സ്വന്തം ലേഖകൻ: ഓശാന ഞായർ കുർബാനയ്ക്കിടെ ഇന്തോനേഷ്യയിലെ കത്തീഡ്രലിൽ ചാവേർ ആക്രമണം നടത്തിയത് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഭീകര സംഘടനയിൽ അംഗങ്ങളായ നവദമ്പതികളെന്ന് റിപ്പോർട്ട്. മകാസാറിലെ സേക്രഡ് ഹാർട്ട് ഓഫ് ജീസസ് കത്തീഡ്രലിൽ നടന്ന ആക്രമണത്തിൽ 20 പേർക്കു പരിക്കേറ്റിരുന്നു. കത്തീഡ്രലിന്റെയും സമീപമുള്ള കെട്ടിടങ്ങളുടെയും ജനലുകൾ തകരുകയും ചെയ്തു. ന്നു. ചാവേറുകളുമായി ബന്ധമുള്ള നാലു ഭീകരരെ …
സ്വന്തം ലേഖകൻ: ഫൈസർ, മൊഡേണ വാക്സിനുകൾ കോവിഡിനെ പ്രതിരോധിക്കാൻ ഏറെ ഫലപ്രദമെന്ന് റിപ്പോർട്ട്. യു.എസിലെ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ പ്രിവെൻഷനിലെ ഗവേഷകരുടേതാണ് വിലയിരുത്തൽ. വാക്സിന്റെ രണ്ടു ഡോസ് എടുത്ത 90 ശതമാനംപേരിലും രണ്ടാമത്തെ ഡോസ് എടുത്ത് രണ്ടാഴ്ചയ്ക്കുശേഷം കോവിഡിനെതിരേ പ്രതിരോധം രൂപപ്പെട്ടതായി കണ്ടെത്തി. ഒരു ഡോസ് എടുത്ത 80 ശതമാനം പേരിലും വാക്സിൻ എടുത്തവരിൽ …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ ലോക്ക്ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ. പ്രധാനമന്ത്രിയുടെ അൺലോക്ക് റോഡ്മാപ്പിൻ്റെ ഭാഗമായി ഔട്ട്ഡോർ ഒത്തുചേരലുകളും കായിക വിനോദങ്ങളും വീണ്ടും പൊതുജനങ്ങൾക്ക് ആസ്വദിക്കാം. രണ്ട് വീടുകളിലെ താമസക്കാർക്കോ പരമാവധി ആറ് പേരുള്ള ഗ്രൂപ്പുകൾക്കോ ഒത്തുചേരാൻ ഇതോടെ അനുമതിയായി. “സ്റ്റേ അറ്റ് ഹോം“ ഉത്തരവ് അർദ്ധരാത്രിയിൽ അവസാനിച്ചതോടെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ബോറിസ് ജോൺസൺ ഓർമ്മിപ്പിച്ചു. …
സ്വന്തം ലേഖകൻ: ഈജിപ്തിലെ സൂയസ് കനാലില്‍ കുടുങ്ങിയ എവര്‍ഗിവണ്‍ കപ്പലിനെ മാറ്റാനുള്ള ശ്രമങ്ങൾ വിജയത്തിലേക്ക്. കപ്പൽ വീണ്ടും ചലിച്ചു തുടങ്ങിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു . ലോകത്തെ ഏറ്റവും വലിയ ചരക്ക് കണ്ടെയ്‌നര്‍ കപ്പലുകളിലൊന്നായ എവര്‍ഗിവണ്‍ ചൊവ്വാഴ്ച രാവിലെയാണ് സൂയസ് കനാലില്‍ കുടുങ്ങിയത്. ഇതോടെ 450-ഓളം കപ്പലുകളുടെ യാത്രയ്ക്കാണ് തടസ്സം നേരിട്ടത്. എവര്‍ഗിവണ്‍ നീങ്ങിത്തുടങ്ങിയെങ്കിലും ഇതുവഴിയുള്ള …
സ്വന്തം ലേഖകൻ: ഒമാനില്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ച രാത്രികാല യാത്രാ വിലക്ക് പ്രാബല്യത്തില്‍ വരും. രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് നിയന്ത്രണം. വാണിജ്യ-വ്യാപാര സ്ഥാപനങ്ങള്‍ക്കു നിലവിലുള്ള രാത്രികാല വിലക്ക് തുടരും. നിയമലംഘകരുടെ പേരും ചിത്രവും വിവിധ മാധ്യമങ്ങള്‍ വഴി പരസ്യമാക്കും. നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഹോട്ടലുകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും പിഴ …
