സ്വന്തം ലേഖകൻ: അമേരിക്കയിലെ അടിസ്ഥാനസൗകര്യ മേഖലയിൽ രണ്ടു ലക്ഷം കോടി ഡോളറിന്റെ പദ്ധതി നടപ്പാക്കാനൊരുങ്ങി പ്രസിഡന്റ് ജോ ബൈഡൻ. ‘ബിൽഡ് ബാക്ക് ബെറ്റർ’ എന്ന പദ്ധതിയിലൂടെ അമേരിക്കയെ കൂടുതൽ നവീകരിക്കുകയാണു ലക്ഷ്യം. റോഡുകളും പാലങ്ങളും ഫെഡറൽ സർക്കാരിന്റെ കെട്ടിടങ്ങളും നവീകരിക്കുന്നതിലൂടെ ദശലക്ഷണക്കിനു തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. പലവിധ മേഖലകളിലും മുന്നേറിക്കൊണ്ടിരിക്കുന്ന ചൈനയെ മറികടക്കുകയെന്ന ലക്ഷ്യവും പിന്നിലുണ്ട്. പദ്ധതിക്കു …
സ്വന്തം ലേഖകൻ: കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം അനുദിനം കൂടിവരുന്ന പശ്ചാത്തലത്തില്‍ ഫ്രാന്‍സില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇത് മൂന്നാം തവണയാണ് ഫ്രാന്‍സില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. മൂന്നാഴ്ചത്തേക്കാണ് ലോക്ഡൗണ്‍. കൊവിഡിന്റെ മൂന്നാം തരംഗത്തില്‍ ഫ്രാന്‍സില്‍ നിരവധി പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ആശുപത്രികളില്‍ കിടക്കകളെല്ലാം വീണ്ടും നിറഞ്ഞിരിക്കുകയാണ്. ഇതിനോടകം ഒരു ലക്ഷത്തിനടുത്ത് ആളുകള്‍ …
സ്വന്തം ലേഖകൻ: റെസിഡൻറ് കാർഡ് കാലാവധി കഴിഞ്ഞിട്ടും ഒമാനിൽ കഴിയുന്നവർക്ക് നാട്ടിലേക്കു മടങ്ങുന്നതിനായി ഒമാൻ സർക്കാർ പ്രഖ്യാപിച്ച പ്രത്യേക പദ്ധതിയുടെ കാലാവധി നീട്ടി. ജൂൺ 30 വരെയാണ് നീട്ടിയത്. ഇക്കാലയളവിനുള്ളിൽ പദ്ധതിക്കു കീഴിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് അനധികൃത താമസത്തിനുള്ള പിഴയൊടുക്കാതെ ജന്മനാടുകളിലേക്ക് മടങ്ങാൻ സാധിക്കും. നവംബർ 15 മുതൽ ഡിസംബർ 31 വരെയാണ് പദ്ധതി ആദ്യം …
സ്വന്തം ലേഖകൻ: കുവൈത്തിലെ തെരഞ്ഞെടുത്ത റസ്റ്റാറൻറുകളിൽ ഇന്ത്യൻ എംബസിയുടെ പരാതിപ്പെട്ടി സ്ഥാപിക്കും. റസ്റ്റാറൻറ് ഓണേഴ്സ് അസോസിയേഷൻ കുവൈത്ത് ഭാരവാഹികൾ ഇന്ത്യൻ അംബാസഡർ സിബി ജോർജുമായി നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച് പ്രാഥമിക ധാരണ രൂപപ്പെട്ടത്.എംബസി അധികൃതർ കൃത്യമായ ഇടവേളകളിൽ പരാതികൾ എടുത്തുകൊണ്ടുപോയി തുടർ നടപടികൾ സ്വീകരിക്കും. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കുന്നത് ഇന്ത്യക്കാർക്ക് അനുഗ്രഹമാണ്. …
സ്വന്തം ലേഖകൻ: ഖത്തറിലെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ നാളെ മുതല്‍ അടിയന്തര സേവനങ്ങള്‍ക്ക് മാത്രം അനുമതി. പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. അതേസമയം സാധ്യമായ ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കാം. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി ബുധനാഴ്ച മരിച്ചു. 49, 62 വയസ്സുള്ളവരാണ് …
