചീവീട് പിടുത്തമിട്ടത്. ബൈഡനു മുന്നേ പറക്കേണ്ട മാധ്യമപ്രവർത്തകരുടെ വിമാനത്തിന്റെ എൻജിനിൽ ആയിരക്കണത്തിന് ചീവീടുകൾ കയറിയിയതോടെ മാധ്യമപ്രവർത്തകരുടെ വിമാനം 5 മണിക്കൂറാണ് വൈകിയത്. ചുവന്ന കണ്ണും സുതാര്യമായ ചിറകുകളുമുള്ള ചീവീട് അപകടകാരികളല്ല. ചെടികളുടെ നീര് ഊറ്റിക്കുടിച്ചാണു …
സ്വന്തം ലേഖകൻ: ഡിജിറ്റൽ കറൻസിയായ ബിറ്റ്കോയിന് അംഗീകാരം നൽകുന്ന ലോകത്തെ ആദ്യ രാജ്യമായി മധ്യ അമേരിക്കയിലെ എൽ സാൽവദോർ. 90 ദിവസത്തിനകം ഇതു നിയമമാകുന്നതോടെ ഡിജിറ്റൽ കറൻസി വിനിമയം നിയമവിധേയമാകും. നിലവിലെ കറൻസിയായ ഡോളർ തുടരും. കംപ്യൂട്ടർ സാങ്കേതിക വിദ്യയിലെ ഗോപ്യ ഭാഷാസങ്കേതം (encrypting) ഉപയോഗിച്ചു നിർമിച്ച സാങ്കൽപിക നാണയമാണു ക്രിപ്റ്റോ കറൻസി എന്ന ഡിജിറ്റൽ …
സ്വന്തം ലേഖകൻ: വാക്സിനേഷൻ പ്രായപരിധി 58 വയസ്സാക്കി കുറച്ച് സൗദി. നേരത്തെ ഇത് 60 വയസായിരുന്നു. വരും ദിവസങ്ങളിൽ ഇനിയും ഇളവ് ഉണ്ടാകുമെന്നും രണ്ടാം ഡോസ് വാക്സീൻ വ്യാപകമായി മുഴുവൻ ആളുകൾക്കും ഉടൻ ലഭ്യമായിത്തുടങ്ങുമെന്നും അധികൃതർ സൂചന നൽകി. ഇന്ത്യയിൽ നിന്നു നേരിട്ടുള്ള യാത്രാ വിലക്കു നിലനിൽക്കുന്നതോടൊപ്പം പൂർണമായും വാക്സിനേഷൻ സ്വീകരിക്കാതെ എത്തുന്നവർ സൗദിയിൽ ഏഴു …
സ്വന്തം ലേഖകൻ: കോവിഡ് യാത്രാ നിയന്ത്രണങ്ങൾ മൂലം നാട്ടിൽ കുടുങ്ങിക്കിടക്കുന്ന വിദേശി അധ്യാപകർക്ക് കുവൈത്തിൽ പ്രവേശിക്കുന്നതിന് താൽക്കാലിക എൻട്രി വീസ നൽകും. സെപ്റ്റംബറിൽ അധ്യയനവർഷം ആരംഭിക്കുന്നതിന് മുൻപ് മുഴുവൻ അധ്യാപകരെയും കുവൈത്തിൽ എത്തിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് നീക്കം. 1900 അധ്യാപകർ അവരുടെ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് കണക്ക്. അത്തരക്കാരെ സംബന്ധിച്ച വിവരം വിദ്യാഭ്യാസ മന്ത്രാലയം അധികൃതർ ആഭ്യന്തര …
