സ്വന്തം ലേഖകൻ: യു.എ.ഇയിലേക്ക് പറന്നിറങ്ങുന്ന യാത്രക്കാർ ആരും തന്നെ അജ്ഞാതരുടെ ലഗേജുകൾ വഹിക്കരുതെന്ന് യു.എ.ഇ ഫെഡറൽ കസ്റ്റംസ് അതോറിറ്റി (എഫ്.സി.എ) നിർദേശിക്കുന്നു. ലഗേജിൽ അടങ്ങിയിരിക്കുന്ന സാമഗ്രികൾ എന്താണെന്ന് കൃത്യമായി മനസ്സിലാക്കാതെ അവ വഹിച്ചാൽ വലിയ കുഴപ്പത്തിലേക്കാണ് നീങ്ങുകയെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു. സുരക്ഷിതവും അപകടരഹിതവുമായ യാത്ര ഉറപ്പുവരുത്തുന്നതിനായി യാത്രക്കാർക്ക് നൽകിയ വിപുലമായ നിർദേശങ്ങളുടെ ഭാഗമായാണ് ഫെഡറൽ …
സ്വന്തം ലേഖകൻ: ക്യൂബയിലെ ഗ്വാണ്ടനാമോ ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന അമേരിക്കയുടെ രഹസ്യത്തടവറ ജീര്‍ണാവസ്ഥയെ തുടര്‍ന്ന് അടച്ചു. ഭൂമിയിലെ നരകമെന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഗ്വോണ്ടനാമോ തടവറസമുച്ചയത്തിലെ ക്യാംപ് 7 ലെ തടവുകാരെ മറ്റൊരു താവളത്തിലേക്ക് മാറ്റിയതായി യുഎസ് സൈനികവക്താവ് ഞായറാഴ്ച അറിയിച്ചു. സമീപത്തുള്ള മറ്റൊരു തടവറയിലേക്കാണ് തടവുകാരെ മാറ്റിയത്. ക്യാംപ് 7 ലെ തടവുകാരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി പുതിയ തടവറ …
സ്വന്തം ലേഖകൻ: ജീവകാരുണ്യ പ്രവർത്തികൾക്കെന്ന പേരിൽ വ്യാജ പിരിവു നടത്തുന്നവർക്കെതിരെ നടപടി ശക്തമാക്കി യുഎഇ. റമസാനിൽ ജനങ്ങളുടെ സഹായ മനസ്സ് ചൂഷണം ചെയ്യുന്ന നിലപാട് ഒരുകാരണവശാലും അംഗീകരിക്കില്ലെന്ന് ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. നേരിട്ടും ഓൺലൈനായുമുള്ള വ്യാജ സഹായ അഭ്യർഥനകൾ റിപ്പോർട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടു. സഹായം നൽകുന്നവരും ജാഗ്രത പാലിക്കണം. നിയമപരമായ മാർഗത്തിലാണ് സംഭാവനയെന്ന് ഉറപ്പാക്കണം. …
സ്വന്തം ലേഖകൻ: 2020 ൽ സൗദി തൊഴിൽ മേഖലയിൽ നിന്ന് 1,29,000 പ്രവാസികൾ ഫൈനൽ എക്സിറ്റിൽ രാജ്യം വിട്ടതായി സർക്കാർ കണക്കുകൾ. ഇവരിൽ 1,20,000 പേരും പുരുഷന്മാരാണ്. അതേസമയം പ്രാദേശിക തൊഴിൽ വിപണിയിൽ 74,000 സ്വദേശി തൊഴിലാളികളുടെ എണ്ണം കൂടിയതായും റിപ്പോർട്ട് പറയുന്നു. ഇവരിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടും. വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ രണ്ട് ശതമാനത്തിന്റെ …
സ്വന്തം ലേഖകൻ: രാജ്യത്തെ സർക്കാർ ഹെൽത്ത് സെന്ററുകളിൽ യാത്രാവശ്യത്തിനായുള്ള കോവിഡ്-പിസിആർ പരിശോധന താൽക്കാലികമായി നിർത്തിവച്ചത് ഖത്തർ പ്രവാസികൾക്ക് തിരിച്ചടിയാകും. സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളിൽ 350-500 റിയാലിനും ഇടയിലാണ് പരിശോധനാ നിരക്ക്. ഇതോടെ, സാധാരണക്കാരായ പ്രവാസികൾക്ക് നാട്ടിലേക്കുള്ള യാത്രയുടെ ചെലവ് കൂടും. നാലംഗ കുടുംബത്തിന് കോവിഡ് നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റിനായി ഏകദേശം 1,400-1800 റിയാൽ (ഏകദേശം 27,832-35,784 രൂപ) …
