സ്വന്തം ലേഖകൻ: യുകെയിൽ ആദ്യ ഡോസ് വാക്സിൻ ലഭിച്ചവരുടെ എണ്ണം 30 മില്യണിലേക്ക്; 12 ആഴ്ചക്കുള്ളിൽ രണ്ടാമത്തെ കുത്തിവെപ്പ് ഉറപ്പു നൽകി സർക്കാർ. കഴിഞ്ഞ 24 മണിക്കൂറിൽ 58 കൊറോണ വൈറസ് മരണങ്ങളും 4,715 കേസുകളുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. മാർച്ച് 20 ശനിയാഴ്ച കൊവിഡ് മരണം 96 ആയിരുന്നതാണ് 58 ലേക്ക് ചുരുങ്ങിയത്. യുകെയിലുടനീളം …
സ്വന്തം ലേഖകൻ: പട്ടാള ഭരണത്തിനെതിരെ മ്യാൻമറിലെ വിവിധ നഗരങ്ങളിൽ തെരുവിലിറങ്ങിയ 114 പേരെ സൈന്യം വെടിവച്ചുകൊന്നു. ജനകീയ പ്രക്ഷോഭത്തിലെ ഏറ്റവും രക്തരൂഷിതമായ ദിവസമായിരുന്നു ഇന്നലെ. കണ്ടാലുടൻ വെടിവയ്ക്കാനാണ് ഉത്തരവ്. യാങ്കൂണിലും മൻഡാലെയിലും അടക്കം വിവിധ നഗരങ്ങളിൽ ആയിരങ്ങൾ തെരുവിൽ പ്രതിഷേധം തുടരുകയാണ്. ഒന്നര മാസം പിന്നിട്ട പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 400 കവിഞ്ഞു. മാൻഡലെയിൽ 5 …
സ്വന്തം ലേഖകൻ: ഓശാന നാളില്‍ ക്രൈസ്തവ ദേവാലയത്തിന് നേരെ ചാവേര്‍ ആക്രമണം. ഇന്തോനേഷ്യയിലെ ദക്ഷിണ സുലാവേസി പ്രവശ്യയിലെ മകാസര്‍ പട്ടണത്തില്‍ റോമന്‍ കത്തോലിക്കാ കത്തീഡ്രല്‍ വളപ്പിലാണ് ആക്രമണം നടന്നത്. ഞായറാഴ്ച രാവിലെ 10.30ന് ഓശാന ഞായറിന്റെ തിരുകര്‍മ്മങ്ങള്‍ നടക്കുന്നതിനിടെയാണ് സംഭവം. ബൈക്കില്‍ പള്ളിമൈതാനത്തേക്ക് കടക്കാന്‍ ശ്രമിച്ച ചാവേറിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞപ്പോള്‍ സ്ഫോടനമുണ്ടായി. അപകടത്തില്‍ ചാവേറും …
സ്വന്തം ലേഖകൻ: 25 വര്‍ഷത്തേക്കുള്ള തന്ത്രപരമായ സഹകരണ കരാറില്‍ ഒപ്പുവെച്ച് ഇറാനും ചൈനയും. ഇറാനിലെ അടിസ്ഥാന സൗകര്യ വികസനനത്തിലും ഊര്‍ജമേഖലകളിലും വലിയ ചൈനീസ് നിക്ഷേപമെത്താന്‍ ഈ കരാര്‍ വഴിയൊരുക്കും. നിലവിലെ സാഹചര്യങ്ങള്‍ ഇറാനുമായുള്ള ചൈനയുടെ ബന്ധത്തെ ബാധിക്കില്ലെന്നും മറിച്ച് നയതന്ത്ര ബന്ധം സ്ഥിരതയോടെ മുന്നോട്ടു കൊണ്ടുപോകുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പ്രതികരിച്ചതായി ഇറാനിയന്‍ …
സ്വന്തം ലേഖകൻ: സുപ്രധാന സമുദ്രപാതയായ സൂയസ് കനാലിൽ പടുകൂറ്റൻ കണ്ടെയ്നർ കപ്പലായ എവർഗ്രീൻ കുടുങ്ങിയതോടെ ആഗോള ചരക്കുനീക്കം പ്രതിസന്ധിയിൽ. മുന്നൂറോളം കപ്പലുകളാണ് സൂയസ് കനാലിന്റെ ഇരു ഭാഗത്തുമായി കുടുങ്ങിയിരിക്കുന്നത്. ഇത് വലിയ പ്രതിസന്ധിക്കിടയാക്കാം. ഗൾഫിൽനിന്ന് യൂറോപ്പിലേക്കുള്ള എണ്ണനീക്കവും തടസപ്പെട്ടിരിക്കുകയാണ്. മെഡിറ്ററേനിയൻ കടലിനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്ന സൂയസ് യൂറോപ്പിനും ഏഷ്യക്കും ഇടയിലെ ചരക്കുഗതാഗത ദൈർഘ്യം ഗണ്യമായി കുറയ്ക്കുന്നതാണ്. …
