സ്വന്തം ലേഖകൻ: ബ്രിട്ടനിലെ യുവസാമൂഹിക പ്രവർത്തകയും മലയാളിയുമായ അമിക ജോർജിന് ബ്രിട്ടിഷ് രാജ്ഞിയുടെ ബഹുമതി. രാജ്ഞിയുടെ ജന്മദിനത്തോടനബന്ധിച്ചു നൽകുന്ന മെംബർ ഓഫ് ദി ഓർഡർ ഓഫ് ദ് ബ്രിട്ടിഷ് എംപയർ (എംബിഇ) പുരസ്കാരമാണ് 21 വയസ്സുകാരിയായ അമിക നേടിയത്. ഈ വർഷം എംബിഇ പുരസ്കാരം നേടുന്ന 457 പേരിൽ ഏറ്റവും പ്രായം കുറഞ്ഞയാളാണ്. അമിക ഉൾപ്പെടെ …
സ്വന്തം ലേഖകൻ: രാഷ്ട്രങ്ങളുടെ ‘ചെറുസംഘ’ങ്ങള്‍ ലോകത്തിന്റെ വിധി നിര്‍ണയിക്കുന്ന കാലം അസ്തമിച്ചതായി ചൈന. ചൈനക്കെതിരെ ഒത്തൊരുമിച്ച് അണിനിരക്കാനുള്ള ജി-7 രാജ്യങ്ങളുടെ തീരുമാനത്തില്‍ ശക്തമായി പ്രതികരിച്ചു കൊണ്ടാണ് ചൈനയുടെ ഈ പ്രസ്താവന. ആഗോള പ്രശ്‌നങ്ങളില്‍ തീരുമാനമെടുക്കുന്ന കാര്യത്തില്‍ രാജ്യങ്ങളുടെ ചെറിയ കൂട്ടായ്മകൾ നിലനിര്‍ത്തി പോന്ന ആധിപത്യം അവസാനിച്ചിട്ട് കാലമേറെയായി എന്ന് ലണ്ടനിലെ ചൈനീസ് എംബസി വക്താവ് പറഞ്ഞു. …
സ്വന്തം ലേഖകൻ: ചൈനയുടെ ആഗോള സംരംഭങ്ങൾക്കെതിരെ മത്സരിക്കാൻ വികസ്വര രാജ്യങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനു പ്രത്യേക പദ്ധതിയുമായി ജി7 ഉച്ചകോടിയിൽ രാഷ്ട്ര തലവൻമാർ. ചൈനയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്ക് എതിരെയുള്ള അഭിപ്രായ രൂപീകരണവും ഉച്ചകോടിയിൽ നടന്നു. വെള്ളിയാഴ്ചയാണു കാര്‍ബിസ് ബേയില്‍ ജി 7 ഉച്ചകോടി ആരംഭിച്ചത്. ചൈനയിൽ നിലവിലുള്ള നിർബന്ധിത സേവനം അടക്കമുള്ള മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ …
സ്വന്തം ലേഖകൻ: ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്കുള്ള വിമാന സർവിസുകൾ നിലച്ചതോടെ നാട്ടിൽ കുടുങ്ങിയ പ്രവാസികൾ വിസ കാലാവധി കഴിയുന്നത് ഉൾപ്പെടെയുള്ള ഭീഷണികളുടെ നിഴലിലാണ്. യാത്ര വിലക്ക് കാരണം നാട്ടിൽ കുടുങ്ങിയവരുടെ വിസ കാലാവധി ഇൗ കാലയളവിൽ തീരുകയാണെങ്കിൽ സനദ് സെൻററുകൾ വഴി വിസ പുതുക്കാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. …
സ്വന്തം ലേഖകൻ: കുവൈത്തും ഇന്ത്യയും തമ്മില്‍ സംയുക്ത ഗാര്‍ഹിക തൊഴിലാളി റിക്രൂട്‌മെന്റ് എം ഒ യു വില്‍ ഒപ്പ് വച്ചു. ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികളുടെ സംരക്ഷണവും സുരക്ഷയും അവകാശങ്ങളും ഉറപ്പ് വരുത്തുന്ന ധാരണ പത്രത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, കുവൈത്ത് വിദേശ കാര്യമന്ത്രിയുടേയും സാന്നിധ്യത്തില്‍ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്യും, കുവൈത്ത് ഉപ …