സ്വന്തം ലേഖകൻ: കോവിഡിൻ്റെ ഡെൽറ്റ വകഭേദത്തിൻ്റെ വ്യാപനം യുകെയിൽ പരത്തുമ്പോൾ റെഡ് ലിസ്റ്റിലായ ഇന്ത്യയുടെ മോചനം നീളുന്നു. നാൽപതു രാജ്യങ്ങളുടെ റെഡ് ലിസ്റ്റിലേക്ക് കഴിഞ്ഞദിവസം ശ്രീലങ്ക ഉൾപ്പെടെ പുതുതായി പത്തോളം രാജ്യങ്ങളെ കൂട്ടിച്ചേർത്തതോടെ ഇന്ത്യയുടെ എല്ലാ അയൽരാജ്യങ്ങളും ഈ ലിസ്റ്റിൽ ആയിക്കഴിഞ്ഞു.ഇതോടെ ഇന്ത്യയിൽനിന്നും നഴ്സുമാരുടെ റിക്രൂട്ട്മെന്റും ഉടനെ പുനഃരാരംഭിക്കാൻ ഇടയില്ല. ദിവസേനയുള്ള കോവിഡ് മരണം സ്ഥിരമായി …
സ്വന്തം ലേഖകൻ: കോവിഡിൻ്റെ ഡെൽറ്റ വകഭേദത്തിൻ്റെ വ്യാപനം ബ്രിട്ടനിലെ ഗ്രേറ്റർ മാഞ്ചെസ്റ്ററിലും ലങ്കാഷെയറിലും ആശങ്ക പരത്തി മുന്നേറുന്നു. വ്യാപനം രൂക്ഷമായതോടെ നോർത്ത് ഈസ്റ്റ് പ്രദേശങ്ങളിൽ ജനങ്ങൾക്ക് പ്രത്യേക നിർദ്ദേശങ്ങൾ നൽകി. പ്രദേശങ്ങൾക്കകത്തും പുറത്തേക്കുമുള്ള യാത്രകൾ കുറയ്ക്കാനും വീടിനകത്ത് കൂടിക്കാഴ്ച ഒഴിവാക്കാനും അധികൃതർ മുന്ന റിയിപ്പ് നൽകി. അതേസമയം ഡെൽറ്റ വേരിയന്റിലെ വ്യാപനം പിടിച്ചു നിർത്താൻ ഗ്രേറ്റർ …
സ്വന്തം ലേഖകൻ: യുകെ സർക്കാരിന്റെ കാലാവസ്ഥാ വ്യതിയാന പദ്ധതികൾ പ്രകാരം ഹാലോജൻ ലൈറ്റ് ബൾബുകളുടെ വിൽപ്പന സെപ്റ്റംബർ മുതൽ രാജ്യത്ത് നിരോധിക്കും. ഫ്ലൂറസെന്റ് ബൾബുകളുടെ നിരോധനവും ഇതിനു ശേഷമുണ്ടാകും. പ്രതിവർഷം 1.26 ദശലക്ഷം ടൺ കാർബൺ ബഹിർഗമനം കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. കൂടാതെ ഈ നീക്കം ഗാർഹിക ഉപയോക്താക്കൾക്ക് ചിലവ് കുറയ്ക്കുകയും ചെയ്യും. യൂറോപ്യൻ യൂണിയൻ …
സ്വന്തം ലേഖകൻ: അന്താരാഷ്ട്ര മാധ്യമങ്ങളുടെ വെബ് സൈറ്റുകൾ ഒരുമിച്ച് നിലച്ചു. ദി ഗാർഡിയൻ, സിഎൻഎൻ, ന്യൂയോർക്ക് ടൈംസ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളാണ് ഒരുമിച്ച് പ്രവർത്തനരഹിതമായത്. ആമസോൺ, പിന്ററസ്റ്റ്, എച്ച്ബിഒമാക്‌സ്, സ്‌പോട്ടിഫൈ എന്നീ ആപ്പുകളുടേയും പ്രവർത്തനം നിലച്ചിരുന്നു. അതേസമയം മറ്റ് അന്താരാഷ്ട്ര മാധ്യമങ്ങളായ റോയിറ്റേഴ്‌സ്, അസോസിയേറ്റഡ് പ്രസ് എന്നീ മാധ്യമങ്ങളുടെ സൈറ്റ് ലഭ്യമായിരുന്നു. ഈ മാധ്യമങ്ങളുടെ …