1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 2, 2015

സ്വന്തം ലേഖകന്‍: ചപാല ചുഴലിക്കാറ്റ് ഒമാന്‍ തീരം വിട്ട് യെമന്‍ തീരത്തേക്ക് നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷികര്‍, തിങ്കളാഴ്ച വൈകുന്നേരത്തോടെ ആഞ്ഞുവീശുമെന്ന് മുന്നറിയിപ്പ്. ആഭ്യന്തര യുദ്ധത്തില്‍ വട്ടംതിരിയുന്ന യെമനിലെ ജനങ്ങള്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ് ചപാലയുടെ വരവ്.

വിമതരും സൈന്യവും തമ്മില്‍ രൂക്ഷമായ പോരാട്ടം നടക്കുന്ന തുറമുഖമായ മുകാലയിലേയ്ക്കാണ് കാറ്റ് ആദ്യമെത്തുക. യെമന്റെ കിഴക്കന്‍ പ്രദേശമായ മുകാലയില്‍ മൂന്ന് ലക്ഷത്തോളെ പേരെയാണ് ചപാല ചുഴലിക്കാറ്റ് ബാധിയ്ക്കുക. കാറ്റിനെത്തുടര്‍ന്ന് അതിശക്തമായ മഴയും ഇടിമിന്നലും മണ്ണിടിച്ചിലും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.

പ്രതിവര്‍ഷം വെറും 70 മില്ലിമീറ്റര്‍ മഴ മാത്രം ലഭിയ്ക്കുന്ന രാജ്യത്ത് 500 മില്ലിമീറ്റര്‍ മഴ വരെ പെയ്യാന്‍ സാധ്യതയുണ്ട്. തീരത്തേയ്ക്ക് അടുക്കും തോറും ശക്തി കുറയുമെങ്കിലും മണിയ്ക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന ചപാല അത്ര നിസാരമായ കാറ്റല്ല.

യെമന്‍ഒമാന്‍ അതിര്‍ത്തി പ്രദേശത്താണ് മുകാല തുറമുഖം. കാറ്റിന്റെ ഗതിമാറ്റം ഒമാന് അല്‍പ്പം ആശ്വാസം നല്‍കുന്നുവെങ്കിലും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചില പ്രദേശങ്ങളില്‍ കടല്‍ത്തീരത്ത് ഏഴ് മീറ്റര്‍ വരെ നീളമുള്ള തിരമാലകള്‍ ഉണ്ടായേക്കാം എന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.