1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 1, 2021

സ്വന്തം ലേഖകൻ: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ മേ​​​ഖ​​​ല​​​യി​​​ൽ ര​​​ണ്ടു ല​​​ക്ഷം കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​നൊ​​​രു​​​ങ്ങി പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ൻ. ‘ബി​​​ൽ​​​ഡ് ബാ​​​ക്ക് ബെ​​​റ്റ​​​ർ’ എ​​​ന്ന പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ അ​​​മേ​​​രി​​​ക്ക​​​യെ കൂ​​​ടു​​​ത​​​ൽ ന​​​വീ​​​ക​​​രി​​​ക്കു​​​ക​​​യാ​​ണു ല​​​ക്ഷ്യം. റോ​​​ഡു​​​ക​​​ളും പാ​​​ല​​​ങ്ങ​​​ളും ഫെ​​​ഡ​​​റ​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കെ​​​ട്ടി​​​ട​​​ങ്ങ​​​ളും ന​​​വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ ദ​​​ശ​​​ല​​​ക്ഷ​​​ണ​​​ക്കി​​​നു തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്ക​​​പ്പെ​​​ടും.

പ​​​ല​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലും മു​​​ന്നേ​​​റി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന ചൈ​​​ന​​​യെ മ​​​റി​​​ക​​​ട​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​വും പി​​​ന്നി​​​ലു​​​ണ്ട്. പ​​​ദ്ധ​​​തി​​​ക്കു പ​​​ണം ക​​​ണ്ടെ​​​ത്താ​​​ൻ കോ​​​ർ​​പ​​​റേ​​​റ്റ് നി​​​കു​​​തി വ​​​ർ​​​ധി​​​പ്പി​​​ച്ചേ​​​ക്കും. നേ​​​ര​​​ത്തേ ബൈ​​​ഡ​​​ൻ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച 1.9 ല​​​ക്ഷം കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ കോ​​​വി​​​ഡ് ഉ​​​ത്തേ​​​ജ​​​ന​​​പ​​​ദ്ധ​​​തി യു​​​എ​​​സ് കോ​​​ൺ​​​ഗ്ര​​​സ് അം​​​ഗീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു.

രിസ്ഥിതിക്ക് യോജിച്ച ഊര്‍ജോത്പാദനം ലക്ഷ്യമിട്ട് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ വന്‍ കാറ്റാടിപാടങ്ങള്‍ സ്ഥാപിക്കാനും സർക്കാർ പദ്ധതി തയ്യാ റാക്കുന്നതായാണ് റിപ്പോർട്ടുകൾ. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി ഭാഗങ്ങളിലാണ് ഇതിനായി ആദ്യ നിക്ഷേപം നടത്തുന്നത്.

ഓഫ്‌ഷോര്‍ കാറ്റാടിപാടം നിര്‍മ്മിക്കുന്നതിലൂടെ 44,000 പുതിയ ജോലികള്‍ ഈ മേഖലയില്‍ നിന്നും നേരിട്ട് സൃഷ്ടിക്കും. ഈ വന്‍ പദ്ധതി പ്രാവര്‍ത്തികമാകുമ്പോള്‍ ടര്‍ബൈനുകള്‍ നിര്‍മ്മിക്കുക, സ്ഥാപിക്കുക എന്നതില്‍ മാത്രം ഏകദേശം 35000 പുതിയ പരോക്ഷ ജോലികള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കുകൂട്ടല്‍. കൂടാതെ ഈ പദ്ധതികള്‍ നിലവില്‍ വരുമ്പോള്‍ ഏകദേശം 78 ദശലക്ഷം മെട്രിക് ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നത് ഒഴിവാക്കാനുമാകും.

ട്രംപിന്റെ എച്ച്-1ബി വീസാ നിരോധനം ഇന്നവസാനിക്കും

എച്ച് 1 ബി വീസ നല്‍കുന്നതിന് ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ജോ ബൈഡന്‍ ഭരണകൂടം നീട്ടില്ലെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് 31 വരെയാണ് ഇതിനു ട്രംപ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. പ്രസിഡന്റ് ബൈഡന്‍ പുതിയ പ്രഖ്യാപനമൊന്നും നടത്തിയില്ലെങ്കില്‍ നിരോധനം 31ന് തീരും. ഇന്ത്യക്കാര്‍ക്ക് ഏറെ ഗുണകരമാകുന്ന തീരുമാനമായിരിക്കും ഇത്.

യുഎസ് കമ്പനികള്‍ക്ക് മറ്റു രാജ്യങ്ങളിലെ സാങ്കേതിക വിദഗ്ധരെ ജോലിക്കായി നിയോഗിക്കാന്‍ സഹായിക്കുന്ന കുടിയേറ്റത്തിനല്ലാത്ത വീസയാണ് എച്ച് 1 ബി. കഴിഞ്ഞ ജൂണില്‍ ട്രംപ് ഭരണകൂടം മൊറട്ടോറിയം ഏര്‍പ്പെടുത്തിയതോടെ വിദേശത്തുനിന്ന് ജീവനക്കാരെ നിയമിക്കാന്‍ കഴിയാതെ പല കമ്പനികളും പ്രതിസന്ധിയിലായിരുന്നു. വിലക്ക് നീട്ടാന്‍ ജോ ബൈഡന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ വൈറ്റ് ഹൗസ് ഇതിനോടു പ്രതികരിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.