സ്വന്തം ലേഖകൻ: സൗദിയിൽ പ്രാദേശിക കമ്പനികൾക്ക് സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്ന പദ്ധതിക്ക് തുടക്കമായി. ‘ശരീക്'(പങ്കാളി) എന്ന് പേരിട്ട പദ്ധതി സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് നിരവധി മന്ത്രിമാരുടെയും മുതിർന്ന ബിസിനസുകാരുടെയും പ്രമുഖ കമ്പനി മേധാവികളുടെയും സാന്നിധ്യത്തിൽ വെർച്വൽ സംവിധാനത്തിലൂടെയാണ് കിരീടാവകാശി പദ്ധതി ഉദ്ഘാടനം ചെയ്തത്. പൊതു-സ്വകാര്യ …
സ്വന്തം ലേഖകൻ: ഓക്സ്ഫഡ്-ആസ്ട്രസെനക കോവിഡ് വാക്സിന് ഉപയോഗം 60 വയസിന് മുകളിലുള്ള പൗരന്മാരിൽ മാത്രമായി പരിമിതപ്പെടുത്തി ജര്‍മ്മനി. ചെറുപ്പക്കാരില്‍ രക്തം കട്ടപിടിക്കാന്‍ കാരണമാകുന്നുവെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. വാക്സിൻ കമ്മീഷന്റെ നിർദേശത്തെ തുടർന്നാണ് വാക്സിന് നിയന്ത്രണം ഏർപ്പെടുത്തിയത്. രക്തം കട്ടപിടിക്കുന്നതു സംബന്ധിച്ച റിപ്പോര്‍ട്ട് അപൂര്‍വ്വമാണെങ്കിലും ഗുരുതര പ്രശ്നമാണെന്ന് വിദ്ഗദര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് ജർമൻ …
സ്വന്തം ലേഖകൻ: ഇസ്ലാമിക് സ്റ്റേറ്റിൻ്റെ രണ്ടാം വരവ് ആഫ്രിക്കയിലെന്ന് യുഎസ് സ്റ്റേറ്റ് ഡിപാർട്മെന്റ് പ്രതിനിധി ജോൺ ഗോഡ്ഫ്രെ. മാർച്ച് 24 മുതൽ ആഫ്രിക്കയിലെ മൊസാംബിക്കിലുണ്ടായ അനിഷ്ട സംഭവങ്ങളാണ് ഇതിന് അദ്ദേഹം ഉദാഹരണമായി എടുത്തു പറയുന്നത്. 2014 ല്‍ ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂൾ പിടിച്ചെടുത്ത അതേ രീതിയിലാണ് ഐഎസ് ഇപ്പോൾ മൊസാംബിക്കിലെ പാൽമ നഗരത്തിലേക്കും …
സ്വന്തം ലേഖകൻ: വിദേശ പാസ്പോർട്ടുകളുടെ കാലാവധി കഴിഞ്ഞവർക്കും പുതിയ പാസ്പോർട്ട് എടുത്ത് ഒസിഐ പുതുക്കാനായി കാത്തിരിക്കുന്നവർക്കും ആശ്വാസ വാർത്തയുമായി കേന്ദ്രം. ഒസിഐ പുതുക്കാനുള്ള കാലാവധി ഡിസംബർ 31വരെ നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. നാട്ടിലേക്കു യാത്രചെയ്യുമ്പോൾ പുതിയ പാസ്പോർട്ടിനും ഒസിഐ കാർഡിനുമൊപ്പം പഴയ പാസ്പോർട്ടുകൂടി കരുതണമെന്ന നിബന്ധനയും റദ്ദാക്കി. വിവിധ എംബസികൾ ഇതുസംബന്ധിച്ച് സർക്കുലറും പുറപ്പെടുവിച്ചു. …
സ്വന്തം ലേഖകൻ: ഇന്ത്യ, പാകിസ്താൻ നയതന്ത്ര ചർച്ചകൾ പുന:രാരംഭിക്കാൻ താത്പര്യം പ്രകടിപ്പിച്ച് പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ. ഇരുരാജ്യങ്ങൾക്കുമിടയിലെ വിഷയങ്ങളെല്ലാം പരിഹരിക്കാൻ താത്പര്യമുണ്ടെന്ന് കാണിച്ച് ഇംറാൻ ഖാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പാക് റിപ്പബ്ലിക് ദിനമായ മാർച്ച് 23ന് നരേന്ദ്ര മോദി ഇംറാൻ ഖാന് കത്തയച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ഇംറാന്‍ ഖാൻ അയച്ചത്. പാക് …