1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജയിച്ചു കയറി ഗോതാബായ രാജപക്സെ
ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജയിച്ചു കയറി ഗോതാബായ രാജപക്സെ
സ്വന്തം ലേഖകൻ: ശ്രീലങ്കന്‍ പ്രസിഡന്റായി ഗോതാബായ രാജപക്സെയെ തിരഞ്ഞെടുത്തു. മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെയുടെ സഹോദരനും മുന്‍ പ്രതിരോധ സെക്രട്ടറിയും കൂടിയായ ഗോതാബായ രാജപക്സെ 48.2 ശതമാനം വോട്ടുകള്‍ നേടിയാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. ശ്രീലങ്ക പൊതുജന പെരമുന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു ഗോതാബായ. മുഖ്യ എതിരാളിയായ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ (യു.പി.ഐ.) സജിത്ത് പ്രേമദാസ 45.3 ശതമാനം …
അഞ്ചേക്കര്‍ സ്വീകരിക്കില്ല, പുനഃപരിശോധനാ ഹര്‍ജി നല്‍കും: മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്
അഞ്ചേക്കര്‍ സ്വീകരിക്കില്ല, പുനഃപരിശോധനാ ഹര്‍ജി നല്‍കും: മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്
സ്വന്തം ലേഖകൻ: അയോധ്യ ഭൂമിത്തര്‍ക്ക കേസിലെ വിധിയില്‍ തൃപ്തരല്ലെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. അയോധ്യ വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ വ്യക്തിനിയമ ബോര്‍ഡ് തീരുമാനിച്ചു. അയോധ്യ വിധിയില്‍ തുടര്‍നടപടി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പള്ളി നിര്‍മ്മിക്കാന്‍ നല്‍കിയ അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കേണ്ട എന്നും യോഗത്തില്‍ തീരുമാനമെടുത്തു. പുനഃപരിശോധനാ ഹർജി നൽകേണ്ട എന്ന തീരുമാനത്തിലായിരുന്നു …
സൗദി അരാംകോ ഓഹരി വിൽപന ഇന്ന് മുതല്‍; വ്യക്തികള്‍ക്കും സ്ഥാപനങ്ങൾക്കും അവസരം
സൗദി അരാംകോ ഓഹരി വിൽപന ഇന്ന് മുതല്‍; വ്യക്തികള്‍ക്കും സ്ഥാപനങ്ങൾക്കും അവസരം
സ്വന്തം ലേഖകൻ: ദേശീയ എണ്ണകമ്പനിയായ സൗദി അരാംകോയുടെ ഓഹരി വില്‍പന ഇന്ന് മുതൽ. ഡിസംബര്‍ നാല് വരെ സൗദി ആഭ്യന്തര വിപണിയിൽ (തദാവുൽ) നിന്ന് വ്യക്തികള്‍ക്കും സ്ഥാപനങ്ങൾക്കും ഓഹരികൾ സ്വന്തമാക്കാന്‍ അവസരമുള്ളത്. സൗദിയിൽ നിലവിലുള്ള വിദേശികളായ താമസക്കാര്‍ക്കും നിക്ഷേപകർക്കും ഓഹരി വാങ്ങാന്‍ അനുമതിയുണ്ടാകും. അടുത്ത വര്‍ഷം ആഗോള വിപണിയിലും ഓഹരികൾ വിൽപനക്കെത്തും. രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ …
ഒമാനില്‍ ദേശീയ ദിനത്തിന്റെ ഭാഗമായി പൊതു അവധി; ഡിസംബർ 1 പ്രവൃത്തി ദിനം
ഒമാനില്‍ ദേശീയ ദിനത്തിന്റെ ഭാഗമായി പൊതു അവധി; ഡിസംബർ 1 പ്രവൃത്തി ദിനം
സ്വന്തം ലേഖകൻ: ഒമാന്റെ നാൽപ്പത്തിയൊമ്പതാം ദേശീയ ദിനത്തിന്റെ ഭാഗമായുള്ള പൊതു അവധി പ്രഖ്യാപിച്ചു. നവംബർ 27,28 തിയതികളിലാണ് അവധി. വാരാന്ത്യ അവധി കൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ് അടുത്തയാഴ്ച ലഭിക്കുക. ഡിസംബര്‍ ഒന്ന് ഞായര്‍ പ്രവൃത്തി ദിവസമായിരിക്കുമെന്നും അധികൃതർ അറിയിച്ചു. സമാധാനത്തിനും സ്ഥിരതയ്ക്കും ഊന്നൽ നൽകി മുന്നേറാൻ ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ …
രക്തം കട്ടപിടിക്കുന്നു, പിന്നോട്ടൊഴുകുന്നു; നാസയുടെ ബഹിരാകാശ സഞ്ചാരികൾക്ക് പുതിയ വെല്ലുവിളി
രക്തം കട്ടപിടിക്കുന്നു, പിന്നോട്ടൊഴുകുന്നു; നാസയുടെ ബഹിരാകാശ സഞ്ചാരികൾക്ക് പുതിയ വെല്ലുവിളി
സ്വന്തം ലേഖകൻ: ബഹിരാകാശ സഞ്ചാരികൾക്ക് കനത്ത വെല്ലുവിളിയാവുന്ന കണ്ടെത്തലുമായി നാസയിലെ ശാസ്ത്രജ്ഞര്‍. ദീര്‍ഘനാള്‍ പൂജ്യം ഗുരുത്വാകര്‍ഷണ അവസ്ഥില്‍ കഴിയേണ്ടിവരുന്ന ബഹിരാകാശ സഞ്ചാരികളില്‍ രക്തം കട്ടപിടിക്കുന്നുണ്ടെന്നും രക്തത്തിന്റെ ഒഴുക്ക് വിപരീത ദിശയിലാവുന്നുണ്ടെന്നുമാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. ഗുരുത്വാകർഷണമില്ലാത്ത അവസ്ഥയിൽ മനുഷ്യൻ ദീർഘനാൾ ചിലവഴിച്ചാൽ‌ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് വ്യക്തമായ നിരീക്ഷണങ്ങൾ ഇനിയിമുണ്ടായിട്ടില്ല. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പ്രവര്‍ത്തിച്ച ആരോഗ്യവാന്മാരായ …
ഹോങ്കോങ്ങിൽ ചൈനീസ് സൈന്യമിറങ്ങി; സൈനിക നടപടി ഉണ്ടായേക്കുമെന്ന് ആശങ്ക
ഹോങ്കോങ്ങിൽ ചൈനീസ് സൈന്യമിറങ്ങി; സൈനിക നടപടി ഉണ്ടായേക്കുമെന്ന് ആശങ്ക
സ്വന്തം ലേഖകൻ: ജനാധിപത്യ പ്രക്ഷോഭം നടക്കുന്ന ഹോങ്കോങ്ങിൽ സൈന്യത്തെ വിന്യസിച്ച് ചൈന. ശനിയാഴ്ചയാണ് ചൈനീസ് സൈന്യം ഹോങ്കോങ്ങിൽ എത്തിയത്. കഴിഞ്ഞ അഞ്ചു മാസമായി തുടരുന്ന പ്രക്ഷോഭത്തിൽ പ്രതിഷേധക്കാരും പൊലീസും നിരവധി തവണ ഏറ്റുമുട്ടിയെങ്കിലും ഇതാദ്യമായാണ് ചൈനീസ് സൈന്യം ഹോങ്കിങ്ങിൽ എത്തുന്നത്. പ്രക്ഷോഭത്തിൽ സർക്കാരിനെ സഹായിക്കാനല്ല തങ്ങളെത്തിയിരിക്കുന്നതെന്നാണ് സൈന്യത്തിന്റെ വിശദീകരണം. പകരം പ്രക്ഷോഭകാരികളും പൊലീസും ഏറ്റുമുട്ടിയ തെരുവുകൾ …
ഇന്ത്യയ്ക്കായി ക്വീൻ എലിസബത്ത് വിമാനവാഹിനി നിര്‍മിച്ചു നല്‍കാമെന്ന് ബ്രിട്ടൻ
ഇന്ത്യയ്ക്കായി ക്വീൻ എലിസബത്ത് വിമാനവാഹിനി  നിര്‍മിച്ചു നല്‍കാമെന്ന് ബ്രിട്ടൻ
സ്വന്തം ലേഖകൻ: ഇന്ത്യയ്ക്കായി തങ്ങളുടെ വിമാനവാഹിനിക്കപ്പലായ ക്വീന്‍ എലിസബത്തിന്റെ മാതൃകയില്‍ വിമാനവാഹിനിക്കപ്പല്‍ നിര്‍മിച്ച് നല്‍കാമെന്ന് ബ്രിട്ടണ്‍. ബ്രിട്ടീഷ് നാവിക സേനയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലാണ് എച്ച്.എം.എസ് ക്വീന്‍ എലിസബത്ത്. കപ്പല്‍ ഇന്ത്യയില്‍ നിര്‍മിക്കാമെന്നാണ് ബ്രിട്ടണ്‍ മുന്നോട്ടുവെച്ചിരിക്കുന്ന വാഗ്ദാനം. ഇന്ത്യയുമായി പ്രതിരോധ രംഗത്ത് കൂടുതല്‍ സഹകരിക്കുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. ഇന്ത്യന്‍ നാവിക …