സ്വന്തം ലേഖകൻ: ചൈനയിലെ പതിനഞ്ച് ആനകളുടെ പിന്നാലെയാണ് ഇപ്പോള്‍ അന്താരാഷ്ട്ര ശാസ്ത്ര ലോകവും മാധ്യമങ്ങളുമെല്ലാം. ചൈനീസ് മൈക്രോ ബ്ലോഗിങ് സൈറ്റായ വീബോ വഴിയാണ് ആനകള്‍ ആദ്യം വൈറലായത്. ആനകള്‍ സംഘമായി ഉറങ്ങുന്ന അപൂര്‍വ ചിത്രം തിങ്കളാഴ്ച്ചയിലെ ഒറ്റ രാത്രിയില്‍ 200 മില്യണ്‍ ആളുകളാണ് കണ്ടത്. ട്വിറ്ററിലും യൂട്യൂബ് അടക്കമുള്ള സമൂഹ മാധ്യമങ്ങള്‍ ഈ 15 ആനകളുടെ …
സ്വന്തം ലേഖകൻ: സൗദിയിലെ അക്കൗണ്ടിങ് മേഖലയിൽ 30 ശതമാനം സ്വദേശിവത്കരണം പ്രാബല്യത്തിലായി. അഞ്ചും അതില്‍ കൂടുതലും അക്കൗണ്ടന്റുമാര്‍ ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കാണ് ഉത്തരവ് ബാധകം. ഉത്തരവ് നടപ്പിലാക്കാത്ത സ്ഥാപനങ്ങളൾക്കെതിരെ നടപടിയുമുണ്ടാകും. ആറു മാസം മുമ്പ് മാനവശേഷി, സാമൂഹിക വികസന മന്ത്രി മന്ത്രി എന്‍ജിനീയര്‍ അഹ്‌മദ് അല്‍റാജ്ഹിയാണ് അക്കൗണ്ടിങ് മേഖലയിൽ സ്വദേശിവത്കരണം പ്രഖ്യാപിച്ചത്. അഞ്ചും അതില്‍ …
സ്വന്തം ലേഖകൻ: ബഹ്‌റൈനിലുള്ള മുഴുവൻ ഇന്ത്യക്കാർക്കും കോവിഡ് വാക്സീൻ എന്ന ക്യാംപെയിനുമായി ഇന്ത്യൻ എംബസി. സിപിആർ കാർഡ്, സാധുതയുള്ള പാസ്പോർട്ട്, വിസ എന്നിവ ഇല്ലെങ്കിൽപ്പോലും വാക്സീൻ ഉറപ്പാക്കും. ബഹ്‌റൈൻ കേരളീയ സമാജം, ഇന്ത്യൻ ക്ലബ്, ഐസിആർഎഫ്, വേൾഡ് എൻആർഐ കൌൺസിൽ തുടങ്ങിയവയുമായി സഹകരിച്ചാണ് പരിപാടി നടപ്പാക്കുക. 18ന് മീതെ പ്രായമുള്ളവർക്ക് ബഹ്‌റൈൻ കേരളീയ സമാജത്തിലോ ഇന്ത്യൻ …
സ്വന്തം ലേഖകൻ: റസിഡൻറ്സ്, എൻട്രി വിസ കാലാവധി കഴിഞ്ഞവർക്ക് അബുദാബിയിൽ അടിയന്തര ഘട്ടങ്ങളിൽ സൗജന്യമായി കോവിഡ് വാക്‌സിൻ ലഭ്യമാക്കും.സൗജന്യ കോവിഡ് -19 വാക്‌സിൻ ലഭിക്കാൻ, കാലാവധി കഴിഞ്ഞ ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചും രജിസ്റ്റർ ചെയ്യാമെന്നാണ് അബുദാബി ദേശീയ ദുരന്തനിവാരണ സമിതി തീരുമാനം. വിസിറ്റ് വിസയിലുള്ളവർക്ക് അബുദാബിയിൽ 15 മുതൽ നിലവിൽ വരുന്ന ഗ്രീൻപാസ് പ്രോട്ടോകോൾ …
സ്വന്തം ലേഖകൻ: വേനൽച്ചൂട് ശക്തമായ യുഎഇയിൽ ചില മേഖലകളിൽ പൊടിക്കാറ്റും. താപനില 46 ഡിഗ്രി സെൽഷ്യസും അന്തരീക്ഷ ഈർപ്പം പതിവിലും ഉയർന്നതുമായതിനാൽ രാത്രിയിലും ചൂടു കൂടുതലാണ്. തീരദേശ മേഖലകളിലും ഉൾപ്രദേശങ്ങളിലും പുലർച്ചെ മൂടൽമഞ്ഞിനു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം ഒമാനിലെ ഹജർ മലനിരകളിലും സമീപമേഖലകളിലും ഇന്നലെയും മഴ പെയ്തു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം …