സ്വന്തം ലേഖകൻ: പലതവണ വന്നു പോകാവുന്ന മൾട്ടിപ്പിൾ എൻട്രി വീസ ഫീസ് 1,150 ദിർഹമെന്ന് അധികൃതർ അറിയിച്ചു. പൊതുനിക്ഷേപ പദ്ധതികളിൽ പങ്കാളികളാകുന്ന സംരംഭകർ, റിയൽ എസ്‌റ്റേറ്റ് നിക്ഷേപകർ, വ്യവസായികൾ, വിവിധ രംഗങ്ങളിൽ വൈദഗ്ധ്യം തെളിയിച്ചവർ, മിടുക്കരായ വിദ്യാർഥികൾ എന്നിവർക്കാണ് 6 മാസം കാലാവധിയുള്ള വീസ നൽകുന്നത്. പൊതുസേവന കേന്ദ്രങ്ങൾ, ടൈപ്പിങ് സെന്ററുകൾ എന്നിവ വഴി അപേക്ഷിക്കാം. …
സ്വന്തം ലേഖകൻ: ഒമാനിൽ വിദേശ തൊഴിലാളികളുടെ പുതിയ വിസക്കും വിസ പുതുക്കുന്നതിനുമുള്ള മെഡിക്കൽ പരിശോധന നിർത്തിവെച്ചേക്കും. ഒരു മാസത്തേക്ക് മെഡിക്കൽ പരിശോധന നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രാലയത്തിലെ ഡിസീസസ് കൺട്രോൾ വിഭാഗം ഡയറക്ടറേറ്റ് ജനറൽ ആർ.ഒ.പി പാസ്പോർട്ട് ആൻഡ് റെസിഡൻസ് ഡയറക്ടർ ജനറലിനും സിവിൽ സ്റ്റാറ്റസ് ഡയറക്ടർ ജനറലിനും കത്ത് നൽകിയതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. …
സ്വന്തം ലേഖകൻ: യുകെയിൽ കൊവിഡ് യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ റെഡ് ലിസ്റ്റ് പുതുക്കി. പാക്കിസ്ഥാൻ, കെനിയ, ബംഗ്ലാദേശ്, ഫിലിപ്പീൻസ് എന്നീ 4 രാജ്യങ്ങൾ കൂടി പുതിയ പട്ടികയിൽ ഇടം പിടിച്ചു. ഏപ്രിൽ 9 വെള്ളിയാഴ്ച പുലർച്ചെ 4 മണി മുതൽ പുതിയ പട്ടിക പ്രാബല്യത്തിൽ വരും. ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും കണ്ടെത്തിയതു പോലെയുള്ള കൊവിഡിൻ്റെ പുതിയ വകഭേദങ്ങളെക്കുറിച്ചുള്ള …
സ്വന്തം ലേഖകൻ: യുഎസിൽ എച്ച്–1ബി അടക്കം തൊഴിൽവീസകൾക്കു ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ വിലക്കിന്റെ കാലാവധി അവസാനിച്ചു. ഇത് ഇന്ത്യക്കാരായ ഐടി പ്രഫഷനലുകൾക്കു ഗുണകരമാകും. കഴിഞ്ഞ വർഷം ജൂണിലാണു ട്രംപ് തൊഴിൽവീസകൾക്കു നിരോധനം കൊണ്ടുവന്നത്. കഴിഞ്ഞ ഡിസംബർ 31നു വിലക്കിന്റെ കാലാവധി മാർച്ച് 31 വരെ നീട്ടി. എന്നാൽ, മാർച്ച് 31 അർധരാത്രി കഴിഞ്ഞിട്ടും വിലക്ക് പുതുക്കി …
സ്വന്തം ലേഖകൻ: കുവൈത്തിൽ കർഫ്യൂ ഏപ്രിൽ 22 വരെ തുടരും. ഏപ്രിൽ എട്ടുമുതൽ സമയത്തിൽ മാറ്റമുണ്ട്. രാത്രി ഏഴുമുതൽ പുലർച്ച അഞ്ചുവരെയായിരിക്കും പുതിയ സമയം. നേരേത്ത ഏപ്രിൽ എട്ടുവരെയായിരുന്നു കർഫ്യൂ പ്രഖ്യാപിച്ചിരുന്നത്. കോവിഡ് വ്യാപനതോത് വിലയിരുത്തി കർഫ്യൂ തുടരാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. കർഫ്യൂ നിലനിൽക്കുമെങ്കിലും റമദാനിൽ റസ്റ്റാറൻറുകൾക്ക് രാത്രി ഏഴുമുതൽ പുലർച്ച മൂന്നുവരെ ഡെലിവറി സർവിസിന് …
