1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 2, 2015

സ്വന്തം ലേഖകന്‍: യുകെയില്‍ വാഹനങ്ങളുടേയും വളര്‍ത്തു മൃഗങ്ങളുടേയും മെഡിക്കല്‍ ഇന്‍ഷൂറന്‍സ് ടാക്‌സ് വര്‍ധന നിലവില്‍ വന്നു, പ്രതിവര്‍ഷം 100 പൗണ്ടോളം വര്‍ദ്ധനവ്. ടാക്‌സ് ആറു ശതമാനത്തില്‍ നിന്ന് ഒമ്പതര ശതമാനമായാണ് ഉയര്‍ത്തിയത്. പ്രൈവറ്റ് മെഡിക്കല്‍ ഇന്‍ഷുറന്‍സിനായി ഇനി മുതല്‍ 40 പൗണ്ട് അധികം നല്‍കേണ്ടി വരും.

വാഹന ഉടമകള്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ ഉള്ളവര്‍ക്കും പ്രതിവര്‍ഷ ഇന്‍ഷുറന്‍സ് ചെലവുകള്‍ വര്‍ദ്ധനവിനെ തുടര്‍ന്ന് കുത്തനെ ഉയരുമെന്ന് വിദഗ്ദര്‍ മുന്നറിയിപ്പു നല്‍കുന്നു. പുതിയ പോളിസികള്‍ക്ക് നല്‍കേണ്ട ടാക്‌സ് ആറ് ശതമാനത്തില്‍ നിന്നും 9.5 ശതമാനമായി ഉയരുമെന്നാണ് സൂചന.

ഈ വര്‍ധന യുകെയിലെ 7.3 മില്യണ്‍ കാര്‍ പോളിസികള്‍, 4.7 മില്യണ്‍ ഹൗസ് ഹോള്‍ഡ് പോളിസികള്‍, മൂന്ന് മില്യണ്‍ പെറ്റ് പോളിസികള്‍ , മൂന്ന് മില്യണ്‍ പ്രൈവറ്റ് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ എന്നിവയെ ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്. ഒക്ടോബര്‍ 31 ന് ശേസഹ്മ് തുടങ്ങുന്ന പോളിസികള്‍ക്ക് പുതിയ നിരക്കിലായിരിക്കും ടാക്‌സ് ഈടാക്കുക.

പുതിയ മാറ്റമനുസരിച്ച് കോംപ്രഹെന്‍സീവ് മോട്ടോര്‍ ഇന്‍ഷുറന്‍സ് പോളിസിയ്ക്കായി 13 പൗണ്ടും ആവറേജ് കംപയിന്‍ഡ് ബില്‍ഡിംഗ് ആന്‍ഡ് കണ്ടന്റ് കവറിനായ് 10 പൗണ്ടും ശരാശരി പെറ്റ് ഇന്‍ഷൂറന്‍സിനായയി 10 പൗണ്ടും ശരാശരി പ്രൈവറ്റ് മെഡിക്കല്‍ ഇന്‍ഷുറന്‍സിനായി 40 പൗണ്ടും കൂടുതല്‍ നല്‍കേണ്ടി വരും.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.