സ്വന്തം ലേഖകൻ: യുഎഇ വീസ വാഗ്ദാനം ചെയ്ത് വ്യാജ വെബ് സൈറ്റുകൾ വ്യാപകം. സന്ദർശക, ടൂറിസ്റ്റ് വീസകൾക്ക് പുറമേ ഗോൾഡൻ വീസകളും നൽകാമെന്നാണ് അറബിക്കിലും ഇംഗ്ലിഷിലുമുള്ള ഓൺലൈൻ പരസ്യങ്ങൾ. 3 മാസം കാലാവധിയുള്ള ടൂറിസ്റ്റ്, വിസിറ്റ് വീസകൾ മുതൽ തൊഴിൽ വീസ വരെ തരപ്പെടുത്താമെന്ന് സമൂഹമാധ്യമങ്ങൾ വഴി പരസ്യം വരുന്നുണ്ട്. ഫ്രീ വീസയെന്ന വാഗ്ദാനവും ചിലർ …
സ്വന്തം ലേഖകൻ: ഖത്തറിൽ കോവിഡ് രോഗികൾ കൂടിവരുന്ന സാഹചര്യത്തിൽ വെള്ളിയാഴ്ച മുതൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ വിഡിയോ കോൺഫറൻസിലൂടെ നടന്ന വാരാന്ത യോഗത്തിലാണ് പുതിയ തീരുമാനം. രാജ്യത്തിന്റെ നിലവിലെ യാത്രാ, പ്രവേശന നയങ്ങളിൽ മാറ്റമില്ല. വീടിന് പുറത്തിറങ്ങുമ്പോള്‍ ഫെയ്‌സ് മാസ്‌ക്, …
സ്വന്തം ലേഖകൻ: സൗദിയിലെ ഷോപ്പിങ് മാളുകളിലും അനുബന്ധ സേവനങ്ങളിലും സമ്പൂർണ സ്വദേശിവത്കരണം നടപ്പാക്കുമെന്ന് മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രി അഹ്‌മദ് അൽ റാജിഹി അറിയിച്ചു. പരിമിതമായ തൊഴിലുകൾ മാത്രമാണ് ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. മാളുകളുടെ അഡ്മിനിസ്ട്രേഷൻ തൊഴിലുകൾ ഉൾപ്പെടെ മുഴുവൻ മേഖലകളും 100 ശതമാനം സ്വദേശികൾക്ക് നീക്കിവെക്കണമെന്ന് മന്ത്രി പറഞ്ഞു. ഓഗസ്റ്റ് നാലു …
സ്വന്തം ലേഖകൻ: മുഖം തിരിച്ചറിയൽ രേഖയായി ഉപയോഗിക്കുന്ന ഫെയ്സ് ഐഡി സംവിധാനം യുഎഇ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. സർക്കാർ സേവനങ്ങൾക്കും ഇനി മുതൽ ഫെയ്സ് ഐഡി ആധികാരിക തിരിച്ചറിയൽ സംവിധാനമാകും. ഫെയ്സ് ഐഡി തിരിച്ചറിയൽ സംവിധാനമായി ഉപയോഗിക്കുന്ന ലോകത്തെ ആദ്യ രാജ്യങ്ങളിൽ ഒന്നാണ് യുഎഇ. സർക്കാർ മേഖലയിലേക്ക് ഫെയ്സ് ഐഡി വ്യാപിപ്പിക്കുന്നതിെൻറ ഭാഗമായി യുഎഇ പാസ് …
സ്വന്തം ലേഖകൻ: യുകെയിൽ മോഡേണ വാക്സിൻ വിതരണത്തിന് തുടക്കമായി. അമ്മാൻഫോർഡിൽ നിന്നുള്ള 24 കാരിയായ എല്ലി ടെയ്ലർ മോഡേൺ വാക്സിൻ സ്വീകരിച്ച യുകെയിലെ ആദ്യത്തെ വ്യക്തിയായി. രാജ്യത്തെ വാക്സിനേഷൻ പ്രോഗ്രാമിലെ ഏറ്റവും പുതിയ വാക്സിനാണ് മോഡേണ. ലാനെല്ലിയിലെ ഒരു തുടർ വിദ്യാഭ്യാസ കോളേജിൽ ജോലി ചെയ്യുന്ന ടെയ്‌ലർക്ക് കാർമാർത്തനിലെ വെസ്റ്റ് വെയിൽസ് ജനറൽ ആശുപത്രിയിലാണ് കുത്തിവെപ്പെടുത്തത്. …
സ്വന്തം ലേഖകൻ: എല്ലാ മുതിര്‍ന്നവരെയും കൊറോണ വൈറസ് വാക്‌സീനായി യോഗ്യരാക്കാനുള്ള സംസ്ഥാനങ്ങളുടെ സമയപരിധി ഏപ്രില്‍ 19 വരെ നീട്ടി. പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും കുത്തിവയ്പ്പിനുള്ള സമയപരിധി വേഗത്തിലാക്കാന്‍ ഫെഡറല്‍ നിര്‍ദ്ദേശമുണ്ട്. നേരത്തെ പ്രസിഡന്റ് ജോ ബൈഡന്‍ സംസ്ഥാനങ്ങളോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനങ്ങള്‍ ഇതിനോട് മികച്ച നിലയിലാണ് പ്രതികരിച്ചിരിക്കുന്നത്. 16 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍ക്ക് ഏപ്രില്‍ 19 …