സ്വന്തം ലേഖകൻ: സൂയസ് കനാലിൽ ഗതാഗതം മുടക്കിയ ഭീമൻ ചരക്കുകപ്പൽ വലിച്ചുനീക്കാനുള്ള ശ്രമങ്ങൾ പുനരാരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കപ്പലിനടിയിലെ മണൽ നീക്കം ചെയ്യാൻ ഡ്രജിങ് നടത്തിയിരുന്നു. വേലിയേറ്റ സമയം പ്രയോജനപ്പെടുത്തി കപ്പൽ വലിച്ചുനീക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. ഗതാഗതം മുടങ്ങിയതോടെ 260 ചരക്കുകപ്പലുകളാണ് ഇരുവശത്തും കാത്തുകിടക്കുന്നത്. എവർഗ്രീൻ മറീൻ കമ്പനിയുടെ 400 മീറ്റർ നീളവും 59 മീറ്റർ …
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയും നടത്തിയ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിൽ അഞ്ച് ധാരണാ പത്രങ്ങളിൽ ഒപ്പിട്ടു. ഊർജം വ്യാപാരം ആരോഗ്യം ഉൾപ്പെടെ ഉഭയകക്ഷി താത്പര്യമുള്ള വിഷയങ്ങളിൽ ഇരുനേതാക്കളും അഭിപ്രായങ്ങൾ പങ്കുവച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ കൂടുതൽ ശക്തിപ്രാപിക്കുകയാണെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം ഇന്ത്യൻ വിദേശകാര്യമന്ത്രി വക്താവ് ട്വീറ്റ് ചെയ്തു. വ്യാപാരം, …
സ്വന്തം ലേഖകൻ: വാക്സിൻ വിതരണത്തിലെ വെല്ലുവിളികൾ: ബൈഡനും ബോറിസ് ജോൺസണും തമ്മിൽ ടെലിഫോൺ ചർച്ച നടത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രിയും അമേരിക്കൻ പ്രസിഡന്റും വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഫോണിൽ സംസാരിച്ചത്. വാക്സിൻ വിതരണം, പരിസ്ഥിതി, ഇറാൻ, ചൈന തുടങ്ങിയ മറ്റ് അന്താരാഷ്ട്ര വെല്ലുവിളികളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. കൊവിഡ് മഹാമാരിയെ തോൽപ്പിക്കാൻ ആഗോള വാക്സിൻ വിതരണം നിർണായകമാകുമെന്ന് ബോറിസ് …
സ്വന്തം ലേഖകൻ: ലോകത്തെതന്നെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളിലൊന്നായ ‘എവർ ഗിവൺ’ സൂയസ് കനാലിൽ കുടുങ്ങിപ്പോയതുമൂലം നാലു ദിവസംകൊണ്ടു 3,00,000 കോടി രൂപയുടെയെങ്കിലും ചരക്കുനീക്കമാണു തടസ്സപ്പെട്ടിരിക്കുന്നതെന്നു ഷിപ്പിങ് വ്യവസായവുമായി ബന്ധപ്പെട്ടവർ പറയുന്നു. ഇതിൽ ഗണ്യമായ ഒരു വിഹിതം ഇന്ത്യയിൽനിന്നും ഇന്ത്യയിലേക്കുമുള്ള ഉൽപന്നങ്ങളാണ്. അതേസമയം, ഇന്ത്യയിലേക്കുള്ള അസംസ്കൃത എണ്ണ ഇറക്കുമതിയെ സൂയസിലെ തടസ്സം കാര്യമായി ബാധിക്കില്ലെന്ന് ആശ്വസിക്കാം. …

സ്വന്തം ലേഖകൻ: ബംഗ്ലാദേശ് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ അന്‍പതാം വാർഷിക ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച രാവിലെ ബംഗ്ലാദേശിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി ബംഗ്ലാദേശ് രാഷ്ട്രപിതാവ് ബംഗബന്ധു ഷേക്ക് മുജീബുൾ റഹ്മാനെയും ബംഗ്ലാദേശ് വിമോചനയുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യൻ സൈന്യത്തെയും പ്രകീർത്തിച്ചു. നാഷണൽ പരേഡ് സ്ക്വയറിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ, ബംഗ്ലാ സ്വാതന്ത്ര്യസമരസേനാനികളും ഇന്ത്യൻ …