1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 3, 2015

സ്വന്തം ലേഖകന്‍: ബ്രിട്ടന്‍ പുകമഞ്ഞിന്റെ പിടിയില്‍, എയര്‍ ഇന്ത്യയുള്‍പ്പെടെ സര്‍വീസുകള്‍ റദ്ദാക്കി, ഡ്രൈവര്‍മാര്‍ക്ക് അതീവ ജാഗ്രതാ മുന്നറിയിപ്പ്. ദൂരക്കാഴ്ച മറക്കുന്നതിനാല്‍ ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍ 150 വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. മാഞ്ചസ്റ്റര്‍, ലീഡ്‌സ് ബ്രാഡ്‌ഫോഡ്, ഗ്ലാസ്‌ഗോ, ബെല്‍ഫാസ്റ്റ്, കാര്‍ഡിഫ് എന്നീ വിമാനത്താവളങ്ങളും കനത്ത പുകമഞ്ഞിന്റെ മരക്കുള്ളിലാണ്.

ദൂരക്കാഴ്ച വെറും 100 മീറ്ററായി ചുരുക്കുന്ന വിധത്തില്‍ ശക്തമാണ് പുകമഞ്ഞിന്റെ സാന്നിധ്യമെന്നത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
ബ്രിട്ടനിലും സ്‌കോട്‌ലന്‍ഡിന്റെ ഏതാനും ഭാഗങ്ങളിലുമാണ് പുകമഞ്ഞ് പരന്നിരിക്കുന്നത്. റോഡ് ഗതാഗതത്തിലും പുകമഞ്ഞ് വില്ലനാകുകയാണ്. പുകമഞ്ഞു പരന്നിരിക്കെ റോഡില്‍ വാഹനങ്ങളോടിക്കുന്നതും അതീവ ജാഗ്രതയോടെ വേണമെന്ന് കാലാവസ്ഥാ കേന്ദ്രങ്ങള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ഒരാഴ്ചത്തെ അവധിക്കുശേഷം സ്‌കൂളുകള്‍ തുറക്കുന്ന സമയമായതിനാല്‍ കുട്ടികളുടെ സുരക്ഷയെപ്പറ്റിയും ആശങ്ക ഏറുകയാണ്. അപകട സാധ്യത പരിഗണിച്ച് കാലാവസ്ഥാ വകുപ്പ് ഇംഗ്ലണ്ടിലും വെയില്‍സിലും യെല്ലോ വാണിംഗ് നല്‍കി. വിവിധ വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ ഫ്‌ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാനും നിര്‍ദ്ദേശമുണ്ട്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.