ശ്രീലങ്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്‌; ഗോതാബായ രാജപക്‌സെയ്ക്ക് മുന്‍തൂക്കമെന്ന് സൂചന
ശ്രീലങ്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്‌; ഗോതാബായ രാജപക്‌സെയ്ക്ക് മുന്‍തൂക്കമെന്ന് സൂചന
സ്വന്തം ലേഖകൻ: ശ്രീലങ്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പുരോഗമിക്കവെ ശ്രീലങ്കന്‍ പീപ്പിള്‍സ് ഫ്രണ്ട് പാര്‍ട്ടി സ്ഥാനാര്‍ഥി ഗോതാബായ രാജപക്‌സെയ്ക്ക് മുന്‍തൂക്കം പ്രവചിച്ച് തിരഞ്ഞെടുപ്പ് വിദഗ്ധര്‍. ഭരണത്തിലുള്ള മുന്നണിയായ യുണൈറ്റഡ് നാഷണല്‍ ഫ്രണ്ടിന്റെ സ്ഥാനാര്‍ഥി സജിത്ത് പ്രേമദാസയും ശക്തമായ മത്സരം കാഴ്ചവെയ്ക്കുന്നുണ്ടെങ്കിലും രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം ഗോതാബായയ്ക്ക് അനുകൂലമാണെന്നാണ് പ്രവചനം. 1.59 കോടി വോട്ടര്‍മാരുള്ള ശ്രീലങ്കയില്‍ ശനിയാഴ്ച …
ഡ്രൈവിങ്ങിന് പറ്റിയ ലോക നഗരങ്ങളിൽ ദുബായിക്ക് രണ്ടാം സ്ഥാനം; ഏറ്റവും മോശം മുംബൈ
ഡ്രൈവിങ്ങിന് പറ്റിയ ലോക നഗരങ്ങളിൽ ദുബായിക്ക് രണ്ടാം സ്ഥാനം; ഏറ്റവും മോശം മുംബൈ
സ്വന്തം ലേഖകൻ: ആഹ്ലാദകരമായ വാഹന യാത്രക്ക് അനുയോജ്യമായ ലോകത്തെ മികച്ച രണ്ടാമത്തെ നഗരമെന്ന പദവി വീണ്ടും ദുബൈ നഗരത്തിന്. ഫ്രാൻസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മിസ്റ്റർ ഓട്ടോ കമ്പനി നടത്തിയ പഠനത്തിലാണ് ദുബൈ നേട്ടം കൈവരിച്ചത്. കനഡയിലെ കാൽഗരിക്കാണ് ഒന്നാം സ്ഥാനം. അതേസമയം, നൂറ് ലോകനഗരങ്ങളിലെ ഏറ്റവും മോശം റോഡ് ഡ്രൈവിംഗ് അനുഭവമുള്ള നഗരമായി ഇന്ത്യയിലെ മുംബൈ …
പാപ്പുവ ന്യൂഗിനിയയിൽ അനുഭവിച്ചത് ക്രൂര പീഡനം”: മാധ്യമ പ്രവർത്തനായ ബെഹ്റൂസ് ബൂച്ചാനി
പാപ്പുവ ന്യൂഗിനിയയിൽ അനുഭവിച്ചത് ക്രൂര പീഡനം”: മാധ്യമ പ്രവർത്തനായ ബെഹ്റൂസ് ബൂച്ചാനി
സ്വന്തം ലേഖകൻ: മാനുസ് ദ്വീപിൽ തടവിലാക്കപ്പെട്ടവരുടെ ശബ്ദമായി മാറിയ കുർദിഷ് ഇറാനിയൻ അഭയാർഥിയും മാധ്യമപ്രവർത്തകനുമായ ബെഹ്‍റൂസ് ബൂചാനി വര്‍ഷങ്ങളുടെ യാതനകൾക്കൊടുവിൽ സ്വാതന്ത്ര്യത്തിന്‍റെ മരുപ്പച്ച തേടി ന്യൂസിലാന്‍റിൽ വന്നിറങ്ങി. പപ്പുവ ന്യൂ ഗിനിയയിലെ മാനുസ് ദ്വീപിലെ തടവറയില്‍ നിന്ന് വാട്ട്സാപ്പിലൂടെ പുസ്‍തകമെഴുതിയാണ് ബൂചാനി ലോകത്തിന്‍റെ ശ്രദ്ധയാകര്‍ഷിക്കുന്നത്. കുര്‍ദിഷ്-ഇറാനിയന്‍ അഭയാര്‍ത്ഥിയും മാധ്യമ പ്രവര്‍ത്തകനുമായ ബൂചാനിയുടെ പുസ്‍തകം നേടിയത് അരക്കോടി …