സ്വന്തം ലേഖകൻ: മ്യാൻമറിൽ പട്ടാളത്തിന്റെ വെടിയേറ്റു മരിച്ചയാളുടെ സംസ്കാര ചടങ്ങിനു നേരെ ഇന്നലെ പട്ടാളം വെടിയുതിർത്തതായി റിപ്പോർട്ട്. ശനിയാഴ്ച പട്ടാളം നടത്തിയ വെടിവയ്പിൽ കൊല്ലപ്പെട്ട 114 പേരിൽ ഒരാളുടെ സംസ്കാരം ബാഗോ പട്ടണത്തിൽ നടക്കുന്നതിനിടെ ആയിരുന്നു വെടിവയ്പ്. ശനിയാഴ്ച കൊല്ലപ്പെട്ടവരിൽ 6 കുട്ടികളുമുണ്ട്. കഴിഞ്ഞ മാസം ഒന്നിന് ഓങ് സാങ് സൂചിയുടെ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് …
സ്വന്തം ലേഖകൻ: ബഹ്റൈനിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ വേതന സംരക്ഷണ സംവിധാനം മേയ് ഒന്നുമുതൽ പ്രാബല്യത്തിൽവരുമെന്ന് തൊഴിൽ സാമൂഹിക ക്ഷേമ മന്ത്രിയും ലേബർ മാർക്കറ്റ് െറഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ചെയർമാനുമായ ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ അറിയിച്ചു. ഇത് നടപ്പാക്കാനുള്ള സമയക്രമം മന്ത്രിസഭ യോഗം അംഗീകരിച്ചിരുന്നു. ജീവനക്കാരുടെ ശമ്പളം ബാങ്ക് അക്കൗണ്ടിലേക്ക് കൃത്യസമയത്ത് നൽകുന്നുവെന്ന് …
സ്വന്തം ലേഖകൻ: വുഹാനിലെ ലാബിൽനിന്നു കൊറോണ വൈറസ് ചോർന്നെന്ന വ്യാപക പ്രചാരണം അടിസ്ഥാന രഹിതമെന്നു ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) – ചൈന സംയുക്ത പഠനം. ലാബിൽനിന്നുള്ള വൈറസ് ചോർച്ച ‘തീർത്തും സാധ്യതയില്ലാത്തത്’ ആണ്. വവ്വാലുകളിൽനിന്നു മറ്റൊരു മൃഗത്തിലൂടെ മനുഷ്യരിലേക്കു വൈറസ് പകരുന്നതിനാണ് ഏറ്റവും സാധ്യതയെന്നും പഠനം പറയുന്നു. കോവിഡിന്റെ ഉദ്ഭവത്തെക്കുറിച്ചുള്ള പഠനത്തിലെ നിർണായക വിവരം വാർത്താ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ വിദേശ തൊഴിലാളികളുടെ യോഗ്യതാ പരിശോധന തുടരുമെന്നും കൂടുതല്‍ കര്‍ശനമാക്കുന്നതിനും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ആലോചിക്കുന്നതായി റിപ്പോർട്ട്. കുവൈത്തിലേക്ക് പുതിയതായി വരുന്ന വിദേശ തെഴിലാളികളുടെ തൊഴില്‍ യോഗ്യതാ പരിശോധന ഇനിയും തുടരുമെന്നും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മൂസ വ്യക്തമാക്കി. യോഗ്യത തെളിയിക്കുന്ന രേഖകൾ കര്‍ശന …
സ്വന്തം ലേഖകൻ: യു.എ.ഇയിലേക്ക് പോകുന്നതും യു.എ.ഇയില്‍ നിന്ന് വരുന്നതുമായ യാത്രക്കാര്‍ക്ക് ലഗേജില്‍ എന്തെല്ലാം ഉള്‍പ്പെടുത്താം എന്നത് സംബന്ധിച്ച് പുതിയ നിര്‍ദേശമിറക്കി ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി. രാജ്യ സുരക്ഷ ലക്ഷ്യമിട്ടാണ് പ്രധാനമായും പുതിയ നിര്‍ദേശങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. ലഗേജില്‍ അനുവദിച്ചിരിക്കുന്നവ: മൂവി പ്രൊജക്ഷന്‍ ഉപകരണങ്ങള്‍, റേഡിയോ, സി.ഡി പ്ലെയര്‍, ഡിജിറ്റര്‍ ക്യാമറ, ടി.വി, കംപ്യൂട്ടര്‍, പ്രിന്റര്‍, മരുന്നുകള്‍, തുടങ്ങിയവ …