സ്വന്തം ലേഖകൻ: കൂടുതൽ വിദേശികൾക്ക് സൗജന്യ വാക്‌സിൻ ലഭ്യമാക്കുമെന്ന പ്രഖ്യാപനം പ്രവാസികൾക്ക് ആശ്വാസമായി. വാക്സിനേഷൻ തോത് വർധിപ്പിക്കുമെന്ന് വ്യാഴാഴ്ച നടന്ന സുപ്രീം കമ്മിറ്റിയുടെ വാർത്തസമ്മേളനത്തിൽ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സഈദിയാണ് അറിയിച്ചത്. ഇതിനായി അഞ്ചുലക്ഷം ഡോസ് സിനോവാക് വാക്‌സിൻ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. വാക്സിനേഷന് കമ്പനികളും സ്പോൺസർമാരും തയ്യാറെടുക്കാത്ത വിദേശികൾക്കായിരിക്കും ഈ വാക്സിനുകൾ …
സ്വന്തം ലേഖകൻ: യുകെയിൽ വാരാന്ത്യ ആഘോഷങ്ങൾക്കായി ജന പ്രവാഹം. ദീർഘ കാലത്തെ അടച്ചിടലിന് ശേഷം ഏകദേശം 500,000 ആളുകൾ വിവിധ സംഗീതോത്സവങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലുമായി ഇടപഴകുമെന്നാണ് റിപ്പോർട്ടുകൾ. കോവിഡ് വ്യാപനം ഇനിയും പൂർണമായും നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ ആളുകളുടെ ഈ ഒഴുക്ക് പ്രതിദിന കേസുകളിൽ കുതിച്ച് ചാട്ടമുണ്ടാക്കുമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഈ …
സ്വന്തം ലേഖകൻ: താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്താന്‍ ഭീകരവാദികള്‍ക്ക് സുരക്ഷിത താവളമായിരിക്കുമെന്ന വാദങ്ങള്‍ക്ക് സ്ഥീരികരണം നല്‍കുന്നതാണ് കഴിഞ്ഞ ദിവസം കാബൂളില്‍ നടന്ന ഇരട്ടസ്‌ഫോടനം. യുഎസ് സൈനികരും താലിബാനികളും സാധാരണക്കാരുമടക്കം കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ്-കെ അല്ലെങ്കില്‍ ഐ.എസ്.ഐ.എസ് ഖൊരാസന്‍ ഏറ്റെടുത്തിട്ടുണ്ട്. ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന നിരവധി മുന്നറിയിപ്പുകള്‍ക്ക് തൊട്ടുപിന്നാലെയാണ് ആക്രമണം നടന്നത്. 2011-ന് ശേഷം അഫ്ഗാനിസ്താനില്‍ യുഎസ് സൈന്യത്തിന് …
സ്വന്തം ലേഖകൻ: കാബൂളിൽ ഇന്നലെയുണ്ടായ ഇരട്ട ചാവേർ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 110 ആയി. കൊല്ലപ്പെട്ടവരില്‍ പതിമൂന്ന് അമേരിക്കന്‍ സൈനികര്‍ കൂടിയുള്ളതായാണ് റിപ്പോർട്ട്. അതേസമയം ആക്രമണം നടത്തിയ ഐഎസ്-കെയെ വേട്ടയാടി കണക്ക് ചോദിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. “ആക്രമണം നടത്തിയവരും അമേരിക്കയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാമെന്ന് ആഗ്രഹിക്കുന്നവരും ഇക്കാര്യം അറിയുക. ഞങ്ങളിത് മറക്കില്ല. പൊറുക്കില്ല. …
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്ന് നേരിട്ട് സൗദിയിലേക്ക് യാത്ര ചെയ്യാനാവുക സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരും റെസിഡന്‍സ് വിസ അഥവാ ഇഖാമ കൈവശം ഉള്ളവര്‍ക്കും മാത്രമെന്ന് ജനറല്‍ ഡയരക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് (ജവാസാത്ത്) വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ പ്രവാസികളുടെ ഭാഗത്ത് നിന്ന് അന്വേഷണങ്ങള്‍ പ്രവഹിക്കുന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യത്തില്‍ ട്വിറ്റര്‍ എക്കൗണ്ടിലൂടെ ജവാസാത്ത് …
