സ്വന്തം ലേഖകൻ: തൊഴിലാളികൾക്ക് വേനൽക്കാലത്ത് അനുവദിക്കുന്ന ഉച്ചവിശ്രമം ചൊവ്വാഴ്ച മുതൽ നിലവിൽ വരും. തുറസ്സായ സ്ഥലങ്ങളിലും വെയിലുള്ള ഇടങ്ങളിലും ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് നിർബന്ധമായും ഉച്ച 12.30 മുതൽ മൂന്ന് വരെയാണ് വിശ്രമമനുവദിക്കേണ്ടത്. സെപ്റ്റംബർ 15വരെ മൂന്നുമാസം ഈ നിയന്ത്രണം നിലവിലുണ്ടാകും. ചൂട് ഏറ്റവും വർധിക്കുന്ന സമയമായതിനാൽ തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ചാണ് മാനവ വിഭവശേഷി …
സ്വന്തം ലേഖകൻ: കോവിഡ് പശ്ചാത്തലത്തിൽ വിവിധരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് സൗദിയിലേക്ക് തിരിച്ചുവരുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാക്കുകയാണ് സൗദി ഭരണകൂടം. രാജകാരുണ്യത്തിലൂടെ വിദേശികളുടെ ഇഖാമയും റീഎൻട്രി വിസയും വിസിറ്റ് വിസയും സൗജന്യമായി പുതുക്കിനൽകുന്നതും ഇതിന്റെ ഭാഗമായാണ്. മാസങ്ങളായി ഇഖാമ പുതുക്കാനാകാതെ സൗദിയിലേക്ക് തിരിച്ചുവരാനാകില്ലെന്ന് ഉറപ്പാക്കിയവർക്ക് പോലും രാജകാരുണ്യം തുണയായി. കൂടാതെ വിദേശരാജ്യങ്ങളിൽ വച്ച് വാക്സിൻ സ്വീകരിച്ചവർക്ക് ഇൻസ്റ്റിറ്റിയൂഷണൽ …
സ്വന്തം ലേഖകൻ: യു.എ.ഇയിൽ ഫോൺ, ഇൻറർനെറ്റ് ബില്ലടക്കാൻ വൈകിയതിനെ തുടർന്ന് സർവിസ് നിർത്തലാക്കിയാൽ റീകണക്ഷൻ ഫീസ് കൂടി അടക്കേണ്ടിവരുമെന്ന് ടെലികോം കമ്പനിയായ ഇത്തിസാലാത്ത് അധികൃതർ അറിയിച്ചു. ബില്ലടക്കാൻ വൈകുന്നത് ഉപഭോക്താവിെൻറ ക്രെഡിറ്റ് സ്കോർ കുറക്കുമെന്നും ഇത് യു.എ.ഇയിലെ ബാങ്കുകളിൽ നിന്ന് വ്യക്തിഗത ധനകാര്യ സേവനങ്ങൾ നേടുന്നതിനെ സ്വാധീനിക്കുമെന്നും അധികൃതർ അറിയിച്ചു. ഇത്തിസാലാത്ത് എല്ലാ മാസവും ആദ്യമാണ് …
സ്വന്തം ലേഖകൻ: ഡെൽറ്റാ വേരിയൻ്റ് വില്ലനായതോടെ യുകെയിൽ അൺലോക്ക് റോഡ്മാപ്പ് ജൂലൈ 19 വരെ നീട്ടും. ഇംഗ്ലണ്ടിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കുന്നതിൽ നാല് ആഴ്ച കാലതാമസം പ്രഖ്യാപിക്കുന്നത് സ്വാതന്ത്ര്യത്തിലേക്കുള്ള അവസാനത്തെ നാഴികക്കല്ലാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിക്കുമെന്നാണ് സൂചന. കോവിഡ് നിയന്ത്രണങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യ പ്രഖ്യാപനം ജൂൺ 21 ന് നടത്താനാവുമെന്ന ശുഭാപ്തി വിശ്വാസത്തിൽ നിന്ന് …
സ്വന്തം ലേഖകൻ: യുഎഇയില്‍ തൊഴിലാളികള്‍ക്കു മധൃാഹ്‌ന വിശ്രമ നിയമം നാളെ (15) ആരംഭിക്കും. മൂന്നുമാസം നീണ്ടുനില്‍ക്കുന്ന നിയമം സെപ്റ്റംബർ 15ന് സമാപിക്കും. നിയമം ലംഘിക്കുന്ന തൊഴിലുടമകള്‍ക്ക് അരലക്ഷം ദിർഹം പിഴയടക്കം കടുത്ത നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. ഉച്ചയ്ക്കു 12.30 മുതല്‍ വൈകിട്ട് 3 വരെ തൊഴിലാളികളെ തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യിപ്പിക്കരുതെന്നാണു നിയമം. കമ്പനികള്‍ നിയമം …