സ്വന്തം ലേഖകൻ: രാത്രി േലാക്ഡൗൺ സമയത്തെ വിമാനങ്ങളിലെ യാത്രക്കാർക്കായി ഒമാൻ വിമാനത്താവള അതോറിറ്റി അറിയിപ്പ് പുറപ്പെടുവിച്ചു. ഇൗ വിമാനങ്ങളിൽ പോകേണ്ടവർ പതിവിലും നേരത്തേ വിമാനത്താവളങ്ങളിൽ എത്തേണ്ട ആവശ്യമില്ല. നേരത്തേ എത്തിയാലും സമയമാകാതെ ആരെയും ഡിപ്പാർച്ചർ ഹാളിലേക്ക് പ്രവേശിപ്പിക്കില്ല. ലോക്ഡൗൺ സമയത്ത് വിമാനത്താവളങ്ങളിലേക്ക് പോകുന്നവരുടെയും വരുന്നവരുടെയും യാത്രക്ക് ഒമാൻ വിമാനത്താവള കമ്പനിയും റോയൽ ഒമാൻ പൊലീസും ചേർന്ന് …
സ്വന്തം ലേഖകൻ: ഉപരോധം നീക്കിയതിനുശേഷമുള്ള തുടർകാര്യങ്ങളുമായി ബന്ധപ്പെട്ട ഖത്തരി-സൗദി കമ്മിറ്റിയുടെ ആദ്യയോഗം റിയാദിൽ തുടങ്ങി. സൗദി വിദേശകാര്യ മന്ത്രാലയത്തിലാണ് സുപ്രധാന യോഗം ബുധനാഴ്ച മുതൽ തുടങ്ങിയത്. മൂന്നര വർഷത്തെ ഖത്തർ ഉപരോധം സൗദിയിൽ നടന്ന ജി.സി.സി ഉച്ചകോടിയിൽ അൽഉലാ കരാറിൽ ഒപ്പു വെച്ചതോടെയാണ് അവസാനിച്ചത്. അതിനു ശേഷം സൗദിയും ഖത്തറും തമ്മിലുള്ള ബന്ധം പൂർവസ്ഥിതിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. …
സ്വന്തം ലേഖകൻ: സൂയസ് കനാലില്‍ ഭീമന്‍ ചരക്കുക്കപ്പല്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ജലഗതാഗതം ഒരാഴ്ചയോളം സംഭിച്ച സംഭവത്തില്‍ നൂറ് കോടി അമേരിക്കന്‍ ഡോളര്‍ (ഏകദേശം 7300 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് ഈജിപ്ത്. ട്രാന്‍സിറ്റ് ഫീസുമായി ബന്ധപ്പെട്ട നഷ്ടം, ഡ്രെഡ്ജിംഗ്, രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍, ഉപകരണങ്ങളുടെ വില, മനുഷ്യ അധ്വാനം എന്നിവ കണക്കാക്കിയുള്ള ഏകദേശ തുകയാണിതെന്ന് സൂയസ് …
സ്വന്തം ലേഖകൻ: കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ നിന്നും വിരമിക്കുന്ന വിദേശികളുടെ ആനുകൂല്യങ്ങള്‍ നല്‍കുന്നത് വിസ റദ്ദാക്കിയതിന് ശേഷം. ഇതുസംബന്ധിച്ച് സിവില്‍ സര്‍വീസ് കമ്മിഷനാണ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. വിദേശികള്‍ വിസ റദ്ദാക്കി നാട്ടിലേക്ക് മടങ്ങുമ്പോള്‍ മാത്രമേ സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കാവുവെന്നും കര്‍ശന നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ മേഖലയില്‍ നിന്നും വിരമിക്കുന്ന വിദേശികളുടെ സേവനനന്തര ആനുകൂല്യങ്ങള്‍ …
സ്വന്തം ലേഖകൻ: കൊറോണ വൈറസിന്‍റെ മറ്റൊരു ജനിതക വകഭേദം ബ്രസീലിൽ കണ്ടെത്തി. സാവോ പോളോ സംസ്ഥാനത്താണ് ദക്ഷിണാഫ്രിക്കൻ വകഭേദത്തിന് സമാനമായ പുതിയ വൈറസ് വകഭേദത്തെ കണ്ടെത്തിയത്. എന്നാൽ, പുതിയ വൈറസ് സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ട വ്യക്തി ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര നടത്തുകയോ ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയവരുമായി സമ്പർക്കത്തിലാവുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇതുവരെ കണ്ടെത്തിയ കൊറോണ വൈറസ് ജനിതക …