സ്വന്തം ലേഖകൻ: ഓക്സ്ഫഡും അസ്ട്രാസെനകയും ചേർന്നു വികസിപ്പിച്ചതും ഇന്ത്യയിൽ കോവിഷീൽഡ് എന്ന പേരിൽ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്നതുമായ കോവിഡ് വാക്സീന്റെ ഫലപ്രാപ്തിയും സുരക്ഷിതത്വവും ഊന്നിപ്പറഞ്ഞ് ബ്രിട്ടനിലെ മെഡിസിൻസ് ആൻഡ് ഹെൽത്‌കെയർ പ്രോഡക്ട്സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർഎ). ബ്രിട്ടനിൽ വാക്സീൻ സ്വീകരിച്ച 181 ലക്ഷം പേരിൽ രക്തം കട്ടപിടിക്കുന്ന സങ്കീർണാവസ്ഥയുണ്ടായത് 30 പേരിലാണെന്നും അവരിൽ 7 പേർ …
സ്വന്തം ലേഖകൻ: യുഎസ് പാർലമെൻറ് മന്ദിരമായ കാപിറ്റൽ ഹിൽ ബിൽഡിങ്ങിനു പുറത്ത് സുരക്ഷ ചെക്പോസ്റ്റിലേക്ക് കാർ ഇടിച്ചുകയറ്റി ആക്രമണം നടത്തിയ യുവാവ് നേഷൻ ഓഫ് ഇസ്ലാം എന്ന സംഘടനയുടെ അനുയായി ആണെന്ന് പൊലീസ്. നോവ ഗ്രീൻ എന്നുപേരുള്ള ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റിൽ ഈ സംഘടനയുടെ നേതാക്കളായ ലൂയി ഫറാഖാെൻറയും ഇലിജ മുഹമ്മദിെൻറയും പ്രഭാഷണങ്ങൾ ആണുള്ളത്. താൻ …
സ്വന്തം ലേഖകൻ: കോവിഡ് രൂക്ഷമായതിനെത്തുടർന്നു ബംഗ്ലാദേശിൽ ലോക്ക്ഡൗൺ വരുന്നു. തിങ്കളാഴ്ച മുതൽ ഏഴുദിവസത്തേക്കാണു രാജ്യവ്യാപക ലോക്ക്ഡൗണെന്നു ഗതാഗതമന്ത്രി ഉബൈദുൾ ഹൈദർ ധാക്കയിൽ അറിയിച്ചു. വെള്ളിയാഴ്ച രാജ്യത്ത് 6,830 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം 624,594 ആയി. കോവിഡ് മരണം 9,155 ലേക്ക് ഉയരുകയും ചെയ്തു. അത്യാവശ്യ സർവീസുകളെ ഉൾപ്പെടെ ചില സുപ്രധാന മേഖലകളെ ലോക്ക്ഡൗണിൽ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ നിലവിലുള്ള കഫീല്‍ – വ്യക്തിഗത സ്‌പോണ്‍സര്‍ സംവിധാനം അവസാനിപ്പിക്കാന്‍ അന്തരഷ്ട്ര തൊഴില്‍ സംഘടനാ ഉപദേഷ്ടാവ് അബ്ദുള്ള അല്‍ സുഹൈര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിദേശ തൊഴിലാളികള്‍ക്ക് മിനിമം വേതനം പ്രാബല്യത്തിലാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലുള്ള വ്യക്തിഗത സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനം അവസാനിപ്പിക്കുന്നതോടെ അന്താരാഷ്ട്ര തൊഴില്‍ മേഖലയില്‍ കുവൈത്തിന് മാതൃകപരമായ സ്ഥാനം കൈവരിക്കാനാകുമെന്നും ദീര്‍ഘകാലം കുവൈത്ത് …
സ്വന്തം ലേഖകൻ: യുകെയിൽ ഓക്സ്ഫഡ് വാക്സിനെടുത്തവരിൽ രക്തം കട്ട പിടിച്ച് മരിച്ചത് 7 പേർ മാത്രമെന്ന് കണക്കുകൾ. ഇതുവരെ വാക്സിൻ ലഭിച്ച 18.1 ദശലക്ഷം ആളുകളിൽ 30 പേർക്ക് രക്തം കട്ട പിടിക്കൽ റിപ്പോർട്ട് ചെയ്തതായും മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്‌ആർഎ) സ്ഥിരീകരിച്ചു. മാർച്ച് 30 വരെ ഏഴ് പേർ …