സ്വന്തം ലേഖകൻ: അബുദബിയില്‍ പൊതു പരിപാടികളില്‍ പങ്കെടുക്കാനും പൊതു സ്ഥലങ്ങളില്‍ പ്രവേശിക്കാനും അല്‍ ഹൊസന്‍ ആപ്പില്‍ ഗ്രീന്‍സിഗ്‌നല്‍ വേണമെന്ന നിബന്ധന ചൊവ്വാഴ്ച മുതല്‍ നിലവില്‍ വരും. വാക്‌സിനെടുത്തവര്‍ക്കും കോവിഡ് നെഗറ്റീവാകുന്നവര്‍ക്കുമാണ് അല്‍ ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ പാസ് ലഭിക്കുക. പരിശോധനാ വേളയിലെ തിരക്ക് ഒഴിവാക്കാന്‍ പരിശീലനം സിദ്ധിച്ച കൂടുതല്‍ പേരെ നിയമിക്കാന്‍ വിവിധ മാളുകളും മറ്റും …
സ്വന്തം ലേഖകൻ: ഇസ്രയേലിൽ, തീവ്രവലതുപക്ഷ നിലപാടുകാരനായ നഫ്താലി ബെനറ്റ് (49) പ്രധാനമന്ത്രിയായി പ്രതിപക്ഷ സഖ്യം അധികാരമേറ്റു. 12 വർഷം പ്രധാനമന്ത്രിയായിരുന്ന ബെന്യമിൻ നെതന്യാഹു (71) ഇനി പ്രതിപക്ഷത്ത്. ത്രിശങ്കു സഭ മൂലം രണ്ടു വർഷത്തിനിടെ 4 പൊതു തിരഞ്ഞെടുപ്പുകൾ നടന്ന ഇസ്രയേലിൽ ഇതോടെ പുതിയ രാഷ്ട്രീയ ചരിത്രത്തിനു തുടക്കമായി. ഇടതു, വലതു, മധ്യ നിലപാടുകാരായ 8 …
സ്വന്തം ലേഖകൻ: വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റിന് അംഗീകാരം ലഭിക്കാത്തതിനാൽ വിദേശികളായ 12,000 എൻജിനീയർമാർ തൊഴിൽ വിപണിക്കു പുറത്തായെന്ന് കുവൈത്ത് എൻജിനിയേഴ്സ് സൊസൈറ്റി. കുവൈത്തിലെ തൊഴിൽ തന്ത്രങ്ങൾ വികസിപ്പിക്കുന്നതിന് ലോക ബാങ്ക് തയാറാക്കുന്ന ശുപാർശകളിൽ ഉൾപ്പെടുത്താൻ എൻജിനിയേഴ്സ് സൊസൈറ്റി നൽകിയ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. വിദേശി എൻജിനിയർമാരുടെ യോഗ്യതാ സർട്ടിഫിക്കറ്റിന് കുവൈത്ത് അംഗീകരിച്ച അക്രഡിറ്റേഷൻ ഏജൻസികളുടെ അംഗീകാരം …
സ്വന്തം ലേഖകൻ: ഈ വര്‍ഷം സെപ്തംബറില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് അറിയിച്ച ഖത്തറിലെ ആദ്യ ഇന്ത്യന്‍ സര്‍വകലാശാല ക്യാമ്പസിലേക്കുള്ള ഓണ്‍ലൈന്‍ അഡ്മിഷന്‍ നടപടികള്‍ ആരംഭിച്ചു. ഓണ്‍ലൈന്‍ വഴിയാണ് നടപടിക്രമങ്ങള്‍. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ www.miesppu.edu.qa എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള അഡ്മിഷന്‍ എന്‍ക്വയറി ഫോം പൂരിപ്പിച്ചു നല്‍കണം. ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, ബാച്ചിലര്‍ ഓഫ് കൊമേഴ്‌സ്, ബി.എ എക്കണോമിക്‌സ്, …
സ്വന്തം ലേഖകൻ: ഒമാനിൽ 18ന് മുകളിലുള്ള വിദേശികൾക്ക് പണം നൽകി വാക്സിനെടുക്കാം. ആരോഗ്യമന്ത്രാലയത്തിെൻറ ദേശീയ ഇമ്യൂണൈസേഷൻ കാമ്പയിനിൽ രജിസ്റ്റർ ചെയ്ത ആശുപത്രികളിലാണ് കോവിഡ് വാക്സിൻ ലഭ്യമാവുക. ആശുപത്രികളിൽ നേരിട്ടെത്തുന്നവർക്കും മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കും നിശ്ചിത തുക ഫീസ് അടച്ചാൽ വാക്സിൻ ലഭിക്കും. തുടക്കത്തിൽ 45 വയസ്സിന് മുകളിലുള്ള വിദേശികൾക്കായിരുന്നു സ്വകാര്യ ആശുപത്രികളിൽ വാക്സിനേഷൻ. എന്നാൽ, ഇന്നലെ …