സ്വന്തം ലേഖകൻ: ഭരണാധികാരി അബ്ദുള്ള രാജാവിന്റെ അര്‍ധ സഹോദരന്‍ ഹംസ രാജകുമാരനെ കുറിച്ചുള്ള ഒരു വിവരവും പ്രസിദ്ധീകരിക്കരുതെന്ന് കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ച് ജോര്‍ദാന്‍. ഹംസ രാജകുമാരന്‍ ജോര്‍ദാനിലെ രാജഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജകുമാരനെ കുറിച്ചോ അട്ടിമറിശ്രമത്തെ കുറിച്ചോ യാതൊന്നും പ്രസിദ്ധീകരിക്കരുതെന്ന് മാധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡിയക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്. ‘ഇപ്പോള്‍ …
സ്വന്തം ലേഖകൻ: ഇന്തോനേഷ്യയെ ഭീതിയുടെ മുനയിലാക്കി തുടരുന്ന പ്രളയത്തിലും മണ്ണിടിച്ചിലിലും മരണസംഖ്യ 160 കവിഞ്ഞു. ഇന്തോനേഷ്യയിലെയും കിഴക്കൻ തിമോറിലെയും നിരവധി ഗ്രാമങ്ങൾ ഒലിച്ചുപോയതായി റിപ്പോർട്ടുകൾ പറയുന്നു. ആയിരങ്ങൾക്ക് വീടു നഷ്ടപ്പെട്ടിട്ടുമുണ്ട്. സിറോജ കൊടുങ്കാറ്റിനു പിന്നാലെയെത്തിയ പെരുമഴയാണ് രാജ്യത്തെ മുക്കിയത്. തുടർച്ചയായി പെയ്ത മഴയിൽ നിരവധിയിടങ്ങളിൽ മണ്ണിടിയുകയും പ്രളയജലം നിയന്ത്രണാതീതമായി ഉയരുകയും ചെയ്തതോടെ മരണസംഖ്യ കുത്തനെ കൂടുകയാണ്. …
സ്വന്തം ലേഖകൻ: സ്വദേശികൾക്ക് നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ഒഴിവാക്കാൻ സുപ്രീം കമ്മിറ്റി തീരുമാനം. ചൊവ്വാഴ്ച മുതൽതന്നെ തീരുമാനം പ്രാബല്യത്തിലായി. വ്യാഴാഴ്ച ഉച്ച മുതൽ ഒമാനിലേക്കുള്ള പ്രവേശനം സ്വദേശികൾ, താമസ വിസയുള്ളവർ എന്നിവർക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്യുന്നതോടെ ഹോട്ടൽ ക്വാറൻറീൻ നിരക്കുകൾ കുറയാനിടയുണ്ട്. ഇതോടൊപ്പം ഇന്ത്യയിൽനിന്നുള്ള വിമാന നിരക്കുകളും കുറയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. കോവിഡ് ഭീഷണിയുള്ള രാജ്യങ്ങളിൽ …
സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബഹ്റൈനിൽ പുതിയ നിബന്ധനകൾ കൊണ്ടുവരുന്നു. കോവിഡ് പ്രതിരോധത്തിനുള്ള നാഷനൽ മെഡിക്കൽ ടീം ആണ് ഇതുസംബന്ധിച്ച തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. ബഹ്റൈനിലേക്ക് വരുന്ന, വാക്സിൻ എടുത്ത യാത്രക്കാർക്ക് ഇൗദ് മുതൽ കോവിഡ് ടെസ്റ്റ് വേണ്ട എന്നതാണ് പ്രധാന തീരുമാനം. കോവിഡ് മുക്തരായവർക്കും ടെസ്റ്റിൽനിന്ന് ഇളവ് നൽകിയിട്ടുണ്ട്. ഇവർ ‘ബി അവെയർ’ …