സ്വന്തം ലേഖകൻ: സെപ്റ്റംബര്‍ ഒന്നു മുതല്‍ പുതിയ വിസകള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് ഒമാന്‍. ഒമാന്‍ പരമാധികാര സഭയായ സുപ്രീം കമ്മിറ്റി നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് ഒമാന്‍ പൊലീസ് ആന്റ് കസ്റ്റംസ് ഓപറേഷന്‍സ് അസി. ഇന്‍സ്പെക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അബ്ദുല്ല അല്‍ ഹാര്‍ത്തി അറിയിച്ചു. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് രാജ്യത്ത് …
സ്വന്തം ലേഖകൻ: ഖത്തറിലേക്ക് കുടുംബ സന്ദർശക വിസയിൽ വരുന്ന യാത്രക്കാർക്ക് ആരോഗ്യ ഇൻഷുറൻസും മടക്ക ടിക്കറ്റും നിർബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം. സന്ദർശക വിസയിലെത്തുന്നവർക്ക് ഖത്തറിൽ താമസിക്കുന്ന കാലയളവിലേക്കുള്ള ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്. മടക്കയാത്രക്ക് ടിക്കറ്റും വേണം. ഇതു രണ്ടും ഇല്ലാത്ത സന്ദർഭങ്ങളിൽ അപേക്ഷകൾ തിരസ്കരിക്കാറുണ്ടെന്നും ആഭ്യന്തര മന്ത്രാലയം നടത്തിയ വെബിനാറിൽ പങ്കെടുത്തുകൊണ്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് …
സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്കുള്ള പ്രവേശന മാനദണ്ഡങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി ബഹ്റൈന്‍. കോവിഡ് പ്രതിരോധത്തിനായുള്ള പ്രത്യേക ടാസ്‌ക് ഫോഴിസിന്റെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം ബഹ്റൈന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്. ഇതു പ്രകാരം, ഓഗസ്റ്റ് 29 ഞായറാഴ്ച മുതല്‍ പ്രവേശന മാനദണ്ഡങ്ങളില്‍ താഴെ പറയുന്ന മാറ്റങ്ങള്‍ നിലവില്‍ വരും. ബഹ്‌റൈനിലേക്ക് ഓണ്‍ …
സ്വന്തം ലേഖകൻ: കുവൈത്തിലെ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരും ബിരുദമില്ലാത്തവരുമായ പ്രവാസികളില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് ആറു മാസം കൂടി വിസ നീട്ടി നല്‍കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ റെസിഡന്‍സി അഫയേഴ്‌സ് വിഭാഗം തീരുമാനിച്ചു. ഇവര്‍ക്ക് പ്രത്യേക ഫീസ് അടച്ച് വിസ പുതുക്കാന്‍ അനുമതി നല്‍കുന്ന നിയമ ഭേദഗതി നടപ്പില്‍ വരാത്തതിനെ തുടര്‍ന്നാണ് താല്‍ക്കാലിക നടപടി. …
സ്വന്തം ലേഖകൻ: പടിഞ്ഞാറൻ ലണ്ടനിലെ മൂന്ന് സൂപ്പർമാർക്കറ്റുകളിൽ ഭക്ഷ്യവസ്തുക്കളിൽ സിറിഞ്ച് ഉപയോഗിച്ച് വിഷം കുത്തിവച്ചുവെന്ന് സംശയിക്കുന്ന ഒരാൾ പിടിയിൽ. ഫുൾഹാം പാലസ് റോഡിലുള്ള ടെസ്കോ, വെയിറ്ററോസ്, സെയ്ൻസ്ബറി എന്നീ സൂപ്പർ മാർക്കറ്റുകൾ സന്ദർശിച്ച പ്രതിയെന്ന് സംശയിക്കുന്നയാൾ നിരവധി സിറിഞ്ചുകൾ ഉപയോഗിച്ച് ഭക്ഷ്യവസ്തുക്കളിൽ വിഷം കുത്തിവയ്ക്കുകയായിരുന്നു. ഇയാൾ ഇതിനുശേഷം തെരുവിൽ ആളുകൾക്ക് നേരെ അധിക്ഷേപവും ആക്രോശങ്ങളും നടത്തിയതിനെ …